ലോകത്ത് ഉള്ള എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് ജീവിതത്തിൽ മാറ്റം വരണം എന്നുള്ളത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യക്തി ജീവിതം, കുടുംബ ജീവിതം, സാമൂഹ്യ ജീവിതം, ബിസിനസ്സ് അങ്ങനെ എല്ലാ മേഖലകളിലും മാറ്റം വരണമെന്ന് എല്ലാവരും ഒരേപോലെ ആഗ്രഹിക്കുന്നു.
എന്നാൽ ജീവിതത്തിന്റെ ഓരോ മേഖലകളിലും വ്യത്യസ്തമായ പ്രതിസന്ധികൾ കടന്ന് വരുമ്പോൾ, എല്ലാവരും ആ പ്രതിസന്ധിയെ നേരിടാൻ തയ്യാറാവാതെ തിരിഞ്ഞു നടക്കുകയാണ് ചെയ്യുന്നത്. Face to face നേരിടാൻ തയ്യാറല്ല .
എന്നാൽ പ്രതിസന്ധികളാകട്ടെ ജീവിതത്തിൽ മാറ്റം വരണമെങ്കിൽ അത്യന്താപേക്ഷിതമായി നേരിടേണ്ടതാണ്. ആ പ്രതിസന്ധികളിലൂടെയാണ് ഒരു പാട് പാഠങ്ങളും മാറ്റങ്ങളുമുണ്ടാകുന്നത്. അപ്പോൾ മാറ്റം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു എന്നാൽ മാറ്റം കൊണ്ടുവരുന്ന പ്രതിസന്ധിയെ നേരിടാൻ തയ്യാറുമല്ല.
ജീവിതത്തിന്റെ വിവിധ മേഖലകളിലൂടെ നമ്മൾ യാത്ര ചെയ്ത പോകുമ്പോൾ ഇത്തരം പ്രതിസന്ധികൾ വരാൻ ഉള്ള കാരണം, നമുക്ക് അകത്തുള്ള ചേറുകളും അഴുക്കുകളും കഴുകിക്കളയേണ്ടതുണ്ട് എന്നത് കൊണ്ടാണ്.
ഒരുപാട് നെഗറ്റീവ് ആയിട്ടുള്ള ഇമോഷനുകൾ, വൈകാരികതകൾ പലതും നമ്മുടെ അകത്ത് അടിഞ്ഞു കൂടിയിട്ടുണ്ടാവും അതെല്ലാം കഴുകി കളയുമ്പോഴാണ് നാം ശുദ്ധീകരിക്കപ്പെടുന്നത്. അങ്ങനെ ശുദ്ധീകരിക്കപ്പെടുമ്പോഴാണ് അകത്തുള്ള ഹാപ്പിനസ്സും കോൺഫിഡൻസും എല്ലാം പുറത്ത് വരുന്നത്. ആത്മവിശ്വാസം ഒക്കെ പുറത്ത് വരുന്നത്.
അങ്ങനെ വരുമ്പോഴാണ് ജീവിതത്തിന്റെ എല്ലാ മേഖലകളിലും അതിശക്തമായ മാറ്റങ്ങളുമുണ്ടാവുന്നത്.
അപ്പോൾ പ്രതിസന്ധികൾ ജീവിതത്തിൽ ആവശ്യമാണ്,അത് നേരിട്ട് അതിലൂടെ നാം ആന്തരിക ഊർജം നേടിയെടുക്കേണ്ടതുണ്ട്, നെഗറ്റീവുകളെല്ലാം പുറത്തേക്ക് പോയിട്ട് .
നമുക്കകത്ത് അമർത്തി വെച്ച വികാരങ്ങളുടെ ഒരു വലിയ കൂമ്പാരങ്ങൾ തന്നെയുണ്ട്. അതെല്ലാം പുറത്തുപോകുമ്പോഴാണ് അതിന്റെ അടിത്തട്ടിൽ നിന്നാണ് നമ്മുടെ ആത്മവിശ്വാസവും ആത്മധൈര്യവും അതുപോലെതന്നെ സന്തോഷവും സമാധാനവും എല്ലാം വരുന്നത്.അല്ലായെങ്കിൽ നിങ്ങൾക് വിൽപവർ ഉപയോഗിക്കേണ്ടി വരും. വിൽപവർ എന്നാൽ പുറത്തു നിന്ന് അകത്തേക്ക് കയറ്റുന്ന ധൈര്യമാണ്. എന്നാൽ നമ്മുടെ അകത്തു തന്നെ Inner Courage അവിടെ തന്നെയുണ്ട്. fearlessness എന്ന സ്റ്റേറ്റിലാണ് ഓരോ കുഞ്ഞും ഈ ലോകത്തേക്, ഈ ഭൂമിയിലേക്ക് വന്നിരിക്കുന്നത്.
ഇതെല്ലാം അകത്ത് തന്നെയുണ്ട്. ഇത് പുറത്തെടുക്കുവാനാണ് പ്രതിസന്ധികൾ കടന്ന് വരുന്നത്. ഇമോഷണൽ ഒരു roller coaster സംഭവിക്കാനുണ്ടകത്ത് അതിലൂടെ പുറത്ത് വരാനുള്ള മഹാ മാണിക്യങ്ങൾ, ഡയമണ്ടുകളെല്ലാം പുറത്തു വരികയാണ് ചെയ്യുന്നത്.
ഈ ഇമോഷനുകളാകട്ടെ നാം നമ്മുടെ മനസിന്റെ അകത്തളങ്ങളിലേക്ക് അമർത്തി വെച്ചതാണ്. അതിനെ ഡീൽ ചെയ്യാതെ, അതിനെ നേരിടാതെ അമർത്തിവെച്ചതാണ്.
അറിയുക ഈ വൈകാരികതകളെ, ഉള്ളിലേക്ക് അമർത്തിവെച്ച ഈ വൈകാരികതകളെ ഇനിയും ഡീൽ ചെയ്യാതെ മുഖാമുഖം അഭിമുഖീകരിക്കാതെ, അതിലൂടെ കടന്നു പോകാതെ, നമുക്ക് വിജയത്തിലേക്ക് എത്താൻ സാധിക്കുകയില്ല.അങ്ങനെ അകത്തുള്ള സകല നെഗറ്റിവ് വികാരങ്ങളേയും പുറത്തെടുത്ത് കളഞ്ഞ്
പോസ്റ്റീവന്സും കോൺഫിഡൻസും അതുപോലെയുള്ള ഒരുപാട് പോസിറ്റീവ് വികാരങ്ങൾ അനുഭവിക്കുന്നതിനുള്ള ഒന്നാന്തരം ടൂളാണ് NLP അഥവാ Neuro Linguistic Programming.
ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനറും NLP മാസ്റ്റര്‍ പ്രാക്ടീഷനറും, സക്സസ് ലൈഫ് കോച്ചുമായ ഗ്രന്ഥകാരന് കണ്ണൂര്‍ ജില്ലയിലെ മുല്ലക്കൊടി എന്ന പ്രദേശത്ത് ജനനം. നിയമത്തില്‍ ബിരുദമെടുത്ത ഗ്രന്ഥകാരന് ഓര്മവെച്ച നാളുമുതല്‍ മന:ശാസ്ത്രത്തിലും ജീവിത വിജയ രഹസ്യങ്ങളുടെ പഠനത്തിലും താല്പര്യമായതിനാല് പാഠ്യേതര വിഷയങ്ങളില്‍ നിരവധി കോഴ്സുകള്‍ ചെയ്തു. NLP (Neuro Linguistic Programming), TA (Transactional Analysis), CBT (Cognitive Behavioural Therapy), REBT, കൗണ്‍സെലിങ്, സൈക്കോതെറാപ്പി, ESP (Extra Sensory Power), മെഡിറ്റേഷന്‍, യോഗ, പ്രാണിക് ഹീലിങ്, ഹിപ്നോ തെറാപ്പി, തീറ്റ ഹീലിങ്, സില്വാ അള്‍ട്രാമൈന്റ് സിസ്റ്റം മുതലായ പല കോഴ്സുകളും ഇന്ത്യക്കകത്തും പുറത്തുമുള്ള ഗുരുക്കന്മാരില്നിന്നും പഠിച്ചു. കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ NLP യുടെ സഹായത്തോടെ എളുപ്പത്തില്‍ പഠിക്കുന്നതിന് തയ്യാറാക്കിയ 'ഇംഗ്ലീഷ് ഈസ് ഈസി' എന്ന പുസ്തകം രചിച്ച ഗ്രന്ഥകാരന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ടി.വിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസുകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗ്രന്ഥകാരന് കഴിഞ്ഞ 23 വര്‍ഷങ്ങളായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രെയിനിങ്ങുകളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും സ്വദേശത്തും വിദേശത്തുമായി നടത്തിവരുന്നു.
I am intensely delightful to present an incredible gift to you. It is a 150 pages book's audio version totally free. You will discover the real power of you through this life-changing audio book. Anyone has the competence to become an extraordinary person. In fact, it is what you were born to be. Subscribe now to obtain this incredible gift.