Chapter
CHAPTER - 1
ഞാന്‍ ഇംഗ്ലണ്ടുകാരനാണ്
നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്റെ വീട്ടില്‍ ഒരു വിശേഷപ്പെട്ട പരിപാടിക്ക് എത്തിയിരിക്കുകയാണ്. ആത്മസുഹൃത്തായതിനാല്‍ വളരെ നേരത്തെ തന്നെ അവിടെ എത്തിയിരിക്കുന്നു.
നിങ്ങള്‍ക്കുപുറമെ വേറെയും നിരവധി കുടുംബസുഹൃത്തുക്കളും മറ്റും അവിടെ ഇതിനകം എത്തിയിരുന്നു. കുടുംബനാഥനായ നിങ്ങളുടെ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കെ കുറച്ചു പേര്‍ കൂടി കുടുംബസമേതം കയറിവന്നു. കുട്ടികളും ഭാര്യമാരുമൊക്കെയായി വന്ന അവരുടെ അടുത്തേക്ക് അവരെ അഭിവാദ്യം ചെയ്യാനായി നിങ്ങളുടെ സുഹൃത്ത് നീങ്ങി.
മറ്റൊരാളുമായി നിങ്ങള്‍ പരിചയപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് നിങ്ങളുടെ സുഹൃത്ത് അവരെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താനായി അടുത്ത് വന്നത്.
അതെ, സുഹൃത്തുക്കളെ നിങ്ങള്‍ അവരെ പരിചയപ്പെടുവാന്‍ പോവുകയാണ്. അവര്‍ സാധാരണ രീതിയിലുള്ള ആള്‍ക്കാരല്ല. ചില പ്രത്യേകതകള്‍ അവര്‍ക്കുണ്ട്. അത് ആദ്യമേ നിങ്ങള്‍ ശ്രദ്ധിച്ചിരുന്നു.
അവരുടെ ഡ്രസ്സ്, ഹെയര്‍ സ്റ്റൈല്‍, ഭാവം, വര്‍ത്തമാനം, എല്ലാം അത്യാകര്‍ഷകമായി നിങ്ങള്‍ക്കു തോന്നിയിരുന്നു. ആരായിരിക്കും അവര്‍? എവിടുത്തുകാരായിരിക്കും അവര്‍? അങ്ങനെ പല ചിന്തകളും നിങ്ങളുടെ മനസ്സിനകത്തുകൂടി കടന്നുപോയിക്കൊണ്ടിരിക്കുകയാണ്.
അതെ, ഏതൊരു പുതിയ വ്യക്തിയെ പരിചയപ്പെടുമ്പോഴും ഈ ജിജ്ഞാസ നമ്മുടെ മനസ്സിനകത്ത് ഉണ്ടാകും. ജിജ്ഞാസയെ കുറിച്ച് മുമ്പ് പറഞ്ഞത് ഓര്‍മയില്ലേ? എന്നാല്‍ ഇവരാകട്ടെ, വീട്ടില്‍ പരിപാടിക്കായി എത്തിയവരുടെയൊക്കെ ശ്രദ്ധ പിടിച്ചുപറ്റുന്നു. എങ്കില്‍ നമുക്കവരെ പരിചയപ്പെടാം.
ഒരാളെ പരിചയപ്പെടുമ്പോള്‍ ആദ്യം നമ്മള്‍ എന്താണ് ചോദിക്കുക? പേരു ചോദിക്കും അല്ലേ? അതാണ് സാമാന്യ രീതി.
ഇവിടെ മൂന്നു മുതിര്‍ന്ന വ്യക്തികളും അവരുടെ മക്കളെയുമാണ് നിങ്ങള്‍ പരിചയപ്പെടാന്‍ പോകുന്നത്. നിങ്ങളുടെ സുഹൃത്തിന്റെ സമ്മതത്തോടു കൂടിയാണ് നിങ്ങള്‍ പരിചയപ്പെടുന്നത് എന്നതിനാല്‍ യാതൊരു ചമ്മലിന്റെയും ആവശ്യമില്ല. മാത്രമല്ല അവരെ മുന്‍ പരിചയമുള്ള ഞാനും നിങ്ങളുടെ കൂടെയുണ്ട് എന്നതിനാല്‍ ധൈര്യമായി നിങ്ങള്‍ക്ക് പരിചയ
പ്പെടാം. ആദ്യമായി നിങ്ങള്‍ കൂട്ടത്തില്‍ മുതിര്‍ന്ന ആളോടു പേരു ചോദിച്ചു. ഒരാളെ പരിചയപ്പെടുമ്പോള്‍ ആദ്യം നാം പേരാണല്ലോ ചോദിക്കാറ്. അദ്ദേഹം ഉടനെത്തന്നെ മറുപടി പറഞ്ഞു;
''എന്റെ പേര് പ്രസന്റ് ടെന്‍സ്''
പ്രസന്റ് ടെന്‍സോ?! അതെന്തു പേരാണ്? എന്ന് ആലോചിക്കേണ്ടതില്ല. അതു തന്നെയാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. എനിക്ക് ആളെ മുമ്പെ അറിയാമല്ലോ. ആളെ മാത്രമല്ല, ആളുടെ സ്വഭാവവും ശൈലിയും പെരുമാറ്റവും പ്രത്യേകതകളുമൊക്കെ എനിക്ക് മുമ്പെ അറിയാം. ഒന്നുകൂടി ആഴത്തില്‍ പറഞ്ഞാല്‍ പ്രസന്റ് എന്നുള്ളത് അദ്ദേഹത്തിന്റെ പേരും ടെന്‍സ് എന്നത് അദ്ദേഹത്തിന്റെ പിതാവിന്റെ പേരുമാണ്.
പേര് ചോദിച്ചറിഞ്ഞ ഉടനെ സാധാരണയായി നാം എന്താണ് ചോദിക്കാറ്? എവിടെ നിന്നാണ,് അല്ലെങ്കില്‍ നാടെവിടെയാണ് എന്നൊക്കെ ചോദിക്കും അല്ലേ? അതും നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്റെയും എന്റെയും സഹായത്തോടെ ചോദിച്ചു.
''ഞാന്‍ ഇംഗ്ലണ്ടുകാരനാണ്'' അദ്ദേഹം മറുപടി പറഞ്ഞു.
പിന്നീട് നാം കുടുംബത്തെക്കുറിച്ചും മക്കളെക്കുറിച്ചുമൊക്കെ അന്വേഷിക്കും, അല്ലേ? അതൊക്കെ ചോദിക്കുകയും ചെയ്തു.
അതെ, പ്രസന്റ് ടെന്‍സിന് നാലു മക്കള്‍ ഉണ്ടെന്ന് നിങ്ങള്‍ അറിഞ്ഞു. അറിഞ്ഞുവെന്ന് മാത്രമല്ല അവര്‍ നാലുപേരും പിതാവിന്റെ കൂടെത്തന്നെയുണ്ട്. അതാ, ശരിക്കും നോക്കൂ. അച്ഛന്റെ രണ്ട് വശത്തായി അവര്‍ നില്‍ക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ. അണിഞ്ഞൊരുങ്ങി ഫംങ്ങ്ഷന് വന്നതാണ് അവരും.
ഇനി നമുക്ക് പ്രസന്റ് ടെന്‍സിന്റെ മക്കളെ പരിചയപ്പെടേണ്ടതില്ലേ? അതിനു മുമ്പായി നിങ്ങളുടെയും എന്റെയുമൊക്കെ പേരിന് ഒരു അര്‍ഥം ഉള്ളതുപോലെ ഈ പ്രസന്റ് ടെന്‍സ് എന്ന പേരിനും ഒരു അര്‍ഥമുണ്ടാകില്ലേ? എന്താ, അത് അറിയേണ്ടതില്ലേ.
തീര്‍ച്ചയായും അറിയണം. അപ്പോഴല്ലേ ഒരു ഹരം കിട്ടുകയുള്ളൂ. നിങ്ങളുടെ പേരിന്റെ അര്‍ഥമെന്താണ്? അര്‍ഥമില്ലേ? ഉണ്ടാകാതിരിക്കില്ല. എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ പരിചയപ്പെട്ട ഈ സുഹൃത്തിനെ എനിക്ക് ആദ്യമേ അറിയാം എന്നതിനാല്‍ ആ വ്യക്തിയുടെ പേരിന്റെ അര്‍ഥം ഞാന്‍ പറയാം. പ്രസന്റ് ടെന്‍സ് എന്ന പേരിന്റെ അര്‍ഥം വര്‍ത്തമാന കാലം എന്നാണ്.
ഇതെന്തൊരു അര്‍ഥമാണ് എന്നൊന്നും ചിന്തിക്കേണ്ടതില്ല. അയാളുടെ പേര് അതാണ് പേരിന്റെ അര്‍ഥം അങ്ങനെയാണ് എന്നുമാത്രം മനസ്സിലാക്കുക.
ഇനി നമുക്ക് ഓരോ കുട്ടികളെയെയും പരിചയപ്പെടാം. ആദ്യം മൂത്തകുട്ടിയെ പരിചയപ്പെടലല്ലേ നല്ലത്? തീര്‍ച്ചയായും അതെ.
ആദ്യമായി പേര് ചോദിക്കാം.
'സിംപിള്‍' എന്ന് കുട്ടി ഉത്തരം പറഞ്ഞു.
'സിംപിളോ?' നിങ്ങള്‍ ആലോചിച്ചു.
അതെ 'സിംപിള്‍' എന്നുതന്നെ. പൂര്‍ണമായ പേര് 'സിംപിള്‍ പ്രസന്റ് ടെന്‍സ് '
'സിംപിള്‍' എന്നത് കുട്ടിയുടെ പേര്. പ്രസന്റ് എന്നത് അച്ഛന്റെ പേര് കൂട്ടിച്ചേര്‍ത്തതാണ്. ടെന്‍സ് എന്നത് അച്ഛാച്ഛന്റെ പേരും. അങ്ങനെയാണ് 'സിംപിള്‍ പ്രസന്റ് ടെന്‍സ്' എന്ന പൂര്‍ണനാമം മൂത്തകുട്ടിയായ അവന് കിട്ടിയത്.
ഇനി നമുക്ക് ഈ മൂത്തവന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ് എന്നു നോക്കാം. ആള് ഒരു സംഭവം തന്നെയാണ് കേട്ടോ. മുമ്പേ എനിക്ക് അറിയുന്നതു കൊണ്ട് പറയുന്നതാണ്. 'സിംപിള്‍' എന്ന പേരു പോലെ തന്നെ ആള് സിംപിള്‍ ആണ്. ശരിക്കും സിംപിള്‍ ആണ് എന്ന് നിങ്ങള്‍ക്കു തന്നെ ബോധ്യപ്പെടാന്‍ പോവുകയാണ്.
എങ്കില്‍ നമുക്ക് തുടങ്ങുകയല്ലേ? നിങ്ങള്‍ റെഡിയല്ലേ? ഓ.കെ...
ഓടുന്നു, ചാടുന്നു, എഴുതുന്നു, വായിക്കുന്നു, പഠിക്കുന്നു മുതലായ പതിവായി ചെയ്യുന്ന കാര്യങ്ങള്‍ സൂചിപ്പിക്കുന്നതിനു വേണ്ടിയാണ് സിംപിള്‍ പ്രസന്റ് ടെന്‍സ് (Simple Present Tense) ഉപയോഗിക്കുന്നത്. ഒരു ഉദാഹരണം തരാം.
He writes a letter. അവന്‍ ഒരു കത്ത് എഴുതുന്നു.
ഇംഗ്ലീഷു ഭാഷ പഠിക്കുവാന്‍ തയ്യാറായി നില്‍ക്കുന്ന നിങ്ങള്‍ക്ക് അവന്‍ എഴുതുന്ന കത്തിനെക്കുറിച്ച് മാത്രം പറഞ്ഞാല്‍ മതിയോ? ചിലപ്പോള്‍ അവളും കത്ത് എഴുതുകയില്ലേ? മറ്റു ചിലപ്പോള്‍ കത്ത് എഴുതുന്നത് അവര്‍ (കുറേപ്പേര്‍) ആയിരിക്കും. ചിലപ്പോള്‍ നിങ്ങള്‍ തന്നെ കത്ത് എഴുതുന്നുണ്ടാകും. മറ്റു ചിലപ്പോള്‍ 'ഞങ്ങളും' കത്ത് എഴുതും.
അപ്പോള്‍ നമുക്ക് ഓരോന്നായി അതിന്റെ ക്രമത്തില്‍ എഴുതാം.
He writes a letter. അവന്‍ ഒരു കത്ത് എഴുതുന്നു.
She writes a letter. അവള്‍ ഒരു കത്ത് എഴുതുന്നു.
They write a letter. അവര്‍ ഒരു കത്ത് എഴുതുന്നു.
You write a letter. നീ ഒരു കത്ത് എഴുതുന്നു.
I write a letter. ഞാന്‍ ഒരു കത്ത് എഴുതുന്നു.
We write a letter. ഞങ്ങള്‍ ഒരു കത്ത് എഴുതുന്നു.
മുകളില്‍ കാണുന്ന ആറു രൂപങ്ങളും നിങ്ങള്‍ എളുപ്പത്തില്‍ മനഃപാഠമാക്കുക. കാരണം, ഇതേ ശൈലിയിലാണ് വരുന്ന എല്ലാ പാഠങ്ങളും ക്രമീകരിച്ചിരിക്കുന്നത്. പ്രസന്റ് ടെന്‍സിന്റെ എല്ലാ മക്കളെ പരിചയപ്പെടുമ്പോഴും ഈ പ്രത്യേകതകളും ശൈലികളും നിങ്ങള്‍ കാണും. എല്ലാറ്റിലും ഇതേ ശൈലിയാണ് (ഒരേ ശൈലി) വരാന്‍ പോകുന്നത്. മാത്രമല്ല നിങ്ങള്‍ക്ക് പരിചയപ്പെടാനുള്ള മറ്റു രണ്ടു വ്യക്തികളുടെ മക്കള്‍ (രണ്ടുപേര്‍ക്കും നാലു മക്കള്‍ വീതമുണ്ട്)ക്കും ഇതേ രീതിയും ശൈലിയുമാണുള്ളത്. അതിനാല്‍ ഈ പുസ്തകത്തിന്റെ ഓരോ വരികളും വാചകങ്ങളും നിങ്ങള്‍ക്ക് വളരെ എളുപ്പവും രസകരവും ഹരവുമായിരിക്കും.*
മുകളിലത്തെ ആറു വാചകങ്ങളിലേക്കും ഒന്നുകൂടി കണ്ണോടിക്കൂ. ഒരു തവണ കൂടി വായിച്ചുനോക്കൂ. എന്തെങ്കിലും പ്രത്യേകതകളോ വ്യത്യാസങ്ങളോ നിങ്ങള്‍ അതില്‍ കാണുന്നുണ്ടോ?
ഉണ്ട് അല്ലേ.
He, she എന്നിവയില്‍ writes എന്നും മറ്റുള്ളവയില്‍ write എന്നുമാണ് ഉള്ളത് അല്ലേ?
അതായത് he യിലും she യിലും അതിന്റെ ക്രിയ (verb) യായ write ന്റെ കൂടെ ഒരു ‘s’ ചേര്‍ത്തിരിക്കുന്നു. മറ്റുള്ളവയില്‍ അത് കാണുന്നില്ല. ആ വ്യത്യാസം നിങ്ങള്‍ ശരിക്കും കാണുന്നില്ലേ?
അപ്പോള്‍ ശ്രദ്ധിക്കുക, സുഹൃത്തുക്കളെ 'സിംപിള്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഈ ടെന്‍സിന്റെ (കാലം) വിഷയത്തില്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യം ഇതു മാത്രമേ ഉള്ളൂ. അതായത് ഈ ‘’െന്റെ കാര്യം. നിങ്ങള്‍ ലോകത്ത് എവിടെ പോയാലും ശരി.... ഓര്‍മിക്കുക. സിംപിള്‍ പ്രസന്റ് ടെന്‍സിന്റെ ഏകവചനത്തിന്റെ കൂടെയുള്ള ക്രിയയില്‍ ഒരു ‘s’ ചേര്‍ക്കണം. ഇത് ഓര്‍ക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലല്ലോ? ഒരിക്കലുമില്ല. വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണിത്. എന്നാല്‍ സംഗതി ഓര്‍ക്കല്‍ എളുപ്പവും നിസ്സാരവുമാണെന്ന് ചുരുക്കം.
അതിന്റെ കൂടെ ഓര്‍ക്കേണ്ടുന്ന ഒരു കാര്യവും കൂടി പറഞ്ഞ് അടുത്ത വിഷയത്തിലേക്ക് കടക്കാം. സത്യത്തില്‍ ആ കാര്യം നിങ്ങള്‍ തന്നെ പറയേണ്ടതാണ്. ഏകവചനത്തിന്റെ ക്രിയയില്‍ ‘’െ ചേര്‍ക്കുക എന്നു പറയുമ്പോള്‍ ഐ (I) & യു (you) എന്നിവ ഏകവചനമല്ലേ? അതെ എന്നതില്‍ സംശയമില്ല. പിന്നെ എന്തേ അവിടെ ‘s’ ചേര്‍ക്കാന്‍ പറഞ്ഞില്ല! അതും കൂടി മനസ്സിലാക്കിയിട്ട് നമുക്ക് മുന്നോട്ടു പോകാം.
ഞാന്‍ നിങ്ങളോട് എന്തെങ്കിലും ഒരു കാര്യം പറഞ്ഞുവെന്ന് സങ്കല്‍പിക്കുക. അത് നിങ്ങള്‍ മറ്റൊരാളോട് പറയുകയും ചെയ്തു. ഇവിടെ ആദ്യം ആ കാര്യം പറഞ്ഞത് ഞാന്‍ ആയതു കൊണ്ട് ഇംഗ്ലീഷില്‍ എന്നെ ഫസ്റ്റ് പേഴ്‌സണ്‍ (First Person) എന്നു പറയുന്നു. കേട്ട നിങ്ങള്‍ സെക്കന്റ് പേഴ്‌സണ്‍ (Second Person) ആകുന്നു. നിങ്ങളില്‍ നിന്ന് കാര്യം കേട്ട മൂന്നാമത്തെ വ്യക്തി തേഡ് പേഴ്‌സണ്‍ (Third Person) എന്ന് അറിയപ്പെടുന്നു.
ആകെ കണ്‍ഫ്യൂഷന്‍ ആകുന്നുണ്ടോ?
ശ്രദ്ധ ഒന്നു കൂടി കൂര്‍പ്പിച്ചാല്‍ മാത്രം മതി.
അപ്പോള്‍ ‘s’ ചേര്‍ക്കുന്ന വിഷയത്തിലാണ് നാമുള്ളത്. സിംപിള്‍ പ്രസന്റ് ടെന്‍സില്‍ ഫസ്റ്റ് പേഴ്‌സണും സെക്കന്റ് പേഴ്‌സണും ഒഴികെയുള്ള ഏകവചനത്തിന്റെ കൂടെയുള്ള ക്രിയയില്‍ ‘s’ ചേര്‍ക്കണം എന്ന് ഓര്‍ത്താല്‍ മതി.
ഇനി മറ്റൊരുദാഹരണം ഞാന്‍ തരാം.
He reads a novel. അവന്‍ ഒരു നോവല്‍ വായിക്കുന്നു.
She reads a novel. അവള്‍ ഒരു നോവല്‍ വായിക്കുന്നു.
They read a novel. അവര്‍ ഒരു നോവല്‍ വായിക്കുന്നു.
You read a novel. നീ ഒരു നോവല്‍ വായിക്കുന്നു.
I read a novel. ഞാന്‍ ഒരു നോവല്‍ വായിക്കുന്നു.
We read a novel. ഞങ്ങള്‍ ഒരു നോവല്‍ വായിക്കുന്നു.
കാര്യങ്ങള്‍ വ്യക്തമായില്ലേ? സിംപിള്‍ പ്രസന്റ് ടെന്‍സ് പേര് പോലെ തന്നെ സിംപിള്‍ ആണ് എന്ന് വ്യക്തമായില്ലേ? ആകെ ഒരു ‘s’ ന്റെ കാര്യം മാത്രമേ ഓര്‍ക്കാനുള്ളൂ.
ഇനി താഴെ കാണുന്ന ഉദാഹരണത്തിന്റെ ബാക്കി ഭാഗങ്ങള്‍ നിങ്ങള്‍ പൂര്‍ത്തീകരിക്കുക.
He leaves for Mumbai. അവന്‍ മുംബെയിലേക്ക് പോകുന്നു.
------------------------------------ ------------------------------------------------------
------------------------------------ ------------------------------------------------------
------------------------------------ ------------------------------------------------------
------------------------------------
നിഷേധ രൂപം (Negative Form)
ലോകത്തുള്ള എല്ലാ വ്യക്തികള്‍ക്കും പല വിധത്തിലുള്ള കഴിവുകള്‍ ദൈവം നല്‍കിയിട്ടുണ്ട്. NLP യില്‍ ഇതിന് റിസോഴ്‌സസ് എന്നാണ് പറയുന്നത്. ഓരോരുത്തരുടെ കഴിവുകളും വ്യത്യസ്തമായിരിക്കും. എനിക്കുള്ള കഴിവുകളായിരിക്കുകയില്ല നിങ്ങള്‍ക്ക്. നിങ്ങള്‍ക്കുള്ള പല കഴിവുകളും എനിക്ക് ഉണ്ടാകണമെന്നില്ല. അതാണ് വാസ്തവം.
എന്നാല്‍ എല്ലാവര്‍ക്കും വ്യത്യസ്തങ്ങളായ കഴിവുകള്‍ ഉണ്ട് താനും. അതിനെ കണ്ടെത്തി വികസിപ്പിക്കുക എന്നത് നമ്മുടെ ബാധ്യതയാണ്. അവിടെയാണ് നമ്മുടെ ജീവിത വിജയം കുടികൊള്ളുന്നത്. ഈ വിഷയത്തില്‍ ഇന്ന് നിലവിലുള്ള ഏറ്റവും നല്ലതും ലളിതവും ശാസ്ത്രീയവുമായ പദ്ധതികളാണ് NLP യില്‍ ഉള്ളത്.
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ? പ്രഗത്ഭനും പ്രശസ്തനുമായ ആ ശാസ്ത്രകാരന്റെ മസ്തിഷ്‌കത്തിന്റെ കഴിവിന്റെ പത്തു ശതമാനത്തോളം മാത്രമേ ഉപയോഗിക്കേണ്ടി വന്നിട്ടുള്ളൂ എന്ന് ഗവേഷകര്‍ പറയുമ്പോള്‍ ദൈവം ഈ മസ്തിഷ്‌കത്തിനകത്ത് വെച്ച അപാരശക്തിയുടെ ആഴത്തെ കുറിച്ച് നിങ്ങളൊന്ന് ചിന്തിച്ചുനോക്കൂ. നിങ്ങളുടെ മസ്തിഷ്‌കത്തിന് പവര്‍ ഇല്ല എന്നോ, നിങ്ങള്‍ക്ക് ആവില്ല എന്നോ പറയേണ്ടതില്ല. കാരണം നൂറ് ബില്യണിലധികം ന്യൂറോണുകളാണ് എന്റെയും നിങ്ങളുടെയുമൊക്കെ മസ്തിഷ്‌കത്തിനകത്ത് ജനിക്കുമ്പോള്‍ തന്നെ ഉള്ളത്. ഓരോ ന്യൂറോണിലും കോടാനുകോടി വിവരങ്ങള്‍ ശേഖരിച്ചു വെക്കാനുളള കഴിവുമുണ്ട്. അത്രമാത്രം അതിശയകരവും വിസ്മയകരവുമായ ഒരു മെഷീനാണ് ദൈവം നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. നിങ്ങള്‍ പോകുന്നിടത്തൊക്കെ കൊണ്ടുനടക്കുന്ന ആ മസ്തിഷ്‌കത്തെ നിങ്ങള്‍ വേണ്ടവിധം ഉപയോഗിക്കുന്നുവെങ്കില്‍, നിങ്ങള്‍ പോകുന്നിടത്തൊക്കെ നിങ്ങള്‍ക്ക് വിജയം വരിക്കാനാകും.
താഴെകാണുന്ന ചിത്രം നോക്കൂ
യെസ് സുഹൃത്തുക്കളെ, ഇത് കോണ്‍കെയ്്്‌വാണോ കോണ്‍വെക്‌സാണോ? ഈ ചിത്രത്തെ നിങ്ങള്‍ ഏതുഭാഗത്തു നിന്നു നോക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ അത് മാറുന്നു എന്നതാണ് യാഥാര്‍ഥ്യം.
കോണ്‍കെയ്്്്‌വ് എന്നാല്‍ അറിയല്ലേ? കോണ്‍കെയ്‌വ് ലെന്‍സ് എന്നൊക്കെ കേട്ടിട്ടില്ലേ? കോണ്‍കെയ്‌വ് എന്നാല്‍ ഉള്ള് കുഴിഞ്ഞത്, അകവളവുളളത് എന്നൊക്കെയാണ് അര്‍ഥം.
കോണ്‍വെക്‌സ് എന്നാല്‍ പുറം വളവുളള, ആമയുടെ മുതുക് പോലെയുളള എന്നൊക്കെയാണ് അര്‍ഥം. അപ്പോള്‍ ഇനി നിങ്ങള്‍ പറയൂ. മുകളിലത്തെ ചിത്രം ഏത് ഇനത്തില്‍ വരുന്നു?
കോണ്‍കെയ്‌വ്? or
കോണ്‍വെക്‌സ്?
അതെ സുഹൃത്തുക്കളെ, ഈ ചിത്രത്തിന്റെ വലതു ഭാഗത്ത് നിന്ന് നോക്കുന്നയാള്‍ക്ക് ഇതൊരു കോണ്‍കെയ്‌വായി അനുഭവപ്പെടുന്നു. ചിത്രത്തിന്റെ ഇടതുഭാഗത്ത് നിന്ന് നോക്കുമ്പോള്‍ ഇതൊരു കോണ്‍കെയ്‌വല്ല. മറിച്ച് അതൊരു കോണ്‍വെക്‌സായി കാണപ്പെടുന്നു. ചിത്രം ചേര്‍ക്കുക:
എന്താണിതിന്റെ അര്‍ഥം? നിങ്ങള്‍ നിങ്ങളുടെ ഒരു വശം മാത്രം കാണുമ്പോള്‍, നിങ്ങളുടെ നെഗറ്റീവ് വശം മാത്രം കാണുമ്പോള്‍ നിങ്ങള്‍ നെഗറ്റീവുകള്‍ നിറഞ്ഞ, കഴിവുകേടുകളുളള വ്യക്തിയായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നു.
നിങ്ങള്‍ നിങ്ങളുടെ കാഴ്ചയുടെ ദിശമാറ്റൂ. നിങ്ങളുടെ കഴിവുകളെയും ദൈവം നല്‍കിയ അനുഗ്രഹങ്ങളെയും നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. ഇപ്പോള്‍ മൊട്ടായി നിലനില്‍ക്കുന്ന നിങ്ങള്‍ക്ക് സൗരഭ്യം പരത്തുന്ന, കാണാന്‍ സൗന്ദര്യമുളള ഒരു പൂവായി വിടരാന്‍ സാധിക്കും. അപ്പോള്‍ നിങ്ങള്‍ ക്രിയാത്മകനായി മാറും. എന്തെങ്കിലും പുതുമകള്‍ ചെയ്യാനുളള ഉള്‍ക്കരുത്ത് നിങ്ങള്‍ക്ക് ലഭിക്കും.
അതിനാല്‍ തയ്യാറാവുക... അതിശക്തമായ മസ്തിഷ്‌കമുള്ള നിങ്ങള്‍ക്ക് വളരെ എളുപ്പമായ ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ അധികം ബുദ്ധിമുട്ടൊന്നുമില്ല. വളരെ എളുപ്പമാണത്. ഇംഗ്ലീഷ് ഈസ് ഈസി... വെരി ഈസി. വെരി വെരി ഈസി. ആര്‍ യു റെഡി...?
അപ്പോള്‍, എല്ലാവര്‍ക്കും നിരവധി കഴിവുകള്‍ ഉള്ളതുപോലെ ചില കഴിവുകേടുകളും നമുക്കുണ്ടാകും. അതായത് പരിമിതികള്‍. ജീവിതത്തില്‍ പോസിറ്റീവ് ഭാഗങ്ങള്‍ ഉള്ളതുപോലെതന്നെ നെഗറ്റീവ് (നിഷേധ) ഭാഗങ്ങളുമുണ്ട്. ഈ നിഷേധ ഭാഗങ്ങളും സത്യത്തില്‍ പോസിറ്റീവിലേക്ക് നയിക്കുന്ന ചവിട്ടുപടികള്‍ മാത്രമാണ്. നിങ്ങള്‍ ഒരു വിഷയത്തില്‍ പരാജയപ്പെട്ടുവെങ്കില്‍, നിങ്ങള്‍ ആ വിഷയത്തില്‍ പരാജയപ്പെട്ടുവെന്നെയുള്ളൂ. നിങ്ങള്‍ പരാജിതനല്ല. നിങ്ങളുടെ പരാജയമാകട്ടെ മുന്നോട്ടുള്ള പുരോഗതികളിലേക്കും വളര്‍ച്ചയിലേക്കുമുള്ള വാതിലുകളാണ്. അതിനാല്‍ പരാജയങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുക. അപ്പോള്‍ മാത്രമേ പരാജയത്തെക്കുറിച്ചുള്ള നിങ്ങളുടെ ഉള്‍ഭയം ഇല്ലാതാവുകയുള്ളൂ. എങ്കില്‍ വിജയം നിങ്ങളുടെ കാല്‍ കീഴിലായിരിക്കും.
അപ്പോള്‍ എല്ലാവര്‍ക്കും ചില നിഷേധഭാഗങ്ങള്‍ ഉണ്ട് എന്നതുപോലെ നാം പരിചയപ്പെട്ട സിംപിള്‍ പ്രസന്റ് ടെന്‍സിനും ഒരു നിഷേധ ഭാഗമുണ്ട്. അത് അവന്റെ സൃഷ്ടിപ്പിന്റെ ഭാഗമാണ്. എന്നാല്‍, അത് അവന്റെ പോരായ്മ അല്ല കേട്ടോ? റോബസ്റ്റോ പഴം വളഞ്ഞിരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടില്ലേ? അത് അതിന്റെ പ്രകൃതമാണ്. ആ വളവാണ് അതിന് ഭംഗി നല്‍കുന്നത്. ഞാന്‍ വിശദീകരിക്കേണ്ടതില്ലല്ലോ?
എങ്കില്‍ നമുക്കു നോക്കാം... ‘അവന്‍ എഴുതുന്നു’ എന്നതാണ് നാം പഠിച്ചത്. ഇനി അതിന്റെ നിഷേധ രൂപമായ ‘അവന്‍ എഴുതുന്നില്ല’ എന്നത് എങ്ങനെയാണെന്നു നോക്കാം. സിംപിള്‍ പ്രസന്റ് ടെന്‍സിന്റെ ആ സ്വഭാവവും കൂടി നമുക്ക് മനസ്സിലാക്കിയെടുക്കേണ്ടതുണ്ട്.
He writes a letter എന്നതിനെ നിഷേധരൂപമാക്കാം.
1. കര്‍ത്താവ് (subject- he) മാറുന്നില്ല. കാരണമെന്താണ്? കത്ത് എഴുതുന്നില്ല എന്നു പറയുമ്പോള്‍ കത്ത് എഴുതാതിരിക്കുന്നത് അവന്‍ തന്നെയാണല്ലോ? അപ്പോള്‍ ഒന്നാമത് ശ്രദ്ധിക്കേണ്ടുന്ന കാര്യം കര്‍ത്താവിനെ അതേ പ്രകാരം ചേര്‍ക്കുക എന്നതാണ്.
He...........................................................................
2. ഇനി ചെറിയ ഒരു കാര്യം ഇവിടെ ശ്രദ്ധിക്കുവാനുണ്ട്. അതായത് സിംപിള്‍ പ്രസന്റ് ടെന്‍സ് എന്ന് പേരുള്ള നാം പരിചയപ്പെട്ട കുട്ടിയുടെ കീശയില്‍ ഒരു പ്രത്യേക സാധനമുണ്ട്. കൈയിട്ട് നോക്കിയാല്‍ നിങ്ങള്‍ക്കതുകാണാം. പക്ഷേ, കൈയ്യിട്ടു നോക്കണ്ട നിങ്ങള്‍. കാരണം
a) ഒന്നാമതായി അവരെല്ലാവരും നിങ്ങളുടെ പുതിയ പരിചയക്കാരാണ്.
b) രണ്ട്, അന്യരുടെ കീശയില്‍ കൈയ്യിടുന്നത് നല്ല സ്വഭാവമല്ല.
c) മൂന്ന്, കീശയില്‍ കിടക്കുന്ന ആ സാധനം ചില പ്രത്യേക സമയത്ത് തനിയെ പുറത്തുവരും. അവയില്‍ ഒന്ന് നിഷേധവാക്യം ഉണ്ടാക്കുന്ന സന്ദര്‍ഭത്തിലാണ്.
എന്തായിരിക്കും നമ്മുടെ പുതിയ സുഹൃത്തായ സിംപിള്‍ പ്രസന്റ് ടെന്‍സിന്റെ കീശയില്‍ ഒളിഞ്ഞുകിടക്കുന്നതെന്ന് അറിയാന്‍ നിങ്ങള്‍ക്ക് ആകാംക്ഷയായി അല്ലേ.? ഞാന്‍ ഇനിയും ദീര്‍ഘിപ്പിക്കുന്നില്ല.
‘Do’ (ഡു) എന്നാണതിന്റെ പേര്. ഈ പേര് മുമ്പ് കേട്ടിട്ടുണ്ടോ? ല-ഡു എന്നു കേട്ടുകാണും അല്ലേ? അത് കേള്‍ക്കാത്ത ആരും ഉണ്ടാകില്ല. എന്നാല്‍ 'do' - ഡു എന്നത് നിങ്ങളില്‍ ചിലരെങ്കിലും കേട്ടുകാണും. അവനാണ് നമ്മുടെ സിംപിള്‍ പ്രസന്റ് ടെന്‍സിന്റെ പോക്കറ്റില്‍ ഒളിഞ്ഞുകിടക്കുന്നത്. അപ്പോള്‍ അത് പുറത്തുവന്ന രൂപം നമുക്കു നോക്കാം.
He do.....................എന്നുകിട്ടി.
3. ഇനി ക്രിയയുടെ കൂടെയുള്ള ‘s’ നെ do ന്റെ കൂടെ ചേര്‍ക്കുക. അപ്പോള്‍....
He does ............എന്നുകിട്ടി.
4. ലോകത്തെവിടെ പോയാലും നിഷേധരൂപത്തിന്റെ കൂടെ ഒരു ‘not’ ചേര്‍ത്തിരിക്കണം. അതാണ് നാലാമതായി ചെയ്യാനുള്ളത്.
He does not...എന്നായി.
5. ഇനി ക്രിയ (verb) ചേര്‍ക്കുക.
He does not write....എന്നാകുന്നു.
അറിയാതെ writes എന്നെഴുതിപ്പോകരുത്. എന്താണു കാരണം? ക്രിയയിലെ ഈ ‘s’ നെയാണ് do ന്റെ കൂടെ ചേര്‍ത്തത്. അത് മറക്കരുത്.
6. അവസാനമായി കര്‍മ്മത്തെ (object) ചേര്‍ക്കു എന്താണിവിടുത്തെ കര്‍മ്മം? a letter എന്നത.് അപ്പോള്‍ നിഷേധത്തിന്റെ പൂര്‍ണ രൂപം നമുക്ക് കിട്ടി.
He does not write a letter. അവന്‍ ഒരു കത്ത് എഴുതുന്നില്ല.
അവന്‍ മാത്രമാണോ കത്ത് എഴുതാതിരിക്കുക. ചിലപ്പോള്‍ അവളും അവരുെമാക്കെ എഴുതാതിരിക്കില്ലെ? അതിനാല്‍ നമുക്ക് എപ്പോഴും നമ്മുടെ ആറു രൂപങ്ങളും എഴുതിപ്പഠിക്കാം.
She does not write a letter.
They do not write a letter.
You do not write a letter.
I do not write a letter.
We do not write a letter.
മുകളിലത്തെ വാചകങ്ങള്‍ ഒന്നുകൂടി വായിച്ചുനോക്കൂ. they, you, I, we എന്നിവയില്‍ 'does' എന്നതിന്നു പകരം ‘do’ എന്നു മാത്രമേ ഉള്ളൂ. എന്തായിരിക്കും കാരണം? ഞാന്‍ വിശദീകരിക്കേണ്ടതുണ്ടോ?
തുടക്കമല്ലേ, ഞാന്‍ തന്നെ വിശദീകരിച്ചു തരാം. they, you, I, we എന്നിവയിലെ ക്രിയയില്‍ ‘s’ ഇല്ല എന്നതു തന്നെ. ‘s’ ഇല്ലാതെ, ഇല്ലാത്ത ‘s’ നെ do ന്റെ കൂടെയിട്ട് ‘does’ ആക്കാന്‍ കഴിയുമോ? ഇല്ലല്ലോ?
എത്ര എളുപ്പമാണ് ഇംഗ്ലീഷ് അല്ലേ? ഇപ്പോള്‍ നിങ്ങള്‍ക്കു ബോധ്യപ്പെട്ടു തുടങ്ങിയില്ലേ?
എന്നാല്‍ ആയിട്ടില്ല സുഹൃത്തുക്കളേ. ഇനിയും ആയിരമായിരം ഇരട്ടി എളുപ്പമാണ് എന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെടുന്ന നിമിഷങ്ങള്‍ വരാന്‍ പോകുന്നതേയുള്ളൂ. ഓരോ അധ്യായങ്ങള്‍ കഴിയും തോറും കൂടുതല്‍ കൂടുതല്‍ എളുപ്പമായിക്കൊണ്ടേയിരിക്കും. പഠിക്കേണ്ട രീതിയില്‍ ഇംഗ്ലീഷ് പഠിച്ചാല്‍ അത്രമാത്രം എളുപ്പമാണെന്ന് നിങ്ങള്‍ക്ക് തന്നെ ബോധ്യപ്പെടും.
ഇനിയിവിടെ ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു കാര്യം He does not write a letter എന്നതിനെ He doesn’t write a letter എന്നും എഴുതാം എന്നതാണ്. അപ്പോള്‍ They do not write എന്നതിനെ They don’t (ഡോണ്ട്) write എന്നും എഴുതാം.
ചുരുക്കി എഴുതുന്ന രൂപമാണിത്. അതായത് does + not എന്നത doesn’t ആകുന്നു.
do + not എന്നത് don't ആകുന്നു.
do പോലുള്ള പല സഹായകക്രിയകള്‍ക്കും ചുരുക്കി എഴുതുന്ന രൂപമുണ്ട്. അവ അതതു സ്ഥാനത്തു വരുന്നതാണ്. ഇപ്പോള്‍ തന്നെ അറിയാന്‍ താല്‍പര്യമുണ്ടെങ്കില്‍ പേജ് നമ്പര്‍ 445 ല്‍ നോക്കുക.
ഇതിന്റെ പൊതുവായ നിയമം ഇത്രയെ ഉള്ളൂ. അതായത് എഴുത്ത് ഭാഷയില്‍ പിരിച്ചെഴുതുക. (does not, do not) സംസാരത്തിലാകുമ്പോള്‍ സംയോജിപ്പിച്ച് പറയുക. (doesn’t, don’t)
ഈ കാര്യം ഒന്ന് മനസ്സില്‍ ഓര്‍ത്തുവെക്കുക. ദശലക്ഷക്കണക്കിന് ന്യൂറോണുകളുളള നിങ്ങളുടെ മസ്തിഷ്‌കത്തിന് ഇത് ഓര്‍ത്തുവെക്കുക എന്നത് ഒരു വിഷയമേ അല്ല. നിങ്ങളൊന്ന് മനസ്സുവെച്ചാല്‍ മാത്രം മതി.
ഇനി നമുക്ക് നിഷേധത്തിന്റെ ഒരു ഉദാഹരണവും കൂടി നോക്കിയിട്ട് അടുത്ത വിഷയത്തിലേക്ക് പ്രവേശിക്കാം.
He does not swim. അവന്‍ നീന്തുന്നില്ല. or He doesn’t swim.
She does not swim.
They do not swim.
You do not swim.
I do not swim.
We do not swim.
പോരെ? സംഗതി എല്ലാം ക്ലിയര്‍ അല്ലേ? ഇനി നമുക്ക് അടുത്ത വിഷയത്തിലേക്ക് പ്രവേശിക്കാമല്ലോ? ഇംഗ്ലീഷ് ഇനിയും എളുപ്പമാണെന്ന് ഒന്നുകൂടി ബോധ്യപ്പെടാന്‍ പോവുകയാണ്.
യെസ് ഓര്‍ നൊ ക്വസ്റ്റ്യന്‍സ് (Yes or No Questions)
അവന്‍ ഒരു കത്ത് എഴുതുന്നു, എഴുതുന്നില്ല എന്നൊക്കെ നിങ്ങള്‍ പറയണമെങ്കില്‍ അവന്‍ കത്ത് എഴുതുന്നുണ്ടോ എന്ന് ചോദിക്കണ്ടേ? നിഷേധഭാവം കഴിഞ്ഞാല്‍ നാം പരിചയപ്പെട്ട സിംപിള്‍ പ്രസന്റ് ടെന്‍സിന് ചോദ്യം ചോദിക്കുന്ന സ്വഭാവവും കൂടിയുണ്ട് എന്ന് മനസ്സിലാക്കുക. പക്ഷേ, ഇത് വളരെ എളുപ്പമാണ്. സിംപിള്‍ എന്ന പേരു പോലെ തന്നെ വളച്ചുകെട്ടില്ലാതെ അവന്‍ നേര്‍ക്കു നേരെ കാര്യങ്ങള്‍ ചോദിക്കും.
അവന്‍ ഒരു കത്ത് എഴുതുന്നു എന്നതല്ലേ നാം പഠിച്ചത്. അവന്‍ ഒരു കത്ത് എഴുതുന്നുണ്ടോ? എന്നാണ് ഇനി ചോദിക്കാനുള്ളത്.
ഈ സന്ദര്‍ഭത്തിലും സിംപിള്‍ പ്രസന്റ് ടെന്‍സിന്റെ പോക്കറ്റിലുള്ള ‘do’ പുറത്തു ചാടുന്നതാണ്. നമുക്ക് ആദ്യം ഒരു കാര്യം ചെയ്യാം. ‘do’ പുറത്തുചാടിയ രീതിയില്‍ ആദ്യം വാചകത്തെ എഴുതാം.
അതായത് He writes a letter എന്നല്ലേ ആദ്യമായി നിങ്ങള്‍ പഠിച്ച രൂപം. അതില്‍ തന്നെ ‘do’ നെ നമുക്ക് കീശയില്‍ നിന്ന് പുറത്തെടുത്ത് ഇട്ടുകൊടുക്കാം. അപ്പോള്‍. He does write a letter എന്നാകും.
ഇനി യെസ് ഓര്‍ നൊ ക്വസ്റ്റ്യന്‍ ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. വാചകത്തിലെ സഹായക ക്രിയയായ ‘does’ നെ തുടക്കത്തിലിട്ട് ബാക്കി അതേപ്രകാരം നിലനിര്‍ത്തി അവസാനത്തില്‍ ഒരു ചോദ്യചിഹ്നം നല്‍കുക... ഫിനിഷ്! അത്ര മാത്രമേ ഉള്ളൂ.
ഒരു സഹായക ക്രിയയെ തുടക്കത്തിലിട്ട് ബാക്കി അതേ പ്രകാരം വായിക്കല്‍ ഒരു വലിയ കാര്യമാണോ എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. അത്ര ലളിതമാണ് ഇംഗ്ലീഷ് ഭാഷ എന്നതാണ് നിങ്ങളുടെ ഈ ചോദ്യത്തിന്റെ ഉത്തരം.
അപ്പോള്‍ എന്തുകിട്ടി?
Does he write a letter? അവന്‍ ഒരു കത്ത് എഴുതുന്നുണ്ടോ?
ബാക്കി അഞ്ചു രൂപങ്ങളും ഇനി നോക്കുക:
Does she write a letter?
Do they write a letter?
Do you write a letter?
Do I write a letter?
Do we write a letter?
അവസാനത്തെ രണ്ടു വാക്യങ്ങള്‍ I & we ചേര്‍ത്തത് വളരെ അപൂര്‍വ്വ സന്ദര്‍ഭങ്ങളിലേ ആവശ്യം വരികയുള്ളൂ. എങ്കിലും നമ്മുടെ ഓര്‍ഡര്‍ തെറ്റാതിരിക്കാന്‍ അവ അതേപ്രകാരം പഠിക്കുക. പഠിച്ചു കഴിഞ്ഞെങ്കില്‍ അടുത്ത പാരഗ്രാഫ് വായിക്കുക.
അല്ല, എന്തു തോന്നുന്നു? ഇംഗ്ലീഷ് എളുപ്പമാണോ അല്ലയോ? ഒരു സഹായക ക്രിയ എടുത്ത് തുടക്കത്തിലിട്ട് ബാക്കി അതേപടി വായിക്കാന്‍ വലിയ ബുദ്ധിശക്തിയുടെ ആവശ്യമുണ്ടോ? പിന്നെ അവസാനത്തില്‍ ചോദ്യചിഹ്നമിടണം. അത്രയല്ലേ ഉള്ളൂ. ഹൊ!! എന്തൊരു എളുപ്പമുള്ള ഏര്‍പ്പാടാണിത്, അല്ലേ!!
എന്നാല്‍ അത്ഭുതം ഇവിടെയൊന്നുമല്ല സുഹൃത്തുക്കളെ. ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ പോകുന്ന അല്ലെങ്കില്‍ നിങ്ങള്‍ പരിചയപ്പെടാന്‍ പോകുന്ന പന്ത്രണ്ടു വ്യക്തിത്വങ്ങള്‍- പന്ത്രണ്ടു ടെന്‍സുകള്‍- അവയുടെ എല്ലാറ്റിലെയും യെസ് ഓര്‍ നൊ ക്വസ്റ്റ്യന്‍സില്‍ ഇതേ പ്രക്രിയ തന്നെയാണ് ആവര്‍ത്തിക്കുന്നത്. കാത്തിരുന്നു കാണുക. അല്ല, കാത്തിരുന്ന് ആസ്വദിക്കുക എന്നു മാത്രമേ ഇപ്പോള്‍ ഞാന്‍ പറയുന്നുള്ളൂ.
ഒരു സംഗതി എന്തായാലും പറയാന്‍ ഞാന്‍ വിട്ടുപോയിട്ടുണ്ട്. എന്താണ് ഈ യെസ് ഓര്‍ നൊ ക്വസ്റ്റ്യന്‍സ്? അതും സിംപിള്‍ ആണ്. ഒരു ചോദ്യം ചോദിച്ചുകഴിഞ്ഞാല്‍ ഒന്നുകില്‍ യെസ് അല്ലെങ്കില്‍ നൊ എന്നീ ഉത്തരങ്ങള്‍ മാത്രമേ പറയേണ്ടി വരികയുള്ളൂവെങ്കില്‍ അത്തരം ചോദ്യവാക്യങ്ങളാണ് യെസ് ഓര്‍ നൊ ക്വസ്റ്റ്യന്‍സ്.
ഇനി എന്താണ് നിങ്ങള്‍ക്ക് വേണ്ടത്? ഒരു ഉദാഹരണം കൂടി വേണം, അല്ലേ?
Does he come daily? അവന്‍ ദിവസവും വരുന്നുണ്ടോ?/വരാറുണ്ടോ?
Does she come daily?
Do they come daily?
Do you come daily?
Do I come daily?
Do we come daily?
യെസ് ഓര്‍ നൊ ക്വസ്റ്റ്യന്റെ നിഷേധരൂപം (Negative Form of Yes or No Question)
ഇതും വളരെ സിംപിള്‍ ആണ്. He does not write a letter എന്ന നിഷേധ രൂപത്തെ ആദ്യം എഴുതുക. ഇനി മുകളില്‍ പറഞ്ഞതു പോലെ തന്നെ. സഹായകക്രിയയായ 'does' നെ ആദ്യത്തിലിടുക. ബാക്കി അതേ പ്രകാരം നിലനിര്‍ത്തുക. അവസാനത്തില്‍ ഒരു ചോദ്യചിഹ്നമിടുക. ഇതും ഫിനിഷ്!!
Does he not write a letter? അവന്‍ ഒരു കത്ത് എഴുതുന്നില്ലേ?
ഇതിനെ നമുക്ക് മറ്റൊരു രൂപത്തിലും എഴുതാം. അതായത് does + not = doesn’t എന്ന് മുമ്പ് പഠിച്ചിട്ടില്ലേ? ആ രീതിയിലും എഴുതാം അപ്പോള്‍ Doesn’t he write a letter? എന്നു കിട്ടും. സംസാരത്തില്‍ ഈ ശൈലി ഉപയോഗിക്കുക. എഴുത്തില്‍ പിരിച്ചെഴുതുന്ന രീതിയും പരിശീലിക്കുക. ഇനി ബാക്കി അഞ്ചു രൂപങ്ങളും എഴുതാം.
Does she not write a letter? Doesn’t she write a letter?
Do they not write a letter? Don’t they write a letter?
Do you not write a letter? Don’t you write a letter?
Do I not write a letter? Don’t I write a letter?
Do we not write a letter? Don’t we write a letter?
ഒരു ഉദാഹരണവും കൂടി തരാം
Does he not go to Kannur? അവന്‍ കണ്ണൂരിലേക്ക് പോകുന്നില്ലേ?
Does she not go to Kannur?
Do they not go to Kannur? or Don’t they go to Kannur?
Do I not go to Kannur?
Do we not go to Kannur?
ഡബ്ല്യൂ എച്ച് ക്വസ്റ്റ്യന്‍സ് (‘Wh’ Questions)
താഴെ കാണുന്ന ചോദ്യവാചകങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന വാക്യങ്ങളാണ് ഇനി നമുക്ക് പഠിക്കാനുള്ളത്.
what (വാട്ട്) എന്ത് whhy (വൈ) എന്തുകൊണ്ട്, എന്തിന്.
When (വെന്‍) എപ്പോള്‍ Where (വേര്‍) എവിടെ
How (ഹൗ) എങ്ങനെ
ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചേര്‍ത്തു പറയുന്നവയായതിനാല്‍ അവയെ ആദ്യത്തെ അക്ഷങ്ങളായ W & H ചേര്‍ത്തു വിളിക്കുന്നു. അങ്ങനെ അത് ‘Wh’ Questions എന്നറിയപ്പെടുന്നു.
ഇതും മുമ്പത്തെപ്പോലെ എളുപ്പം തന്നെയായിരിക്കുമോ എന്നായിരിക്കും നിങ്ങളിപ്പോള്‍ ചിന്തിക്കുന്നത്. എന്നാല്‍ എനിക്ക് പറയാനുള്ള ഉത്തരം എന്താണെന്നറിയുമോ? മുമ്പത്തെതിനെക്കാള്‍ കൂടുതല്‍ എളുപ്പമാണിത് എന്നാണ്. അതെ സുഹൃത്തുക്കളെ, ഞാന്‍ വളരെ സീരിയസായിട്ടാണ് പറയുന്നത്. മുമ്പത്തെതിനെക്കാള്‍ എത്രയോ എളുപ്പം.
മുകളില്‍ നിങ്ങള്‍ കാണുന്ന ചോദ്യവാക്കുകളില്‍ എന്താണോ നിങ്ങള്‍ക്ക് ചോദിക്കാനുള്ളത് ആ വാക്ക് യെസ് ഓര്‍ നൊ ക്വസ്റ്റ്യന്റെ മുമ്പില്‍ ചേര്‍ത്താല്‍ മാത്രം മതി!! വേറെ ഒന്നും ചെയ്യാനില്ല!!
Does he write a letter? എന്നതാണല്ലോ യെസ് ഓര്‍ നൊ ക്വസ്റ്റ്യന്റെ രൂപം.
അവന്‍ 'എന്തിന്' ഒരു കത്ത് എഴുതുന്നു എന്നു ചോദിക്കണമെങ്കില്‍ 'എന്തിന്' എന്ന അര്‍ഥമുള്ള why എടുത്ത് മുകളില്‍ കാണുന്ന യെസ് ഓര്‍ നൊ ക്വസ്റ്റ്യന്റെ തുടക്കത്തില്‍ ചേര്‍ക്കുക. പിന്നെ നിങ്ങള്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. നോക്കൂ.
Why does he write a letter? അവന്‍ എന്തിന് ഒരു കത്ത് എഴുതുന്നു?
ഇനി ഇതിന്റെ ബാക്കി അഞ്ചു രൂപങ്ങളും എഴുതിക്കൂടെ.
Why does she write a letter?
Why do they write a letter?
Why do you write a letter?
Why do I write a letter?
Why do we write a letter?
ഇനി, നിങ്ങള്‍ക്ക് ‘അവന്‍ എങ്ങനെ ഒരു കത്ത് എഴുതുന&a