പ്രതിഭാശാലിയുടെ പ്രധാന ഗുണങ്ങളില്‍ ആറാമത്തേത് നിഷ്കളങ്കത (innocense) യാണ്. കൊച്ചു കുട്ടികളുടെ നിഷ്കളങ്കതയെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് വിശദീകരിച്ചുതരേണ്ടതില്ലല്ലോ.
എനിക്കൊരു കൊലപാതകി ജനിച്ചു, അവള്‍ക്കൊരു തീവ്രവാദി ജനിച്ചു, അവള്‍ക്ക് ജനിച്ചത് ഒരു കളളനാണ് എന്ന് ആരെങ്കിലും പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇല്ലല്ലോ? എന്നാല്‍ ഈ പറഞ്ഞ വിഭാഗക്കാരൊക്കെ ഏതൊക്കെയോ മാതാക്കള്‍ക്ക് ജനിച്ചവര്‍ തന്നെയല്ലെ? അവര്‍ എപ്പോഴാണ് ക്രൂരജന്മങ്ങളായി മാറിയത്! എങ്ങനെയാണവര്‍ അസത്തുക്കളായി മാറിയത്. ജനിച്ചപ്പോള്‍ അവരും അസറ്റ് (സമ്പാദ്യം) ആയിരുന്നല്ലോ? പിന്നെ എന്തുപറ്റി?
ഇനി നിങ്ങളുടെ കാര്യം നോക്കൂ.......ചെറുപ്പത്തില്‍ ഉണ്ടായ ആ നിഷ്കളങ്കത ഇപ്പോള്‍ നിങ്ങള്‍ക്കുണ്ടോ? ഭാര്യയോടും മക്കളോടും കൂട്ടുകാരോടും ബന്ധുക്കളോടുമൊക്കെ ഇടപഴകുമ്പോള്‍ നിഷ്കളങ്കമായി ഇടപഴകാന്‍ നിങ്ങള്‍ക്ക് സാധിക്കാറുണ്ടോ? നിങ്ങളുടെ യഥാര്‍ഥ മുഖം തന്നെയാണോ അവരുടെ മുമ്പില്‍ നിങ്ങള്‍ പ്രദര്‍ശിപ്പിക്കാറ്? അതല്ല മുഖം മൂടിയണിഞ്ഞ നിങ്ങളാണോ അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്?
മുകളില്‍ പറഞ്ഞ നിങ്ങളുടെ മിത്രങ്ങളെയും മറ്റും കണ്ടുമുട്ടുമ്പോള്‍ നിങ്ങള്‍ക്ക് ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെ പുഞ്ചിരിക്കാന്‍ സാധിക്കാറുണ്ടോ? ചെറുപ്പത്തില്‍ നിങ്ങളും അങ്ങനെ ചിരിച്ച ആള് തന്നെയായിരുന്നില്ലേ? ഹൃദയംഗമമായ ആ പുഞ്ചിരി എങ്ങോട്ടു മാറിമറഞ്ഞു? സ്നേഹത്തോടെയുളള ആ നോട്ടം എങ്ങനെ ഇല്ലാതായി? ഈ രീതിയില്‍ നിഷ്കളങ്കമായി പുഞ്ചിരിച്ച കാലഘട്ടത്തില്‍ അതിരുകളില്ലാത്ത ആനന്ദം നിങ്ങളുടെ അകത്ത് അനുഭവപ്പെട്ടിരുന്നില്ലേ? കൊച്ചുകുട്ടിയായ നിങ്ങളുടെ പുഞ്ചിരിക്ക് പലരും അന്ന് ആഗ്രഹിച്ചിരുന്നില്ലേ, കൊതിച്ചിരുന്നില്ലേ? നിങ്ങളുടെ ചിരി കാണാന്‍ പലരും നിങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നില്ലേ? നിങ്ങളുടെ ചിരിയില്‍ ചുറ്റുമുളളവരെല്ലാവരും എല്ലാം മറന്ന് ചിരിച്ചിരുന്നില്ലേ? മറ്റുളളവര്‍ക്കും ഈ ലോകത്തിനുതന്നെയും നിങ്ങള്‍ അന്ന് സന്തോഷദായകമായ ഒരു അനുഗ്രഹമായിരുന്നില്ലേ? സന്തോഷം കൊണ്ട് നിങ്ങളുടെ ഉളള് അന്ന് തുളുമ്പുകയായിരുന്നില്ലേ? ഇന്ന് നിങ്ങളുടെ കുട്ടികളിലും നിങ്ങളിത് കാണുന്നില്ലേ? അവരുടെ ചിരികാണാന്‍, ആ നിഷ്കളങ്കമായ മുഖം കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ?
എല്ലാം ശരിയാണ്. എന്നാല്‍ ഇപ്പോഴത്തെ നിങ്ങളുടെ അവസ്ഥയെന്താണ്? ഗൗരവഭാവം വെടിയാന്‍ നിങ്ങള്‍ക്കു സാധിക്കുന്നുണ്ടോ? നിഷ്കളങ്കതയെന്ന ആ സഹജഭാവം ഇപ്പോഴും നിങ്ങളില്‍, നിങ്ങളുടെ പെരുമാറ്റത്തില്‍ ഉണ്ടോ?
അകത്ത് അതുണ്ട്. അത് നിങ്ങള്‍ കണ്ടെത്തുന്നില്ലയെങ്കില് നിങ്ങള്‍ക്കു ചുറ്റുമുളളവര്‍ നിങ്ങളില്‍ കാണുന്നത് ഗൗരവഭാവമായിരിക്കും. നിങ്ങളുടെ ഗൗരവം നിങ്ങള്‍ക്കു സമ്മാനിക്കുന്നത് പിരിമുറുക്കം (stress) മാത്രമായിരിക്കും. നിങ്ങളുമായി ബന്ധപ്പെടുന്നവര്‍ക്കൊക്കെ ഈ പിരിമുറുക്കം നിങ്ങളില്‍ അനുഭവപ്പെടുകയും ചെയ്യും. വലിഞ്ഞു മുറുകിയ നിങ്ങളുടെ മുഖം അവരില്‍ സൃഷ്ടിക്കുന്നത് അസന്തുഷ്ടി മാത്രമായിരിക്കും. ഇത് ഞാന്‍ വെറുതെ പറയുകയല്ല. Virus of Mind എന്ന പുസ്തകത്തില്‍ Richard Brodie പറയുന്നത് നോക്കൂ:
“ചിന്ത, വിശ്വാസം, മനോഭാവം മുതലായവ നിങ്ങളുടെ മനസ്സില്‍ നിന്ന് മറ്റൊരാളിലേക്കും മറ്റൊരാളുടെ മനസ്സില്‍ നിന്ന് നിങ്ങളിലേക്കും വ്യാപിക്കുന്നു”
ആലോചിച്ചു നോക്കൂ...ചെറുപ്പത്തില്‍ നാം ഇങ്ങനെ മസിലുപിടിച്ചാണോ ജീവിച്ചിരുന്നത്? അല്ലല്ലോ? അതിനാല്‍ എത്ര ആഹ്ലാദ ചിത്തരായിരുന്നു നാം. പാറിക്കളിക്കുന്ന കിളികളെ നിങ്ങള്‍ നിരീക്ഷിച്ചു നോക്കൂ... അവ ഗൗരവക്കാരാണോ? നക്ഷത്രങ്ങള്‍, സൂര്യന്, ചന്ദ്രന് അങ്ങനെ എല്ലാറ്റിനെയും നിരീക്ഷിച്ചു നോക്കൂ... തീര്‍ത്തും ലാളിത്യമല്ലെ അവയില്‍ നാം കാണുന്നത്.
കുഞ്ഞുന്നാളില്‍ നിങ്ങളുടെ ഹൃദയവും പക്ഷികളുടെ ഹൃദയംപോലെ ലോലമായിരുന്നില്ലേ? ഈ ലാളിത്യവും നിഷ്കളങ്കതയും ഇപ്പോഴും അതിന്റെ പൂര്‍ണരൂപത്തില്‍ അകത്തുണ്ട്. പുറത്ത് വരുന്നില്ല എന്നു മാത്രമേയുളളൂ. പക്ഷേ, അവയെ പുറത്തുകൊണ്ടുവന്നേ പറ്റൂ. എങ്കില്‍ മാത്രമേ നിങ്ങളില്‍ വളര്ച്ചയുണ്ടാവുകയുളളൂ. വളര്‍ച്ചയിലൂടെ മാത്രമേ നിങ്ങള്‍ക്ക് ജീവിതത്തിന്റെ എല്ലാതലങ്ങളിലും വിജയം കൈവരിക്കുവാന്‍ സാധിക്കുകയുള്ളൂ.
നിഷ്കളങ്കത പുറത്തുവരുമ്പോള്‍ അതിനോട് ബന്ധപ്പെട്ടുകിടക്കുന്ന നിരവധി ഗുണങ്ങളും പുറത്തു വരുന്നു. വിനയം, അനുകമ്പ, ദയ, സത്യസന്ധത, സന്തോഷം അങ്ങനെയങ്ങനെ പലതും പുറത്തുവരുന്നതോടെ നിങ്ങള്‍ ഒരു മഹാപ്രതിഭാശാലിയായിത്തീരുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്ന രംഗത്ത് നിങ്ങള്‍ക്ക് വിജയം വരിക്കാനാകുന്നു.
പ്രതിജ്ഞ:
“ഞാന്‍ ജന്മനാ നിഷ്കളങ്കനാണ്. നിഷ്കളങ്കതയുടെ ഊര്‍ജ്ജമാണ് എന്റെ അകത്ത് നിറഞ്ഞുകിടക്കുന്നത്. എന്നിലേക്ക് നല്ലതിനെ മാത്രം ആകര്‍ഷിക്കുന്ന നിഷ്കളങ്കതയാകുന്ന കാന്തികതയെ എപ്പോഴും ഞാന്‍ ഉപയോഗിക്കും.”
എങ്കില്‍ വരൂ നിങ്ങള്‍, എന്റെ കൂടെ. പ്രതിഭയായിത്തീരുന്നതിനുള്ള അടിസ്ഥാനപരമായ ഗുണങ്ങളിലെ ഏഴാമത്തെതിനെകൂടി നമുക്ക് മനസ്സിലാക്കാം. അതും നിങ്ങള്ക്കകത്ത് ചെറുപ്പത്തിലെ ഉള്ളതുതന്നെയാണ്. നോക്കാം നമുക്ക്.
ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനറും NLP മാസ്റ്റര്‍ പ്രാക്ടീഷനറും, സക്സസ് ലൈഫ് കോച്ചുമായ ഗ്രന്ഥകാരന് കണ്ണൂര്‍ ജില്ലയിലെ മുല്ലക്കൊടി എന്ന പ്രദേശത്ത് ജനനം. നിയമത്തില്‍ ബിരുദമെടുത്ത ഗ്രന്ഥകാരന് ഓര്മവെച്ച നാളുമുതല്‍ മന:ശാസ്ത്രത്തിലും ജീവിത വിജയ രഹസ്യങ്ങളുടെ പഠനത്തിലും താല്പര്യമായതിനാല് പാഠ്യേതര വിഷയങ്ങളില്‍ നിരവധി കോഴ്സുകള്‍ ചെയ്തു. NLP (Neuro Linguistic Programming), TA (Transactional Analysis), CBT (Cognitive Behavioural Therapy), REBT, കൗണ്‍സെലിങ്, സൈക്കോതെറാപ്പി, ESP (Extra Sensory Power), മെഡിറ്റേഷന്‍, യോഗ, പ്രാണിക് ഹീലിങ്, ഹിപ്നോ തെറാപ്പി, തീറ്റ ഹീലിങ്, സില്വാ അള്‍ട്രാമൈന്റ് സിസ്റ്റം മുതലായ പല കോഴ്സുകളും ഇന്ത്യക്കകത്തും പുറത്തുമുള്ള ഗുരുക്കന്മാരില്നിന്നും പഠിച്ചു. കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ NLP യുടെ സഹായത്തോടെ എളുപ്പത്തില്‍ പഠിക്കുന്നതിന് തയ്യാറാക്കിയ 'ഇംഗ്ലീഷ് ഈസ് ഈസി' എന്ന പുസ്തകം രചിച്ച ഗ്രന്ഥകാരന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ടി.വിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസുകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗ്രന്ഥകാരന് കഴിഞ്ഞ 23 വര്‍ഷങ്ങളായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രെയിനിങ്ങുകളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും സ്വദേശത്തും വിദേശത്തുമായി നടത്തിവരുന്നു.
I am intensely delightful to present an incredible gift to you. It is a 150 pages book's audio version totally free. You will discover the real power of you through this life-changing audio book. Anyone has the competence to become an extraordinary person. In fact, it is what you were born to be. Subscribe now to obtain this incredible gift.