ജീവിതവിജയത്തിന് തടസ്സം നില്ക്കുന്ന രണ്ടാമത്തെ വിലക്കിന്റെ പേര് “അരുത് ചിന്തിക്കരുത്” (Don’t think) എന്നാണ്. ഗുരുതരമായ പ്രത്യാഘാതമുളവാക്കുന്ന ഈ വിലക്ക് കിട്ടിയവരാണ് നിങ്ങളെങ്കില്‍, ജീവിതത്തിലെ ചില നിര്‍ണായകമായ വേളയില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമ്പോള്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു.
കാര്യമായി എന്തെങ്കിലും ചിന്തിക്കേണ്ടിവരുമ്പോള്‍ നിങ്ങള്‍ക്ക് ഒരു ബ്ലോക്ക് അഥവാ തടസ്സം അനുഭവപ്പെടാറുണ്ടോ? തീരുമാനമെടുക്കേണ്ടുന്നസമയത്ത് ഒന്നും തിരിയാത്ത അവസ്ഥ, എന്തോ ഇരുട്ട് അനുഭവപ്പെടുന്നതു പോലെ, ആകെ കണ്ഫ്യൂഷന്. തുടര്‍ന്ന് അനുഭവപ്പെടുന്ന പതര്‍ച്ച കാരണം കൃത്യമായ ക്രമത്തില്‍ കാര്യകാരണ സഹിതം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പറ്റാതെ കുഴങ്ങുക. ഇവയൊക്കെ നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ അകത്ത് നിന്നും ഈ വിലക്ക് കളിക്കുന്നുണ്ട്.
കുടുംബത്തില്‍ എന്തെങ്കിലും വലിയതോ ചെറിയതോ ആയ പ്രശ്നങ്ങള്‍ ഉണ്ടാകുന്ന സമത്ത്, ചെറുപ്പത്തില്‍ ആ വിഷയത്തെക്കുറിച്ച് നിങ്ങള്‍ക്കും ചില അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, പ്രകടിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നില്ലേ? ഇനി അഥവാ പ്രകടിപ്പിച്ചാല്‍ തന്നെ മുതിര്‍ന്നവര്‍ പറയും: “നീ മിണ്ടാതിരുന്നാട്ടെ. മുതിര്‍ന്നവര്‍ സംസാരിക്കുന്നിടത്ത് നിനക്കെന്താ കാര്യം. നീ പോയാട്ടെ, പോയി കളിക്കുകയോ മറ്റോ ചെയ്താട്ടെ.......”
ഇത്തരത്തിലുളള അനുഭവം ഒരു പാട് ഉണ്ടായിട്ടുണ്ട് അല്ലേ? ഇത്തരം അനുഭവങ്ങളില്‍ നിന്നുമാണ് ഈ വിലക്ക്, “അരുത് ചിന്തിക്കരുത്” എന്ന വിലക്ക് രൂപമെടുക്കുന്നത്. കുട്ടികളെ സംബന്ധിച്ചിടത്തോളം ചിലപ്പോള്‍ അവരുടെ ചില ചിന്തകള്‍ ‘ബാലിശ’ ങ്ങളാകാം. പക്ഷേ, അത് മുതിര്‍ന്നവരുടെ കാഴ്ച്ചപ്പാടില്‍ മാത്രമായിരുന്നു ബാലിശമായത്. കുട്ടിയെ സംബന്ധിച്ചിടത്തോളം അവ ബാലിശമോ, അര്‍ഥശൂന്യമോ അല്ല. നമ്മുടെ അന്നത്തെ ബുദ്ധി നിലവാരമനുസരിച്ച് അവ ശരിയായിരുന്നു. രക്ഷിതാക്കള്‍ ഇതിന്റെ പേരില്‍ കുട്ടികളെ കളിയാക്കുകയോ, പരിഹസിക്കുകയോ കൊച്ചാക്കുകയോ ചെയ്യുന്നുവെങ്കില്‍ അവന്റെ പക്വഭാവം വളര്‍ന്ന് വികസിക്കാതെ അഥവാ ചിന്താമണ്ഡലം വികസിക്കാതെ പോവുന്നു. അവന് കിട്ടിയ ശക്തമായ നെഗറ്റീവ് സ്ട്രോക്ക് കാരണമുണ്ടായ വേദനയെക്കുറിച്ച് വീണ്ടും വീണ്ടും അയവിറക്കുന്നു. ചിന്തിക്കേണ്ടുന്ന മറ്റൊരവസരം വരുമ്പോള്‍ ആദ്യം പൊന്തിവരിക ആ മനോവേദനയായിരിക്കും. അത് സഹിക്കാന്‍ പറ്റാത്തതിനാല്‍, ആ വേദന വീണ്ടും അനുഭവിക്കുമോ എന്ന ഭയം വരുന്നതിനാല്‍ അവന് ചിന്താതലത്തെ ഉണര്‍ത്താതെ മാറിനില്ക്കുന്നു.
സത്യത്തില്‍ നിങ്ങളുടെ ഇന്നത്തെ ജീവിതത്തെക്കുറിച്ചൊന്ന് വിലയിരുത്തി നോക്കൂ. ഓരോ നിമിഷവും ഓരോ പ്രശ്നം പരിഹരിക്കലും, ഓരോ സെലക്ഷന് അഥവാ തെരഞ്ഞെടുപ്പ് സ്വീകരിക്കലുമാണല്ലോ ജീവിതം. അതുകൊണ്ട് ഓരോ നിമിഷവും നിങ്ങള്‍ക്ക് പല പല തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. തീരുമാനങ്ങള്‍ എടുക്കണമെങ്കില്‍ ചിന്തിക്കണം. ഈ ചിന്തയിലൂടെയാണ് നിങ്ങള്‍ പ്രതിഭയായിത്തീരേണ്ടതും.
പക്ഷേ, ഒരു കാര്യത്തെക്കുറിച്ച് നിങ്ങള്‍ ഇപ്പോള്‍ ബോധമുള്ളവരാകണം. ഒരു രക്ഷിതാവും തങ്ങളുടെ മക്കളുടെ ചിന്താശേഷി നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയല്ല ഇത് ചെയ്യുന്നത്. മറിച്ച്, അവരുടെ പെരുമാറ്റത്തില്‍ നിന്നും ആ കാലഘട്ടത്തില്‍ നമ്മില്‍ ഉടലെടുക്കുന്നതാണിത്. ഈ പ്രശ്നത്തെക്കുറിച്ച് ചിന്തിക്കുവാനും അവ പരിഹരിക്കുവാനുമുള്ള ശേഷി ഇന്ന് നമുക്കുണ്ട്. അതിനുള്ള കഴിവ് നമുക്കകത്ത് തന്നെയുണ്ട്. അത് മറ്റൊരു ജീവിക്കുമില്ലാത്ത മഹാ അത്ഭുതമാണ്. അതുകൊണ്ടുതന്നെ എങ്ങനെ ഇതു പരിഹരിക്കാം എന്നതിനെക്കുറിച്ച് മാത്രമെ നിങ്ങളിപ്പോള്‍ ചിന്തിക്കേണ്ടതുളളൂ.
ഈ വിലക്ക് ഉടലെടുക്കുന്നതിന്ന് മറ്റൊരു കാരണം കൂടിയുണ്ട്. അതുകൂടി അറിയുക. അമിതലാളന കിട്ടി വളര്‍ന്ന കുട്ടിയാണ് നിങ്ങളെങ്കില്‍ നിങ്ങളിലിത് സംഭവിക്കുന്നു. മക്കള്‍ക്കു വേണ്ടി എന്തും ചെയ്യുന്ന രക്ഷിതാക്കളെ നിങ്ങള്‍ കണ്ടിട്ടില്ലേ? കുട്ടി ചെയ്യേണ്ടുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുമ്പോള്‍ കുട്ടിക്ക് ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും അതു വഴി വളരുവാനുമുളള അവസരം നിഷേധിക്കുകയാണ് നിങ്ങള്‍. ഇത് കുട്ടിയോടുളള സ്നേഹമല്ല എന്ന് ഇനിയെങ്കിലും തിരിച്ചറിയുക.
കുട്ടികള്‍ക്ക് ചെയ്യാന്‍ പറ്റുന്നതും ചെയ്യേണ്ടതുമായ കാര്യങ്ങള്‍ അവരെ പരിശീലിപ്പിച്ച് അവരെക്കൊണ്ട് തന്നെ ചെയ്യിപ്പിക്കുകയാണ് വേണ്ടത്. അത് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ എത്ര മാത്രം അവര്‍ ചിന്തിക്കുന്നുണ്ടാവും. ഒപ്പം കാര്യ പ്രാപ്തിയും അവര്‍ നേടും. ചിന്തയും കാര്യപ്രാപ്തിയും നേടിയെടുക്കുന്ന കുട്ടി ഭാവിയില്‍ വിജയങ്ങളുടെ ഹിമാലയത്തിലെത്തുന്നു. മറിച്ച് എല്ലാം രക്ഷിതാക്കളായ നിങ്ങള്‍ ചെയ്യുകയാണെങ്കില്‍ കുട്ടിയുടെ ജന്മസിദ്ധമായ കഴിവുകള്‍ മുരടിക്കുവാന്‍ കാരണമാകുന്നു.
അപ്രകാരം തന്നെ എന്തെങ്കിലും വിഷയത്തില്‍ കുടുംബ തീരുമാനങ്ങള്‍ നടത്തുമ്പോള്‍ ചെറിയ ചെറിയ കാര്യങ്ങളിലൊക്കെ അവരോടും അഭിപ്രായം ചോദിക്കുക. 'അവന് ഒന്നിനും കൊളളാത്തവനാണ്', 'അവന് ഒന്നിനും ഒരു പ്രാപ്തിയും ഇല്ലാത്തവനാണ്' എന്ന് മുദ്രകുത്താതെ അവരില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി, പ്രോത്സാഹനം നല്കി വളര്‍ത്തിക്കൊണ്ടുവരിക. ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന നിര്‍ദേശങ്ങള്‍ അവര്‍ക്ക് നിങ്ങള്‍ നല്കുമ്പോള് അവരുടെ ചിന്താശക്തി വര്‍ധിക്കും.
ഇതൊക്കെ കുട്ടികളുടെ കാര്യം. ഞാനിപ്പോള്‍ വളര്‍ന്ന് മുതിര്ന്നയാളായിരിക്കുന്നു. എനിക്കിപ്പോഴും ഈ പ്രശ്നമുണ്ട്. ഞാനെന്തു ചെയ്യും എന്നാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ നിങ്ങളോട് പറയാനുളളതിതാണ്: ചെറുപ്പത്തില്‍ നിങ്ങള്‍ക്ക് സംഭവിച്ചുവെങ്കില്‍, അവ കാരണം നിങ്ങള്‍ പ്രശ്നം അനുഭവിക്കുന്നുവെങ്കിലും അവയെക്കുറിച്ച് ചിന്തിച്ച് കൃത്യമായ ബോധത്തിലെത്തുവാനുളള ഒരു ചിന്താശേഷി ഇപ്പോഴും നിങ്ങള്ക്കകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ആ ചിന്താശേഷി, ചിന്തിക്കുവാനുളള കഴിവ് അസ്തമിച്ചിട്ടില്ലല്ലോ? കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ബോധവാനാവുക. കാരണം, അവയില്‍ നിന്ന് പുറത്ത് കടക്കാനുളള കഴിവ് നിങ്ങള്ക്കകത്ത് തന്നെയുണ്ട്. അവയെ ഇല്ലാതാക്കി പകരം ക്രിയാത്മക ചിന്തകളെ വികസിപ്പിച്ചെടുക്കാനുളള കഴിവ് അകത്ത് ഉറങ്ങിക്കിടക്കുന്നുണ്ട്. ക്രിയാത്മകമല്ലാത്ത ചിന്തകളെ ബോധപൂര്‍വം നിങ്ങള്‍ ഇടപെട്ട് നശിപ്പിക്കുക. അപ്പോള്‍ അത്ഭുതം സംഭവിക്കുന്നത് നിങ്ങള്‍ അനുഭവിക്കുന്നു.
എന്താണാ അത്ഭുതമെന്നറിയുമോ? എല്ലാ നെഗറ്റീവ് ചിന്തകളെയും നിങ്ങള്‍ ഇല്ലാതാക്കുമ്പോള്‍ ക്രിയാത്മകമായ ചിന്തകള്‍ താനെ ഉണര്‍ന്ന് വരും. ഇത് നിരന്തരമായി ചെയ്തുകൊണ്ടിരിക്കുക. അതായത്, നെഗറ്റീവ് ചിന്തവരുമ്പോഴൊക്കെ അവയെക്കുറിച്ച് ബോധവാനായി, അവയെ പിടിച്ച് നശിപ്പിക്കുക. നിരന്തരമായി ഇത് പരിശീലിക്കുമ്പോള്‍ അതൊരു ശീലമായി മാറും. ഏത് കാര്യവും പോസിറ്റീവായി മാത്രം ചിന്തിക്കുക എന്നത് ഒരു ശീലമായി മാറും. Do it yourself. wish you all the best...
പ്രതിജ്ഞ:
“സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷി ജന്മനാ എനിക്കുള്ളതാണ്. പിന്നീടാണ് അവ എനിക്ക് കുറെ നഷ്ടമായത്. ഞാന്‍ അവ തിരിച്ചുപിടിക്കുകതന്നെ ചെയ്യും.”
ഇനി നമുക്ക് അടുത്ത വിലക്ക് എന്താണെന്നു നോക്കാം; അടുത്ത അധ്യായത്തിലൂടെ.
ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനറും NLP മാസ്റ്റര്‍ പ്രാക്ടീഷനറും, സക്സസ് ലൈഫ് കോച്ചുമായ ഗ്രന്ഥകാരന് കണ്ണൂര്‍ ജില്ലയിലെ മുല്ലക്കൊടി എന്ന പ്രദേശത്ത് ജനനം. നിയമത്തില്‍ ബിരുദമെടുത്ത ഗ്രന്ഥകാരന് ഓര്മവെച്ച നാളുമുതല്‍ മന:ശാസ്ത്രത്തിലും ജീവിത വിജയ രഹസ്യങ്ങളുടെ പഠനത്തിലും താല്പര്യമായതിനാല് പാഠ്യേതര വിഷയങ്ങളില്‍ നിരവധി കോഴ്സുകള്‍ ചെയ്തു. NLP (Neuro Linguistic Programming), TA (Transactional Analysis), CBT (Cognitive Behavioural Therapy), REBT, കൗണ്‍സെലിങ്, സൈക്കോതെറാപ്പി, ESP (Extra Sensory Power), മെഡിറ്റേഷന്‍, യോഗ, പ്രാണിക് ഹീലിങ്, ഹിപ്നോ തെറാപ്പി, തീറ്റ ഹീലിങ്, സില്വാ അള്‍ട്രാമൈന്റ് സിസ്റ്റം മുതലായ പല കോഴ്സുകളും ഇന്ത്യക്കകത്തും പുറത്തുമുള്ള ഗുരുക്കന്മാരില്നിന്നും പഠിച്ചു. കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ NLP യുടെ സഹായത്തോടെ എളുപ്പത്തില്‍ പഠിക്കുന്നതിന് തയ്യാറാക്കിയ 'ഇംഗ്ലീഷ് ഈസ് ഈസി' എന്ന പുസ്തകം രചിച്ച ഗ്രന്ഥകാരന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ടി.വിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസുകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗ്രന്ഥകാരന് കഴിഞ്ഞ 23 വര്‍ഷങ്ങളായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രെയിനിങ്ങുകളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും സ്വദേശത്തും വിദേശത്തുമായി നടത്തിവരുന്നു.
I am intensely delightful to present an incredible gift to you. It is a 150 pages book's audio version totally free. You will discover the real power of you through this life-changing audio book. Anyone has the competence to become an extraordinary person. In fact, it is what you were born to be. Subscribe now to obtain this incredible gift.