പ്രതിഭാശാലികളിലുളള അഞ്ചാമത്തെ ഗുണം ബുദ്ധിശക്തിയാണ് (intelligence). അവര്‍ അവരുടെ ബുദ്ധിവൈഭവം ഉപയോഗിച്ചുകൊണ്ട് ഉന്നതിയില്‍ എത്തുന്നു. എല്ലാ കാലഘട്ടങ്ങളിലെയും പ്രതിഭകള്‍ അങ്ങനെയാണ്.
ഈ ഗുണം നിങ്ങളില്‍ ചെറുപ്പത്തില്‍ ഉണ്ടായിരുന്നോ? ഓര്‍ത്തു നോക്കൂ...
തീര്‍ച്ചയായും ഉണ്ടായിരുന്നു. നിങ്ങള്‍ എട്ടാം തരത്തിലും പത്തിലും പന്ത്രണ്ടിലുമൊക്കെ പഠിക്കുന്ന സമയത്ത്, വീട്ടില്‍ ഒരു കുടുംബ പ്രശ്നം നടക്കുമ്പോള്‍, മുതിര്‍ന്നവര്‍ ചര്‍ച്ചചെയ്യുമ്പോള്‍ എന്തെല്ലാം പരിഹാരമാര്‍ഗങ്ങള്‍ അവയെക്കുറിച്ച് നിങ്ങള്ക്കകത്ത് ഉയിരെടുക്കാറുണ്ടായിരുന്നു! ഓര്‍ക്കുന്നില്ലേ, നിങ്ങള്‍ അത്തരം സന്ദര്‍ഭങ്ങളൊക്കെ? നിങ്ങളുടെ അക്കാദമിക് ബുദ്ധിവൈഭവത്തിനുപുറമെയുളള കാര്യമാണ് ഞാനിപ്പോള്‍ പറയുന്നത്. അക്കാദമിക് തലത്തിലും (സ്കൂളിലും മറ്റും) നിങ്ങള്‍ ഉന്നതമായ ബുദ്ധി വൈഭവം പ്രകടിപ്പിച്ചിരിക്കണം. പക്ഷേ, ആ വൈഭവങ്ങളൊക്കെ ഇന്ന് അസ്തമിച്ചിരിക്കുകയാണോ? നാലു ചുമരുകള്ക്കകത്തുളള ഏതെങ്കിലും ഓഫീസുകളിലോ, ഡ്രൈവറായി വണ്ടികളിലോ ഒക്കെ നിങ്ങളുടെ ജീവിതം അങ്ങനെ കഴിഞ്ഞുകൊണ്ടിരിക്കുകയാണോ?
ഓരോകുഞ്ഞും ഈ ലോകത്തേക്ക് ജനിച്ചു വീഴുന്നത് നൂറ് ബില്യണിലധികം ന്യൂറോണുകളോടെയാണ്. ന്യൂറോണുകള്‍ എന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയുമോ? സ്കൂളില്‍ ബയോളജി പുസ്തകത്തില്‍ അതിന്റെ ചിത്രം നിങ്ങള്‍ കണ്ടിട്ടുണ്ട്. ചിലപ്പോള്‍ മറന്നതായിരിക്കാം.
ഓരോ ന്യൂറോണിന്റെയും ശക്തിയും കഴിവും എത്രയാണെന്ന് നിങ്ങള്‍ക്കറിയുമോ? നിങ്ങളുടെ മസ്തിഷ്കത്തിനകത്തുള്ള ന്യൂറോണുകളെക്കുറിച്ചാണ് ഞാനീ സംസാരിക്കുന്നത്. അല്ലാതെ ശാസ്ത്രകാരന്മാരുടെ ന്യൂറോണുകളെക്കുറിച്ചല്ല.
നിങ്ങളുടെ വീട്ടില്‍ കമ്പ്യൂട്ടറില്ലേ? ഇല്ലെങ്കില്‍ കമ്പ്യൂട്ടര്‍ നിങ്ങള്‍ കണ്ടിട്ടില്ലേ? ആ കമ്പ്യൂട്ടറിന് അതിശയകരമായ കഴിവുകള്‍ ഉണ്ട് എന്നത് നിങ്ങള്‍ക്കറിയില്ലേ? എല്ലാം നിങ്ങള്‍ക്കറിയാം. എന്നാല്‍ ആ കമ്പ്യൂട്ടറിനേക്കാള്‍ വന്മടങ്ങ് ശക്തിയുള്ള സൂപ്പര്‍ കമ്പ്യൂട്ടറുകളുണ്ട്. ശാസ്ത്രകാരന്മാരും മറ്റും ഉപയോഗിക്കുന്നതാണവ. ആ സൂപ്പര്‍ കമ്പ്യൂട്ടറിനെക്കാള്‍ ശക്തിയും കഴിവുമുള്ളതാണ് നിങ്ങളുടെ മസ്തിഷ്കത്തിനകത്തെ ഒരു ന്യൂറോണിന്റെ ശക്തി. ഈ മസ്തിഷ്കവും അതിനകത്തെ ന്യൂറോണുകളുമാണ് ബുദ്ധിശക്തിയുടെ കേന്ദ്രമെന്ന് ഇനിയും ഞാന്‍ വിശദീകരിക്കേണ്ടതില്ലല്ലോ?
എങ്കില്‍ ഇനി നിങ്ങള്‍ ആലോചിച്ചുനോക്കുക. ഒരു ന്യൂറോണിന് സൂപ്പര്‍ കമ്പ്യൂട്ടറിനെ വെല്ലാനുളള കഴിവുണ്ടെങ്കില്‍, ആകെയുള്ള ന്യൂറോണുകളുടെ എണ്ണമെത്രയാണ്? നൂറുബില്യണിലധികം!!! എത്ര ആശ്ചര്യ ചിഹ്നമിട്ടാലാണ് മതിയാവുക!!
ഒരു ബില്യണ്‍ എത്രയാണെന്നറിയില്ലേ നിങ്ങള്‍ക്ക്? നൂറ് കോടിയാണ് ഒരു ബില്യണ്‍! അപ്പോള്‍ നൂറ് ബില്യണ്‍ എന്നത് നമുക്ക് സങ്കല്പ്പിക്കാന് പറ്റുന്നതിലുമപ്പുറമാണ്!! എങ്കിലും വെറുതെ സങ്കല്പ്പിച്ചു നോക്കുക. സ്വന്തം മസ്തിഷ്കത്തിനകത്തുള്ള ഈ അപാര ബുദ്ധിശേഷിയെക്കുറിച്ച് ഒന്ന് മനനം ചെയ്യുക.
പ്രഗത്ഭ ശാസ്ത്രജ്ഞനായ ഐന്‍സ്റ്റീനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ? ബുദ്ധിമാനായ അദ്ദേഹം പോലും തന്റെ മസ്തിഷ്കത്തിന്റെ കുറച്ചു ശതമാനം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് ശാസ്ത്രം പറയുന്നു. അദ്ദേഹത്തിന്റെ തലക്കകത്തുള്ള മസ്തിഷ്കത്തിന്റെ കഴിവുകളുടെ ബാക്കി ഭാഗം ഉപയോഗിച്ചിട്ടുപോലുമില്ല എന്ന് പറയുമ്പോള്‍ നാം നമ്മുടെ മസ്തിഷ്കത്തിന്റെ എത്ര ശതമാനം ഉപയോഗിച്ചിട്ടുണ്ടെന്ന് ആലോചിച്ചുനോക്കൂ... വളരെക്കുറച്ചുമാത്രമായിരിക്കും, അല്ലേ? എങ്കില്‍ ഒരു കാര്യം ഓര്‍ക്കുക; ബാക്കി ഭാഗം ഉപയോഗിക്കപ്പെടാതെ അവിടെ തന്നെ കിടക്കുകയാണ്; നിങ്ങളെയും കാത്തുകൊണ്ട്.
അപൂര്‍വ്വ പ്രതിഭാസമായ മസ്തിഷ്കമാണ് നിങ്ങള്‍ക്കുള്ളതെന്ന് എപ്പോഴും ഓര്‍ക്കുക. നിങ്ങളുടെ മസ്തിഷ്കത്തിലെ കോടിക്കണക്കിന് ന്യൂറോണുകള്‍ക്ക് നിങ്ങള്‍ ചിന്തിച്ചതും അനുഭവിച്ചതുമായ വിവരങ്ങളുടെ നൂറ് ട്രില്ല്യന്‍ (100000000000000000000) കെട്ടുകളെ ചിത്രങ്ങളായി ശേഖരിച്ചു വെക്കാനുള്ള കഴിവുകളുണ്ട് എന്ന് ശാസ്ത്രകാരന്മാര് പറയുന്നു. ഒന്ന് എന്ന അക്കത്തിന്റെ കൂടെ പതിനഞ്ച് ദശലക്ഷം പൂജ്യങ്ങള്‍ ഇട്ടാല്‍ കിട്ടുന്ന സംഖ്യയെത്രയാണോ അത്രയും നേര്‍വ് കണക്ഷന്സ് (ഞരമ്പിന്റെ ബന്ധം) ഉണ്ട്. മസ്തിഷ്കത്തിനകത്തെ കോര്ടെക്സില് മാത്രമായി പതിനായിരം കോടി കോശങ്ങളാണ് നിങ്ങള്ക്കകത്തുള്ളത്.
സുഹൃത്തുക്കളെ, നിങ്ങള്‍ ഒരു സാധാരണക്കാരനായ മനുഷ്യനല്ല. നിങ്ങള്‍ അസാധാരണക്കാരനാണ്. നിങ്ങള്‍ ജനിക്കുമ്പോള്‍തന്നെ അസാധാരണക്കാരനാണ്. അനിതരസാധാരണക്കാരനായാണ് നിങ്ങള്‍ ജനിച്ചത് തന്നെ. നിങ്ങളുടെ വിജയത്തിന് വേണ്ടിയുള്ള എല്ലാ വിഭവങ്ങളുമായാണ് നിങ്ങള്‍ ജനിച്ചത്. നിങ്ങള്‍ സാധാരണക്കാരനല്ല, സാധാരണക്കാരനാണെന്ന് നിങ്ങള്‍ക്ക് തോന്നുക മാത്രമാണ്. നിങ്ങള്‍ ഒന്നിനും കൊള്ളാത്തവനല്ല, അത് നിങ്ങളുടെ ചിന്ത മാത്രമാണ്. അസാമാന്യബുദ്ധിവൈഭവത്തോടെ ജനിച്ച നിങ്ങള്‍ ഉയരങ്ങളില്നിന്നും ഉയരങ്ങളിലേക്ക് പോകേണ്ടുന്നവനാണ്. ഈ ഉറങ്ങിക്കിടക്കുന്ന എല്ലാ ബുദ്ധിവൈഭവങ്ങളും പ്രതിഭയും കഴിവുകളുമൊക്കെ ഞൊടിയിടയില്‍ പുറത്തേക്ക് കൊണ്ടുവരുന്നതിനുള്ള വഴികളും രീതികളുമൊക്കെ ആധുനിക മന:ശാസ്ത്രം (പ്രത്യേകിച്ച് NLP) പുറത്തുകൊണ്ടുവന്നു കഴിഞ്ഞു. ഇനി നിങ്ങളുടെ റെഡിനസ്സ് മാത്രമാണ് വിഷയം. എല്ലാം നിങ്ങള്‍ക്ക് വേണ്ടി ഒരുങ്ങിക്കഴിഞ്ഞു. എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കപ്പെട്ടുകഴിഞ്ഞു. ആധുനിക മന:ശാസ്ത്രം അത്രമാത്രം വളര്ന്നുവികസിച്ചുകഴിഞ്ഞു.
ഞാന്‍ ചോദിക്കട്ടെ; എവിടെപ്പോയി നിങ്ങളുടെ അന്നത്തെ ബുദ്ധിവൈഭവം? അവ പ്രകടിപ്പിക്കാനുളള അവസരങ്ങള്‍ വലുതാകും തോറും നിങ്ങള്‍ക്ക് കിട്ടിയില്ല എന്നതാണ് അവ അകത്തേക്ക് വലിഞ്ഞുപോകാനുളള ഒരു കാരണം.
സംശയിക്കേണ്ട. ഈ ഗുണവും നിങ്ങളുടെ അകത്തു തന്നെയുണ്ട്. പക്ഷേ, അവ അകത്ത് ഉറങ്ങിക്കിടക്കുന്നതിനാന് അറിയാതെ പോകുന്നു എന്നു മാത്രം! അവയ്ക്കു മുകളില്‍ കുമിഞ്ഞുകൂടിയിരിക്കുന്ന കണ്ടീഷനിങ്ങാകുന്ന കല്ലും മണ്ണും കാരണം നിങ്ങള്‍ക്കവ കാണുവാന്‍ പോലും സാധിക്കുന്നില്ല. കാണാത്തതുകൊണ്ടു തന്നെ നിങ്ങള്‍ക്കവ വിശ്വസിക്കാനും സാധിക്കുന്നില്ല എന്നതാണ് വസ്തുത.
സിഗ്മണ്ട് ഫ്രോയിഡിന്റെ ഒരു വാചകം ഞാന്‍ ഓര്‍ത്തുപോവുകയാണ്:
“കുട്ടികളുടെ ഉല്സാഹപരതയിലുള്ള ബുദ്ധിസാമര്‍ഥ്യവും ശരാശരി ചെറുപ്പക്കാരുടെ ദുര്‍ബലമായ മാനസികാവസ്ഥയും കുഴപ്പിക്കുന്ന വൈരുദ്ധ്യംതന്നെയാണ് ”
കാര്യം മനസ്സിലായില്ലേ? നൂറ് ബില്യണിലധികം ന്യൂറോണുകള്‍ നിങ്ങള്ക്കകത്ത് ഉണ്ടായിട്ട് അവ ഉപയോഗശൂന്യമായിക്കിടക്കുന്ന അവസ്ഥയെക്കാള്‍ പരിതാപകരമായ മറ്റെന്താണുളളത്! കഴിവുകള്‍ ഇല്ലാത്തതുകൊണ്ടല്ലല്ലോ? അവ പ്രയോഗിക്കാത്തതുകൊണ്ടല്ലേ? അല്ലെങ്കില്‍, പ്രയോഗിക്കാന്‍ അറിയാത്തതുകൊണ്ടല്ലേ? റൊണാള്‍ഡ് റീഗന്റെ വാക്കുകള്‍ ഇതിനോടൊപ്പം വായിച്ചുനോക്കൂ:
“മനുഷ്യന്റെ ബുദ്ധിശക്തിക്കും സങ്കല്പത്തിനും അല്ഭുതത്തിനും പരിമിതിയില്ലാത്തിടത്തോളം കാലം അവന്റെ വളര്ച്ചയിലേക്കെത്തുകയെന്ന ഉദ്യമം സീമാതീതമാണ്”
ഇതാണ് യാഥാര്‍ഥ്യം. ലാപ്ടോപ്പു പോലും കണ്ടുപിടിച്ച നെക്ക് ടോപ്പുമായി (മസ്തിഷ്കം) നിങ്ങള്‍ എവിടെയൊക്കെ പോകുന്നു. പോകുന്നിടത്തൊക്കെ കൊണ്ടുപോകുന്നുണ്ടല്ലോ? പക്ഷേ, എന്തു പ്രയോജനമാണ് അതു കൊണ്ട് അതില്‍ നിന്നും നിങ്ങള്‍ നേടിയെടുക്കുന്നത്? ഓര്‍ത്തു നോക്കൂ...
അതിനാല്‍, ഇന്നു തന്നെ, ഈ നിമിഷം തന്നെ തീരുമാനമെടുക്കുക. എന്റെ ഉറങ്ങിക്കിടക്കുന്ന കഴിവുകള്‍ ഞാന്‍ പുറത്തു കൊണ്ടുവരിക തന്നെ ചെയ്യും. അതിന്നായുളള എല്ലാ വഴികളും ഞാന്‍ അന്വേഷിച്ചുകണ്ടെത്തും. എല്ലാ തടസ്സങ്ങളെയും നീക്കം ചെയ്യുന്ന പ്രയാണത്തിനിടയില്‍ വരുന്ന എല്ലാ തടസ്സങ്ങളെയും ഞാന്‍ അവഗണിച്ചു മുന്നേറും. ഞാന്‍ കൂടുതല്‍ കൂടുതല്‍ വായിക്കും. വായിച്ചു വായിച്ചു ഞാന്‍ മുന്നേറും. ഞാന്‍ എന്നെത്തന്നെ വളര്‍ത്താനുള്ള എല്ലാ മാര്‍ഗങ്ങളും കണ്ടെത്തും. അതിനായി ഏതറ്റംവരെയും ഞാന്‍ പോകും. അങ്ങനെ ഈ കഴിവുകളൊക്കെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരു പുതിയ ജീവിതം ഞാന്‍ കെട്ടിപ്പടുക്കും. എന്റെ എല്ലാ മേഖലകളിലും ഞാന്‍ കൂടുതല്‍ കൂടുതല്‍ പുരോഗതി കൈവരിക്കും.
പ്രതിജ്ഞ:
“എനിക്കകത്ത് അതിരുകളില്ലാത്തത്ര ബുദ്ധിശേഷിയുണ്ട്. ജന്മനാതന്നെ അവ എനിക്കകത്ത് കുടികൊള്ളുന്നു. വിജയപാതയിലേക്കുള്ള എന്റെ യാത്രയില്‍ ഇവയെല്ലാം ഉപയോഗിക്കാനുള്ള മാര്‍ഗങ്ങള്‍ ഞാന്‍ പഠിച്ചെടുക്കും. എനിക്കകത്ത് ഉറങ്ങിക്കിടക്കുന്ന എല്ലാ കഴിവുകളെയും ഞാന്‍ പുറത്തുകൊണ്ടുവരുകതന്നെചെയ്യും.”
ഇനിയും ധാരാളം പ്രതിജ്ഞകള്‍ നിങ്ങള്‍ തന്നെ എടുക്കുക. തയ്യാറാവുക. അകത്ത് കിടക്കുന്ന സകല കഴിവുകളെയും പുറത്തുകൊണ്ടുവരുന്ന ഈ രസതന്ത്രം പഠിക്കുന്നതിന്നും പ്രയോഗവല്ക്കരിക്കുന്നതിന്നും തയ്യാറാവുക. അങ്ങനെ ആന്തരികവും ബാഹ്യവുമായ വിജയം കൈവരിക്കുക. എങ്കില്‍ നമുക്കു മുന്നേറാം. ബാക്കി അടുത്ത അധ്യായങ്ങളിലൂടെ. All the best...
ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനറും NLP മാസ്റ്റര്‍ പ്രാക്ടീഷനറും, സക്സസ് ലൈഫ് കോച്ചുമായ ഗ്രന്ഥകാരന് കണ്ണൂര്‍ ജില്ലയിലെ മുല്ലക്കൊടി എന്ന പ്രദേശത്ത് ജനനം. നിയമത്തില്‍ ബിരുദമെടുത്ത ഗ്രന്ഥകാരന് ഓര്മവെച്ച നാളുമുതല്‍ മന:ശാസ്ത്രത്തിലും ജീവിത വിജയ രഹസ്യങ്ങളുടെ പഠനത്തിലും താല്പര്യമായതിനാല് പാഠ്യേതര വിഷയങ്ങളില്‍ നിരവധി കോഴ്സുകള്‍ ചെയ്തു. NLP (Neuro Linguistic Programming), TA (Transactional Analysis), CBT (Cognitive Behavioural Therapy), REBT, കൗണ്‍സെലിങ്, സൈക്കോതെറാപ്പി, ESP (Extra Sensory Power), മെഡിറ്റേഷന്‍, യോഗ, പ്രാണിക് ഹീലിങ്, ഹിപ്നോ തെറാപ്പി, തീറ്റ ഹീലിങ്, സില്വാ അള്‍ട്രാമൈന്റ് സിസ്റ്റം മുതലായ പല കോഴ്സുകളും ഇന്ത്യക്കകത്തും പുറത്തുമുള്ള ഗുരുക്കന്മാരില്നിന്നും പഠിച്ചു. കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ NLP യുടെ സഹായത്തോടെ എളുപ്പത്തില്‍ പഠിക്കുന്നതിന് തയ്യാറാക്കിയ 'ഇംഗ്ലീഷ് ഈസ് ഈസി' എന്ന പുസ്തകം രചിച്ച ഗ്രന്ഥകാരന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ടി.വിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസുകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗ്രന്ഥകാരന് കഴിഞ്ഞ 23 വര്‍ഷങ്ങളായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രെയിനിങ്ങുകളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും സ്വദേശത്തും വിദേശത്തുമായി നടത്തിവരുന്നു.
I am intensely delightful to present an incredible gift to you. It is a 150 pages book's audio version totally free. You will discover the real power of you through this life-changing audio book. Anyone has the competence to become an extraordinary person. In fact, it is what you were born to be. Subscribe now to obtain this incredible gift.