മനസും ശരീരവും തമ്മില്‍ ആഴത്തിലുള്ള ഒരു ബന്ധമുണ്ടെന്ന് ആധുനികശാസ്ത്രം പല ഗവേഷണങ്ങളിലൂടെയും പഠനത്തിലൂടെയും കണ്ടെത്തി കഴിഞ്ഞു. നമ്മുടെ ചിന്തകള്‍, വികാരങ്ങള്‍, വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ ജീവിതത്തെ കുറിച്ചുള്ള വിശ്വാസങ്ങള്‍, ആറ്റിറ്റിയൂഡുകള്‍, രീതികള്‍, പെരുമാറ്റങ്ങള്‍, സ്വഭാവങ്ങള്‍ ഇവയെല്ലാം പൊസിറ്റീവ് ആയോ നെഗറ്റീവ് ആയോ നമ്മുടെ ശരീരത്തിന് അകത്തുള്ള ജൈവപ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നുണ്ട് എന്നത് ആധുനിക ശാസ്ത്രം തെളിയിച്ചിരിക്കുകയാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, നമ്മുടെ ശാരീരികമായ ആരോഗ്യം വളരെ ശക്തമായ രീതിയില്‍, വളരെ ആഴത്തില്‍ വേരൂന്നിയ രീതിയില്‍ നമ്മുടെ മനസ്സിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടുകിടക്കുകയാണ്.
Centre for Mind Body Medicine ന്റെ സ്ഥാപകന്‍ ആയ Dr.James Gordon ന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: 'The brain and peripheral nervous system, the endocrine and immune systems, and indeed, all the organs of our body and all the emotional responses we have, share a common chemical language and are constantly communicating with one another.' അതായത് നമ്മുടെ മസ്തിഷ്കം, നാടിവ്യവസ്ഥകള്, endocrine system, പ്രതിരോധ സംവിധാനങ്ങള്‍, ശരീരത്തിലെ എല്ലാ അവയവങ്ങളും അതോടൊപ്പം തന്നെ നമ്മുടെ വൈകാരിക പ്രതികരണങ്ങളുമെല്ലാം ഒരു പൊതു രാസഭാഷ പങ്കുവെക്കുന്നുണ്ട്. അതോടൊപ്പം ഇവയെല്ലാം പരസ്പരം തുടര്‍ച്ചയായ ആശയവിനിമയം നടത്തികൊണ്ടിരിക്കുകയാണ്. മനസും ശരീരവും തമ്മിലുള്ള ഈ ബന്ധത്തെകുറിച്ച് ഇനിയും നിങ്ങള്‍ മനസ്സിലാക്കാതെ പോവുകയാണെങ്കില്‍ നിങ്ങളുടെ മാനസിക ശാരീരിക വിഷയങ്ങള്‍ മാത്രമല്ല ജീവിതത്തിന്റെ എല്ലാ മേഖലകളെയും അത് തകര്ത്ത്കൊണ്ടേയിരിക്കും.
എന്നാല്‍ നിങ്ങള്‍ ഇത് മനസ്സിലാക്കിയിട്ടാണ് മുന്നോട്ട് പോകുന്നുവെങ്കില്‍ അതിന് വേണ്ടുന്ന സിമ്പിള്‍ ആയിട്ടുള്ള നടപടിക്രമങ്ങള്‍ നിങ്ങള്‍ എടുക്കുകയാണെങ്കില്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് വിജയങ്ങളിലേക്ക് ഉയര്‍ന്ന് പറക്കുവാന്‍ സാധിക്കും, സന്തോഷകരമായ ഒരു ജീവിതം നയിക്കാനാകും.
നിങ്ങള്‍ക്കിതാ ഇവിടെ തികച്ചും സൗജന്യമായ ഒരു ശാസ്ത്രീയ കോഴ്സ്. മനസും ശരീരവും തമ്മിലുള്ള ബന്ധത്തെകുറിച്ച് ഡോ.ഫഹദ് ബഷീര്‍ സംസാരിക്കുന്നു. MBBS ഡോക്ടറും MDയും അതോടൊപ്പം UKയിലെ MRCP ട്രെയിനറുമായ ഡോ.ഫഹദ് ബഷീര്‍ വളരെ വിശദമായി, വളരെ ആഴത്തില്‍ നിങ്ങളുടെ ജീവിത വിജയത്തിന്റെ രഹസ്യ കോഡുകളായ ഈ അധിപ്രാധാന്യമുള്ള വിഷയങ്ങളെ കുറിച്ച്, പൊതുജനങ്ങള്‍ക്ക് അധികം ഇനിയും അറിവില്ലാത്ത അറിഞ്ഞിട്ടില്ലാത്ത ഈ വിഷയത്തെ കുറിച്ച് നിങ്ങളോട് വളരെ ആഴത്തില്‍ സംസാരിക്കുന്നു. ശാസ്ത്രീയമായ വിഷയങ്ങളെ സാധാരണമായ, ലളിതമായ ഭാഷയില്‍ സംസാരിക്കുന്ന ഈ ഫ്രീ കോഴ്സ് നിങ്ങളുടെ ജീവിതത്തിന്റെ കാഴ്ചപ്പാടുകള്‍ മാറ്റിമറിക്കുന്നതാണ്. വിപ്ലവാത്മകമായ ആ മാറ്റത്തിന് നിങ്ങള്‍ തയ്യാറെടുക്കുക. നമുക്കറിയാം ലോകം മുഴുവന്‍ ഇപ്പോള്‍ കൊറോണ വൈറസിന്റെ പിടിയിലാണ്. യുറോപ്പും അതുപോലെ തന്നെ മറ്റ് രാഷ്ട്രങ്ങളുമെല്ലാം ഒരുമിച്ച് പോരാടുകയാണ്. ഇന്ത്യയും കേരളവും എല്ലാവരും, നമ്മളെല്ലാവരും ഒരുമിച്ച് പോരാടുകയാണ്. കേരളം മുഴുവനായും ലോക്ക് ഡൗണ്‍ ആയിരിക്കുകയാണ്. നല്ലനാളേക്കുവേണ്ടി, നല്ല ആരോഗ്യത്തിന് വേണ്ടി നമുക്ക് എല്ലാവര്ക്കും ഒത്തൊരുമിച്ച് പ്രയത്നിക്കാം. ആരോഗ്യ വകുപ്പിന്റെ ഭഗത്തുനിന്നുള്ള മുന്‍ കരുതലുകള്‍ അതുപോലെതന്നെ ബന്ധപ്പെട്ട നേതാക്കന്മാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ആധികാരികമായ നിര്‍ദ്ദേശങ്ങള്‍ എല്ലാം പാലിച്ചുകൊണ്ട് വീട്ടില്‍ ഇരിക്കുന്ന നിങ്ങള്‍ക്ക് തികച്ചും സൗജന്യമായി നിങ്ങളുടെ മാനസികമായ ശക്തി വര്‍ധിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു കോഴ്സ് നിങ്ങളിലേക്ക് Successvalley എത്തിക്കുകയാണ്.
നിങ്ങള്‍ക്ക് ലഭ്യമായിട്ടുള്ള ഈ ഫ്രീ സമയത്തെ വെറുതെ സോഷ്യല്‍ മീഡിയയില്‍ അതു ഇതും നോക്കിയിട്ട് സമയം കളയാതെ വളരെ ഉപകാരപ്രദമായ, നിങ്ങളുടെ ജീവിതത്തെ ഇനിയും ഇനിയും മുകളിലേക്ക് വളര്ത്തികൊണ്ടുപോകുന്ന വിഷയങ്ങളിലേക്ക് ശ്രദ്ധകൊടുക്കുക. നിങ്ങളുടെ ജീവിതത്തെ തകര്‍ക്കുന്ന നെഗറ്റീവ് വാര്‍ത്തകള്‍, ഫെയ്ക് ന്യൂസുകള്‍, വേണ്ടാത്ത ഭയങ്ങളുണ്ടാക്കുന്ന വാര്‍ത്തകള്‍ ഇതിലേക്കൊന്നും സമയം കളയാതെ ശ്രദ്ധ കൊടുക്കാതെ വളരെ പൊസിറ്റീവ് ആയിട്ടുള്ള ന്യൂസുകളിലേക്കും അത്തരം അറിവുകളിലേക്കും ശ്രദ്ധ കൊടുക്കുക.
ഇപ്പോള്‍ തന്നെ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് സൗജന്യക്ലാസ് ആദ്യം മുതല്‍ അവസാനം വരെ ശ്രദ്ധിക്കുക. ഈ കോഴ്സ് നിങ്ങളുടെ ജീവിതത്തില്‍ അങ്ങേയറ്റം ഉപകാരപ്രദമായ രീതിയിലാണ് തയ്യാറാക്കപ്പെട്ടത്. മനസും ശരീരവും തമ്മിലുള്ള ഈ ബന്ധം വളരെ ശാസ്ര്തീയമായി തെളിയിക്കപ്പെട്ടത് ഇനിയും നിങ്ങള്‍ അറിയാതെ പോകരുത്. ഒരുപാട് തെളിവുകള്‍ ശാസ്ത്രത്തിന്റെ ഭാഗത്തു നിന്നും വന്നുകഴിഞ്ഞു. അതിനെകുറിച്ച് ആധികാരികമായി സംസാരിക്കാന്‍ അര്‍ഹതയുള്ള ഡോക്ടറാണ് നിങ്ങളോട് സംസാരിക്കുന്നത്. എന്നുള്ളത്കൊണ്ട് തന്നെ തീര്‍ച്ചയായും നിങ്ങള്‍ക്ക് അങ്ങേയറ്റം ഉപകരിക്കും.
സ്നേഹാശംസകളോടെ
മൊയ്നു
ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനറും NLP മാസ്റ്റര്‍ പ്രാക്ടീഷനറും, സക്സസ് ലൈഫ് കോച്ചുമായ ഗ്രന്ഥകാരന് കണ്ണൂര്‍ ജില്ലയിലെ മുല്ലക്കൊടി എന്ന പ്രദേശത്ത് ജനനം. നിയമത്തില്‍ ബിരുദമെടുത്ത ഗ്രന്ഥകാരന് ഓര്മവെച്ച നാളുമുതല്‍ മന:ശാസ്ത്രത്തിലും ജീവിത വിജയ രഹസ്യങ്ങളുടെ പഠനത്തിലും താല്പര്യമായതിനാല് പാഠ്യേതര വിഷയങ്ങളില്‍ നിരവധി കോഴ്സുകള്‍ ചെയ്തു. NLP (Neuro Linguistic Programming), TA (Transactional Analysis), CBT (Cognitive Behavioural Therapy), REBT, കൗണ്‍സെലിങ്, സൈക്കോതെറാപ്പി, ESP (Extra Sensory Power), മെഡിറ്റേഷന്‍, യോഗ, പ്രാണിക് ഹീലിങ്, ഹിപ്നോ തെറാപ്പി, തീറ്റ ഹീലിങ്, സില്വാ അള്‍ട്രാമൈന്റ് സിസ്റ്റം മുതലായ പല കോഴ്സുകളും ഇന്ത്യക്കകത്തും പുറത്തുമുള്ള ഗുരുക്കന്മാരില്നിന്നും പഠിച്ചു. കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ NLP യുടെ സഹായത്തോടെ എളുപ്പത്തില്‍ പഠിക്കുന്നതിന് തയ്യാറാക്കിയ 'ഇംഗ്ലീഷ് ഈസ് ഈസി' എന്ന പുസ്തകം രചിച്ച ഗ്രന്ഥകാരന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ടി.വിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസുകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗ്രന്ഥകാരന് കഴിഞ്ഞ 23 വര്‍ഷങ്ങളായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രെയിനിങ്ങുകളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും സ്വദേശത്തും വിദേശത്തുമായി നടത്തിവരുന്നു.
I am intensely delightful to present an incredible gift to you. It is a 150 pages book's audio version totally free. You will discover the real power of you through this life-changing audio book. Anyone has the competence to become an extraordinary person. In fact, it is what you were born to be. Subscribe now to obtain this incredible gift.