പ്രകൃതിക്ക് അതിന്റെതായ ചില നിയമങ്ങളുണ്ട്.ആര് ആ പ്രകൃതി നിയമം അനുസരിക്കുന്നുവോ അവർ രക്ഷപ്പെടും. ആരാണ് ആ പ്രകൃതി നിയമത്തിന് എതിരായിട്ട് നീങ്ങുന്നത് അവർ കഷ്ടപ്പെടുകയും ചെയ്യും.
പ്രകൃതിയിലെ നിയമങ്ങൾ ആർക്കും അനുകൂലമോ പ്രതികൂലമോ ഒന്നുമല്ല. നമുക്കതിനെ അനുകൂലമോ പ്രതികൂലമോ ആക്കി തീർക്കാനും പറ്റും. നമ്മുടെ കയ്യിലാണ് അതിന്റെ നിയത്രണമിരിക്കുന്നത്. നമുക്ക് ചോയിസുണ്ട്, എങ്ങനെ ജീവിതത്തിൽ മുന്നോട്ട് പോകണം എങ്ങനെ നീങ്ങണം എന്നുള്ളത്. ആ പ്രകൃതി നിയമത്തിനനുസരിച്ചാണ് പോകുന്നതെങ്കിൽ വിജയമായിരിക്കും നമുക്ക് ലഭിക്കുന്നത്. എതിരായിട്ട് പോകുമ്പോൾ പരാജയം ആയിരിക്കും. ഓർത്തു നോക്കു നിങ്ങൾ, നാം കഴിക്കുന്ന ഭക്ഷണം, ആ കഴിച്ച ഭക്ഷണം അകത്തേക്ക് പോകുന്നു, അവിടെ Digest ചെയ്യുന്നു .ശേഷം 24 മണിക്കൂറിനുള്ളിൽ അത് പുറത്തു പോകേണ്ടതുണ്ട്. അല്ലെങ്കിൽ നമ്മൾ രോഗി ആയി മാറും. നാം കഴിക്കുന്ന വെള്ളം അത് നമ്മുടെ ശരീരത്തിലേക്ക് പ്രവേശിച്ചിട്ട് 4 മണിക്കൂറിനുള്ളിൽ അത് പുറത്തേക് പോകേണ്ടതുണ്ട്. ഇതെല്ലാം പ്രകൃതിയുടെ നിയമമാണ്. അല്ലെങ്കിൽ നമ്മൾ രോഗി ആയി മാറും. നാം ശ്വസിക്കുന്ന വായു അകത്തേക് എടുത്ത് കഴിഞ്ഞാൽ ഒരു മിനുട്ടിനുള്ളിൽ അത് പുറത്തേക് പോകേണ്ടതുണ്ട്, അല്ലായെങ്കിൽ നമ്മൾ രോഗി ആകും എന്നത് മാത്രമല്ല മരണം പോലും സംഭവിക്കും. പ്രകൃതിയുടെ നിയമമാണ്, അത് ഒരു മിനുട്ടിനുള്ളിൽ പുറത്തു പോകണം എന്നുള്ളത്. എങ്കിൽ നമ്മുടെ അകത്തേക് കയറുന്ന നെഗറ്റീവ് ആയിട്ടുള്ള പല വികാരങ്ങളുടെയും അവസ്ഥ എന്തായിരിക്കും? ദേഷ്യം, അസൂയ, പക, കുശുമ്പ്, വെറുപ്പ് , ടെൻഷൻ, ഭയങ്ങൾ, ഉത്കണ്ടകൾ, നിരാശകൾ, എന്നെ ഒന്നിനും കൊള്ളില്ല എന്ന ചിന്തകൾ, ഞാൻ ഒന്നിനും അർഹനല്ല എന്ന ചിന്തകൾ, ഇത്തരത്തിലുള്ള ഒരുപാട് ഇമോഷനുകൾ...ഇതെല്ലം അകത്തേക്ക് കയറിയിട്ട്, അകത്ത് തന്നെ നിൽക്കേണ്ടത് ആണോ അതോ പുറത്ത് പോകേണ്ടതാണോ ? എന്തായിരിക്കും യാഥാർഥ്യം ?
സത്യത്തിൽ ഇവ ഉടനടി പുറത്ത് പോകേണ്ടതാണ്. പക്ഷെ പലപ്പോഴും സംഭവിക്കുന്നത് ഇത് നമ്മുടെ ശരീരത്തിൽ തന്നെ മാസങ്ങളോളം ആഴ്ചകളോളം ചിലപ്പോൾ വര്‍ഷങ്ങളോളം ചിലപ്പോൾ ജീവിതകാലത്തോളം നമ്മുടെ അകത്ത് തന്നെ ഇത് കുടി കൊള്ളുകയാണ് പതിവ്.
സംഭവിക്കുന്നത് മനോജന്യ രോഗങ്ങൾക് നാം അടിമപ്പെടുന്നു. മനസിലൂടെയാണ് രോഗങ്ങൾ കടന്ന് വരുന്നത് എന്ന് ആധുനിക സയൻസും ആധുനിക വൈദ്യശാസ്ത്രവും അടിവരയിട്ട് പറയുകയാണ്. തൊണ്ണൂറ് ശതമാനം
രോഗങ്ങളും കടന്ന് വരുന്നത് മനസിലൂടെയാണ്. അപ്പോൾ മനസിനകത്ത് അടിഞ്ഞു കൂടിക്കൊണ്ടിരിക്കുന്ന ഇത്തരം വികാരങ്ങൾ മുകളിൽ പറഞ്ഞ വികാരങ്ങൾ ഇവ എല്ലാം ശരീരത്തിൽ മാനിഫെസ്റ് ചെയ്യുന്നതാണ്
രോഗമായിട്ട് പ്രത്യക്ഷപ്പെടുന്നത്. അപ്പോൾ അറിയുക, ഇവയെല്ലാം പുറത്തു പോകേണ്ടതാണ്. ഈ വികാരങ്ങൾ, നേരത്തെ പറഞ്ഞ ഭക്ഷണം പുറത്തു പോകുന്നത് പോലെ, വെള്ളം പുറത്ത് പോകുന്നത് പോലെ,
വായു പുറത്തു പോകേണ്ടത് പോലെ, നെഗറ്റിവ് വികാരങ്ങളെല്ലാം പുറത്തു പോകേണ്ടതാണ്, പുറത്തു പോയേ പറ്റു. എങ്കിൽ മാത്രമേ നല്ല ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യം നമുക്ക് ലഭിക്കുകയുള്ളു. അതിലൂടെ നമ്മൾ വിജയത്തിലേക്കും ഉയർന്ന് ഉയർന്നു പോയിക്കൊണ്ടേയിരിക്കും.
നമ്മുടെ അകത്ത് അടിഞ്ഞു കൂടിയിരിക്കുന്ന ഇത്തരത്തിലുള്ള നെഗറ്റീവ് വികാരങ്ങളെ പുറത്തു കളയുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് NLP തറാപ്പികൾ. Neuro Linguistic Programming എന്നറിയപ്പെടുന്ന ആധുനിക രംഗത്തെ ഏറ്റവും ലേറ്റസ്റ് ടൂളായ NLP യിലെ വിവിധ തറാപ്പികളിലൂടെ,
നൂറുകണക്കിന് തറാപ്പികളാണ് NLP യിലുള്ളത്. അതിലൂടെ നമുക്ക് ആവശ്യമില്ലാത്ത ഇമോഷനുകളെല്ലാം പുറത്തേക് എടുത്ത് കളയാൻ സാധിക്കും എന്നുള്ളതാണ് യാഥാർഥ്യം. അതിലൂടെ വിജയത്തിന്റെ ഉന്നതങ്ങളിലേക്ക് നിങ്ങൾക് എത്തുവാൻ സാധിക്കുകയും ചെയ്യും.
ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനറും NLP മാസ്റ്റര്‍ പ്രാക്ടീഷനറും, സക്സസ് ലൈഫ് കോച്ചുമായ ഗ്രന്ഥകാരന് കണ്ണൂര്‍ ജില്ലയിലെ മുല്ലക്കൊടി എന്ന പ്രദേശത്ത് ജനനം. നിയമത്തില്‍ ബിരുദമെടുത്ത ഗ്രന്ഥകാരന് ഓര്മവെച്ച നാളുമുതല്‍ മന:ശാസ്ത്രത്തിലും ജീവിത വിജയ രഹസ്യങ്ങളുടെ പഠനത്തിലും താല്പര്യമായതിനാല് പാഠ്യേതര വിഷയങ്ങളില്‍ നിരവധി കോഴ്സുകള്‍ ചെയ്തു. NLP (Neuro Linguistic Programming), TA (Transactional Analysis), CBT (Cognitive Behavioural Therapy), REBT, കൗണ്‍സെലിങ്, സൈക്കോതെറാപ്പി, ESP (Extra Sensory Power), മെഡിറ്റേഷന്‍, യോഗ, പ്രാണിക് ഹീലിങ്, ഹിപ്നോ തെറാപ്പി, തീറ്റ ഹീലിങ്, സില്വാ അള്‍ട്രാമൈന്റ് സിസ്റ്റം മുതലായ പല കോഴ്സുകളും ഇന്ത്യക്കകത്തും പുറത്തുമുള്ള ഗുരുക്കന്മാരില്നിന്നും പഠിച്ചു. കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ NLP യുടെ സഹായത്തോടെ എളുപ്പത്തില്‍ പഠിക്കുന്നതിന് തയ്യാറാക്കിയ 'ഇംഗ്ലീഷ് ഈസ് ഈസി' എന്ന പുസ്തകം രചിച്ച ഗ്രന്ഥകാരന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ടി.വിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസുകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗ്രന്ഥകാരന് കഴിഞ്ഞ 23 വര്‍ഷങ്ങളായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രെയിനിങ്ങുകളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും സ്വദേശത്തും വിദേശത്തുമായി നടത്തിവരുന്നു.
I am intensely delightful to present an incredible gift to you. It is a 150 pages book's audio version totally free. You will discover the real power of you through this life-changing audio book. Anyone has the competence to become an extraordinary person. In fact, it is what you were born to be. Subscribe now to obtain this incredible gift.