Categories
മക്കളെ മിടുക്കരാക്കിമാറ്റാന്‍ (ഭാഗം - 1)
മൊയ്‌നു
കുട്ടികള്‍ പൂന്തോട്ടത്തിലെ പൂമ്പാറ്റകളാണ് എന്ന് നാം പറയാ റുണ്ട്. കഥയിലും നോവലിലുമൊക്കെ നാം അത് വായിക്കു കയും ചെയ്യുന്നു. എന്നാല്‍ ഒരു പൂമ്പാറ്റയോട് കാണിക്കുന്ന ലാഘവത്വവും എളിമത്വവും പലപ്പോഴും നമുക്ക് കുട്ടികളോട് കാണിക്കുവാന്‍ സാധിക്കാറുണ്ടോ? ദാമ്പത്യ ജീവിതത്തിനിടയില്‍ ഒരു ഒഴുക്കന്‍ മട്ടില്‍ നടക്കേ ണ്ടുന്ന ഒന്നല്ല ശിശുപരിപാലനം. പാരമ്പര്യമായി നമുക്ക് കിട്ടിയ അബദ്ധ ധാരണകളും അലിഖിത നിയമങ്ങളും മാമൂലുകളു മൊക്കെ മാറ്റിവെച്ചുകൊണ്ട് വസ്തുതകളെയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ട യാഥാര്‍ഥ്യങ്ങളെയും നാം ആഴത്തില്‍ പഠിച്ചറിയേണ്ടതുണ്ട്. ഈ അറിവ് ശാന്തിയും സമാധാനവും നിറഞ്ഞുതുളുമ്പുന്ന ഒരു കുടുംബാന്തരീക്ഷത്തിനു കാരണമാ യിതീരും. അങ്ങനെ അനുസരണവും അച്ചടക്കവും ഒപ്പം സര്‍ഗശേഷിയും ക്രിയാത്മക കഴിവുകളും മികവുറ്റ ബുദ്ധിശേഷിയും സന്തോഷവും ശാന്തിയും നിറഞ്ഞ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്ക് സാധിക്കുകയും ചെയ്യും.
English is Easy
Moinu
അവതാരിക ‘അത്ഭുതകരം’, ‘അത്യത്ഭുതം’, ‘അതി വിസ്മയകരം’, ‘അനിതര സാധാരണം’ തുടങ്ങിയ വിശേഷണങ്ങള്‍ കൊണ്ടാണ് മൊയ്‌നു ഇംഗ്ലീഷ് ഈസ് ഈസി എന്ന തന്റെ പുതിയ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. ഒരു വട്ടം മനസ്സിരുത്തി, പൂര്‍ണ ശ്രദ്ധയോടെ ഈ പുസ്തകം വായിക്കുന്ന ഏതൊരാള്‍ക്കും ഗ്രന്ഥകര്‍ത്താവിന്റെ വാക്കുകളുടെ ആര്‍ജ്ജവത്തെ ചോദ്യം ചെയ്യാനാവില്ല. NLP എന്ന ആധുനിക ശാസ്ത്രശാഖയെ അടിസ്ഥാനപ്പെടുത്തി, മലയാളത്തില്‍ എഴുതപ്പെട്ടിട്ടുള്ള, ഈ ഇംഗ്ലീഷ് വ്യാകരണ ഗ്രന്ഥം ഇതിന്റെ തലക്കെട്ടിന് (English is Easy) തീര്‍ത്തും അന്വര്‍ഥമാക്കുന്നതാണ്. കുട്ടികളെ വിളിച്ചിരുത്തി ഏതാണ്ട് കഥപറയുന്ന മട്ടിലാണ് വ്യാകരണ നിയമങ്ങള്‍ അനാവരണം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് ഭാഷയില്‍ പ്രാഥമിക പരിജ്ഞാനമുള്ളവര്‍ക്കു പോലും ആ ഭാഷയുടെ വ്യാകരണ നിയമങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കുവാനും അതുവഴി നിത്യജിവിതത്തില്‍ ഭാഷയുടെ പ്രയോജനം ഫലപ്രദമായി നടപ്പിലാക്കാനും സാധിക്കുന്നു. ഇടയ്ക്ക് ചില ആവര്‍ത്തനങ്ങള്‍ കടന്നുവരുന്നുണ്ടെങ്കിലും 'Repetition is the mother of mastery' എന്ന ഉദ്ദരണിയിലൂടെ ആവര്‍ത്തനം താന്‍ പ്രയോഗിക്കാന്‍ പോകുന്ന ടെക്‌നിക്കുകളിലൊന്നാണെന്ന് ആദ്യമേ പറഞ്ഞിരുന്ന കാര്യം ഓര്‍ക്കേണ്ടതാണ്. പഠിതാക്കളില്‍ മോട്ടിവേഷന്‍ ഉണ്ടാക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന പരാമര്‍ശങ്ങളും നല്‍കുന്ന ഉദാഹരണങ്ങളും അത്യന്തം ഗുണകരമാണ്. ഓരോ അധ്യായത്തിലും ചേര്‍ത്തിട്ടുള്ള പ്രയോഗ സംബന്ധിയായ ഉദാഹരണങ്ങള്‍ നമ്മുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ടയാകയാല്‍ അവ എളുപ്പത്തില്‍ നമ്മുടെ മനസ്സില്‍ പതിഞ്ഞുകൊള്ളും. പതിനൊന്ന് സെക്ഷനുകളിലായിട്ടാണ് ഈ പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്. Parts of Speech ഓരോന്നും ഉദാഹരണസഹിതം വിവരിച്ചതിനുശേഷം Numerals, Abbreviations, Parts of the body, Names of Animals and Birds, Words often confused, Frequently used phrases മുതലായവ അവസാന ഭാഗങ്ങളില്‍ കൊടുത്തിട്ടുള്ളത് കുട്ടികള്‍ക്ക് അത്യന്തം പ്രയോജനകരമാണ്. നിയമബിരുദധാരിയാണെങ്കിലും മൊയ്‌നുവിന് ഭാഷകളോടും മനഃശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകളോടുമുള്ള താത്പര്യം വളരെ വലുതാണ്. മനഃശാസ്ത്രസംബന്ധിയായ മൊയ്‌നു ഇതിനുമുമ്പ് എഴുതിയിട്ടുള്ള മറ്റനേകം പുസ്തകങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള വായനാലോകം ഈ പുതിയ പുസ്തകവും സന്തോഷംപൂര്‍വ്വം സ്വീകരിക്കുമെന്ന കാര്യത്തില്‍ എനിക്ക് ഒട്ടും സംശയമില്ല. കഴിഞ്ഞ ഇരുപത്തി ഒന്‍പത് വര്‍ഷങ്ങളായി കേരളത്തിലെ വിവിധ കലാലയങ്ങളില്‍ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും പഠിപ്പിച്ചുകൊണ്ടിരിക്കുന്ന എനിക്ക്, ഇംഗ്ലീഷ് ഭാഷ പഠിക്കാനാഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഒരു ഉത്തമ സഹായിയായി ഇംഗ്ലീഷ് ഈസ് ഈസി എന്ന ഈ പുസ്തകത്തെ എനിക്ക് നിര്‍ദ്ദേശിക്കാന്‍ കഴിയും. ഇതില്‍ കണ്ടെക്കാവുന്ന അബദ്ധങ്ങളും കുറവുകളും ചൂണ്ടിക്കാണിച്ചാല്‍ അവ വരും പതിപ്പുകളില്‍ നികത്തുവാനുള്ള ആര്‍ജ്ജവം മൊയ്‌നു കാണിക്കും എന്നതിലും എനിക്ക് സംശയമില്ല. ഡോ. ജെ. വിജയമോഹനന്‍ (അസോസിയേറ്റ് പ്രൊഫസര്‍ ആന്റ് ഹെഡ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇംഗ്ലീഷ് ആന്റ് റിസര്‍ച്ച് സെന്റര്‍, മഹാരാജാസ് കോളേജ്, എറണാകുളം) കൊച്ചി 04-04-2011
വിജയത്തിന്റെ മന:ശാസ്ത്രം
മൊയ്‌നു
വിജയത്തിനൊരു മന:ശാസ്ത്രമുണ്ട്. അതിനൊരു രീതി ശാസ്ത്രമുണ്ട്. അവ നിങ്ങളുടെ മനസ്സിന്റെ ആഴങ്ങളിലാണ് കുടികൊള്ളുന്നത്. ഒരു വിത്തിനകത്ത് അതിന്റെ വളര്‍ച്ചക്കാവശ്യമായ എല്ലാ ഘടകങ്ങളും നിലനില്‍ക്കുന്നത പോലെ നിങ്ങള്‍ക്കകത്തും വിജയത്തിന്റെ എല്ലാ ഘടകങ്ങളും നില നില്‍ക്കുന്നുണ്ട്. അവ മനസ്സിലാക്കി പ്രവര്‍ത്തിക്കുമ്പോള്‍ വിജയം നിങ്ങളെ തേടിവരുന്നു. ആ മന:ശാസ്ത്രം നിങ്ങള്‍ തിരിച്ചറിയുമ്പോള്‍ ജീവിതം സന്തോഷം നിറഞ്ഞതായിത്തീരുന്നു.
വിജയം നിങ്ങളുടെ ജന്മാവകാശമാണ്
മൊയ്‌നു
ഒരു വിത്തിനകത്ത് അതിന്റെ വളര്‍ച്ചക്കാവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ആധുനികശാസ്ത്രം പറയുന്നു. ഇപ്രകാരം തന്നെ മനുഷ്യന് അവന്റെ വളര്‍ച്ചക്കാവശ്യമായ എല്ലാ ഘടകങ്ങളും അവന്റകത്ത് നിലനില്‍ക്കുന്നുണ്ട്. ആധുനിക മന:ശാസ്ത്രം ഇത് പലവിധത്തിലും തെളിയിക്കുകയും ചെയ്തിട്ടുണ്ട്. നമുക്കകത്ത് കുടികൊള്ളുന്ന ഈ കഴിവുകള്‍ പുറത്ത്‌കൊണ്ടുവരുന്നതിനുള്ള എല്ലാ തടസ്സങ്ങളെയും നീക്കം ചെയ്ത് അവ അനുഭവിച്ച് വിജയത്തിന്റെ ഉയരങ്ങളിലേക്കെത്തുന്നതിനുള്ള മാര്‍ഗങ്ങളാണ് ഈ പുസ്തകം നിങ്ങള്‍ക്ക് കാണിച്ചു തരുന്നത്. ഈ പുസ്തകം വായിച്ചു കഴിയുമ്പോഴേക്കും നിങ്ങള്‍ക്കകത്തുള്ള കഴിവുകളെയെല്ലാം കണ്ടെത്തി ഒരു പുതിയ ആളായി നിങ്ങള്‍ മാറുന്നു.
SUCCESS SEEDS
MOINU
A great miracle is happening around you at this very moment. It is the supreme wonder in the world, the greatest miracle on the face of the earth. Yes, it is happening just around you at this very instant. Somewhere, in some city or town near you, a child is being born. And that child is the highest marvel and amazing phenomenon in the known world. And that child is born with its pure self, wholesome and unpolluted heart. And he has come to this world with unlimited pure potentials and boundless intelligence. He is so innocent, and he is so chaste. The divine fragrance is still with him. The heavenly aroma is still circulating around him. And the blissful perfume is still radiating from him. He is gifted with immense of inner power by blowing something into him by his Loving Creator. He is so unique from other creatures, because he has been loved and