പ്രതിഭയിലുണ്ടാകുന്ന അടിസ്ഥാന കഴിവുകളില്‍ നാലാമത്തേത് സര്‍ഗാത്മഗതയാണ്. ക്രിയേറ്റിവിറ്റി(creativity) എന്ന് ഇംഗ്ലീഷില്‍ പറയും. ഈ കഴിവും ചെറുപ്പത്തില്‍ നിങ്ങളില്‍ ഉണ്ടായിരുന്നു. ഓര്‍ത്തുനോക്കൂ... ഏതൊക്കെ തരത്തിലുളള സ്റ്റേജ് പരിപാടികള്‍ സ്കൂളുകളിലും മറ്റുമായി നിങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്! എത്രമാത്രം ഉന്നതമായ സര്‍ഗവൈഭവം നിങ്ങള്‍ അന്ന് കാഴ്ച്ചവെച്ചിട്ടുണ്ട്!
പ്രസംഗം, കഥാപ്രസംഗം, കഥാരചന, കവിതാ രചന അങ്ങനെ എന്തൊക്കെ പരിപാടികളില്‍ നിങ്ങള്‍ പങ്കുകൊണ്ടിട്ടുണ്ടായിരുന്നു! എത്രയെത്ര സമ്മാനങ്ങള്‍ നേടിയിട്ടുണ്ടായിരുന്നു! ആ കാലത്തിലേക്കൊന്ന് ഊളിയിട്ടുനോക്കൂ. അന്ന് അനുഭവിച്ച മാനസിക ആനന്ദം ഒന്നുകൂടി അനുഭവിക്കാന്‍ കഴിയുന്നുണ്ടോ?
Incredible, ins't it? അവിശ്വസനീയം! അല്ലേ? അതെ, സുഹൃത്തുക്കളേ....എവിടെപ്പോയി ഈ സര്‍ഗവൈഭവം? ആ സര്‍ഗവൈഭവത്തിലൂടെ ലഭിച്ച ആന്തരിക ആനന്ദം എവിടെക്കാണ് ഓടി ഒളിച്ചത്? മഹാ പ്രതിഭകളില്‍ എപ്പോഴും നിലനില്‍ക്കുന്ന, ഒരു കാലത്ത് നിങ്ങളില്‍ ഉണ്ടായിരുന്ന ആ അത്ഭുതസിദ്ധി എങ്ങോട്ടുപോയി?
ഗാന്ധിജിയോട് ഒരു ചരിത്രാധ്യാപകന്‍ ചോദിച്ചു:
''മിസ്റ്റര്‍ ഗാന്ധിജി, ഇന്നു വരെ ഞാന്‍ കേള്‍ക്കാത്ത
ഒരു കാര്യമാണ് നിങ്ങള്‍ ചെയ്യുന്നത്. തോക്കും മറ്റു
ആയുധങ്ങളുമായി ബ്രിട്ടീഷ് സേന വരുമ്പോള്‍
നിങ്ങള്‍ അഹിംസ പറയുന്നു. അതെന്തുതരം പ്രതി
രോധമാണ്?''
ഗാന്ധിജി ആ സമയത്ത് കൊടുത്ത മറുപടി നമ്മുടെ ഉളളിനെ കിടിലം കൊളളിക്കുന്നതാണ്.
''നിങ്ങള്‍ എന്തു ചെയ്യുന്നു?'' - ഗാന്ധിജി ചോദിച്ചു.
''ഞാന്‍ ചരിത്രം പഠിപ്പിക്കുന്ന അധ്യാപകനാണ്''-
അദ്ദേഹം മറുപടി പറഞ്ഞു.
'നിങ്ങള്‍ ചരിത്രം പഠിപ്പിക്കുന്നു. ഞാന്‍ ചരിത്രം
നിര്‍മിക്കുന്നു'' - ഗാന്ധിജിയുടെ മറുപടി.
നോക്കൂ! പ്രതിഭാശാലികളുടെ ആ ആര്‍ജ്ജവം, സര്‍ഗശക്തി! ഈ ആര്‍ജ്ജവം ചെറുപ്പത്തില്‍ നിങ്ങളിലും ഉണ്ടായിരുന്നില്ലേ? പല സര്‍ഗാത്മക പരിപാടികളിലും പങ്കെടുക്കുമ്പോള്‍, അവയുടെ റിഹേര്സല് ചെയ്യുമ്പോള്‍ നിങ്ങള്ക്കകത്ത് നിറഞ്ഞു തുളുമ്പിയിരുന്ന ആര്‍ജ്ജവം എത്രമാത്രമായിരുന്നു ഈ ലോകം മുഴുവനും കീഴടക്കാനുള്ളത്ര ആന്തരിക ഊര്‍ജ്ജം അന്നുണ്ടായിരുന്നില്ലേ? കാരണം, നിങ്ങള്‍ക്ക് അന്ന് നിങ്ങളിലും നിങ്ങളുടെ കഴിവുകളിലും നിങ്ങളുടെ സര്‍ഗശേഷിയിലും വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസമാണ് നിങ്ങള്‍ക്ക് അത്യുജ്ജ്വലമായ ആര്‍ജ്ജവം അന്നു പ്രദാനം ചെയ്തത്.
റീത്ത മായെയുടെ വരികള്‍ എനിക്ക് ഓര്‍മവരികയാണ്:
'Creativity comes from trust. Trust your instinct. And never hope more than you work'
'ക്രിയാത്മകത വിശ്വാസത്തില്‍ നിന്നും ഉടലെടുക്കുന്നു. നിങ്ങളുടെ ജന്മനായുള്ള കഴിവുകളില്‍ വിശ്വസിക്കുക. നിങ്ങളുടെ പ്രവൃത്തിയേക്കാള്‍ കൂടുതല്‍ നിങ്ങള്‍ പ്രതീക്ഷിക്കാതിരിക്കുകയും ചെയ്യുക''
ഏള് നൈറ്റിഗേലിന്റെ വാക്കുകള്‍ കൂടി ഇതിന്റെ കൂടെ കൂട്ടി വായിക്കുക:
'Creativity is a natural extention of our enthusiasm'(ക്രിയാത്മകത എന്നത് നമ്മുടെ ഉല്‍സാഹത്തിന്റെ സ്വാഭാവിക പരിണിതമാണ്)
ഒന്നു കൂടി ഞാന്‍ ആവര്‍ത്തിച്ചു ചോദിക്കുകയാണ്, എവിടെ പോയി നിങ്ങളുടെ സര്‍ഗവൈഭവം? ആവിയായിപ്പോയോ? അതോ കരിഞ്ഞുപോയോ?
അറിയില്ല എന്നായിരിക്കും നിങ്ങളുടെ ഉത്തരം, അല്ലേ? എങ്കില്‍ ഒരു നിമിഷം കണ്ണടച്ച് അകത്തേക്ക് നോക്കൂ... യെസ്ശരിക്കും നോക്കൂ....
എന്താണവിടെ കാണുന്നത്? മിക്കവാറും പേര് കാണുന്നത് കോംപ്ളക്സുകളായിരിക്കും. ഷോപ്പിങ്ങ് കോംപ്ളക്സുകളല്ല. അതു മുതലാളിമാര്ക്കുളളത്.
എന്നാല്‍ മുതലാളിമാര്‍ക്കും തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കുമൊക്കെ ഇഷ്ടംപോലെയുളള മറ്റൊരു കോംപ്ളക്സാണ് ഇന്ഫീരിയോരിറ്റി കോംപ്ളക്സ് (അപകര്‍ഷതാബോധം). എന്നെ ഒന്നിന്നും കൊളളില്ലായെന്ന ചിന്ത.
ഈ കോംപ്ളക്സുകളാണ് സഹൃത്തുക്കളെ, നിങ്ങളുടെ സര്‍ഗവൈഭവത്തെ വറ്റിച്ചുകളയുന്ന ഒരു പ്രധാന വില്ലന്‍. ഈ സര്‍ഗാത്മകത എന്ന കഴിവിനെ തിരിച്ചു പിടിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ?
ഉണ്ടെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ആലോചിക്കുക. നിങ്ങള്‍ തൊലിനിറത്തെക്കുറിച്ച് കോംപ്ളക്സുളള ആളാണെങ്കില്‍, കോഫി അന്നാനെക്കുറിച്ച് ചിന്തിച്ചുനോക്കൂ... ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ എൈക്യരാഷ്ട്ര സഭയുടെ ജെനറല്‍ സെക്രട്ടി സ്ഥാനം അലങ്കരിച്ച കോഫി അന്നാന്റെ കളര്‍ എന്താണ്? തനി കറുപ്പ്. ഒരു അന്താരാഷ്ട്ര ഫിഗര്‍ ആവുന്നതിന്ന് അദ്ദേഹത്തിന്റെ തൊലി നിറം അദ്ദേഹത്തിന് തടസ്സം നിന്നില്ലയെങ്കില്‍ നിങ്ങളുടെ തൊലിനിറം മാത്രം എങ്ങനെയാണ് തടസ്സം നില്‍ക്കുന്നത്. പൊട്ടിച്ചെറിയൂ ആ കോംപ്ളക്സിനെ. വേണമെങ്കില്‍ ജെ.സി.ബി വെച്ചുതന്നെ ആ കോംപ്ളക്സിനെ തകര്‍ത്തോളൂ. ഇപ്പോള്‍ തന്നെ....
ഇനി നോക്കൂ. ആരാണ് തൊട്ടുമുമ്പത്തെ അമേരിക്കന്‍ പ്രസിഡന്റ്? ഒബാമ അല്ലേ? ലക്ഷക്കണക്കിന് വെളളക്കാര്‍ കറുത്തവര്‍ഗക്കാരനായ അദ്ദേഹത്തെ പ്രസിഡന്റാക്കിയില്ലേ? അപ്പോള്‍ തൊലിയുടെ നിറമൊന്നും ഒരു പ്രശ്നമല്ല. തൊലിയുടെ നിറത്തെക്കുറിച്ച് വേവലാതിപ്പെടുന്ന നിങ്ങളുടെ മനസ്സാണ് പ്രശ്നം. ആ കണ്ടീഷനിങ്ങിന് വിധേയമായ മനസ്സ്. അതാണ്, മനസ്സിന്റെ കണ്ടീഷനിങ്ങുകളാണ് തകര്‍ക്കേണ്ടത്.
നീളത്തെക്കുറിച്ചുളള കോംപ്ളക്സ് കാരണമാണ് ചിലരുടെ സര്‍ഗശേഷികള്‍ വറ്റിവരണ്ടുപോകുന്നത്. എന്താ ശരിയല്ലേ? എങ്കില്‍ നിങ്ങള്‍ ചിന്തിച്ചു നോക്കൂ. ലോകത്തെ മുഴുവന്‍ കീഴടക്കിയ നെപ്പോളിയന്റെ ഹൈറ്റ് എത്രയായിരുന്നെന്നറിയുമോ? ഒരു ചെറിയ മനുഷ്യന്! കണ്ടാല്‍ നിങ്ങള്‍ അത്ഭുതപ്പെട്ടുപോകും, ഈ മനുഷ്യനാണോ ലോകത്തെ കീഴടക്കിയത് എന്ന്. അദ്ദേഹം ചെയ്ത പ്രവൃത്തികളുടെ ശരി തെറ്റുകളിലേക്കല്ല ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. മറിച്ച് വിജയം വരിക്കുന്നതിന്ന് നീളം ഒരു പ്രശ്നമേയല്ല എന്ന പാഠം അതില്‍ നിന്നും നിങ്ങള്‍ക്ക് ഉള്‍കൊള്ളാവുന്നതാണ്.
എന്തിന് സുഹൃത്തുക്കളെ..... മറഡോണയെ നിങ്ങള്‍ക്കറിയില്ലേ? ഫുട്ബോള്‍ കളിക്കളത്തിലെ അത്ഭുത മാന്ത്രികന്! അദ്ദേഹത്തിന്റെ ഉയരമെത്രയെന്ന് ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞുതരേണ്ടതില്ലല്ലോ!
മസില് കോംപ്ളക്സുളള മസില് പോര എന്ന കോംപ്ളക്സുളള - യുവാക്കള്‍ ആലോചിക്കുക. മസില് പവര്‍ കൊണ്ടല്ല അബ്ദുല്‍ കലാം റോക്കറ്റ് ആകാശത്തേക്കയച്ചത്. അദ്ദേഹം ശാസ്ത്രജ്ഞനായതും ഇന്ത്യന്‍ പ്രസിഡന്റായതും മസില് പവര്‍ കൊണ്ടല്ല; ബുദ്ധി ശക്തിയും സര്‍ഗശേഷിയും ഉപയോഗിച്ചുകൊണ്ട് മാത്രമാണ്.
ഹെലന് കെല്ലറെക്കുറിച്ച് ആലോചിച്ച് നോക്കൂ. കാഴ്ചശക്തി പോലുമില്ലാത്ത അവര്‍ ലോക പ്രശസ്തയായി മാറി.
മുടിയെക്കുറിച്ചുളള കോംപ്ളക്സുളളവരോട്: ഗാന്ധിജി അദ്ദേഹത്തിന്റെ മുടിയഴക് കാട്ടിയിട്ടല്ല ഇന്ത്യയുടെ രാഷ്ട്ര പിതാവായി മാറിയത്. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതും മുടിയുടെ പവര്‍ കൊണ്ടല്ല.
പ്രിയ സുഹൃത്തുക്കളെ, ഇത്തരത്തിലുളള നിരവധി കോംപ്ളക്സുകളും കണ്ടീഷനിങ്ങുകളുമാണ് നമ്മെ ജീവിത വിജയത്തില്‍ നിന്നും പുറകോട്ട് വലിക്കുന്നത്. അവയെ തകര്‍ക്കാതെ അകത്ത് ഉറങ്ങിക്കിടക്കുന്ന സര്‍ഗശേഷി പുറത്തുവരികയില്ല. അവയെ തകര്‍ക്കണമെങ്കില്‍ കണ്ടീഷനിങ്ങുകളെക്കുറിച്ചും അവയുടെ സ്വഭാവത്തെയും രൂപീകരണത്തെയും ഘടനയെയും കുറിച്ചും നാം നന്നായി അറിഞ്ഞിരിക്കണം.
ഏറ്റവും ലളിതമായ ഈ എഴുത്തിലൂടെ, വരും അധ്യായങ്ങളിലൂടെ അവ നിങ്ങള്‍ സ്വായത്തമാക്കുക. വാക്കുകളില്‍ ഒതുക്കുവാന്‍ പറ്റാത്ത നിര്‍വൃതിയായിരിക്കും നിങ്ങള്‍ അനുഭവിക്കുക. അവിശ്വസനീയമായ ജീവിത വിജയമായിരിക്കും നിങ്ങളിലേക്ക് കടന്നുവരിക. ഒരു വരദാനം പോലെ ലഭിച്ച ഈ ജീവിതം വെറുതെ ചെലവഴിച്ച് നശിപ്പിക്കാനുള്ളതല്ല എന്ന് തിരിച്ചറിയുമ്പോള്‍ നിങ്ങള്‍ ഊര്ജ്ജ്വസ്വലരായിമാറും. ഭാസുരമായ ഒരു ഭാവിയെ ആശംസിച്ചുകൊണ്ട് പ്രതിജ്ഞ പറഞ്ഞതിനുശേഷം അടുത്ത അധ്യായത്തിലേക്ക് നിങ്ങളെ ക്ഷണിക്കുകയാണ്.
പ്രതിജ്ഞ:
''ഞാന്‍ ജന്മനാ ക്രിയാത്മകനാണ്. എനിക്കകത്ത് ക്രിയാത്മകതയുടെ എനര്‍ജി ധാരാളമായി ഉണ്ട്. അവ ഞാന്‍ എപ്പോഴും ഉപയോഗിക്കും.''
ഇനി പൂര്‍ണ മനസ്സോടെ അടുത്ത അധ്യായത്തിലേക്ക് പ്രവേശിക്കുക.
ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനറും NLP മാസ്റ്റര്‍ പ്രാക്ടീഷനറും, സക്സസ് ലൈഫ് കോച്ചുമായ ഗ്രന്ഥകാരന് കണ്ണൂര്‍ ജില്ലയിലെ മുല്ലക്കൊടി എന്ന പ്രദേശത്ത് ജനനം. നിയമത്തില്‍ ബിരുദമെടുത്ത ഗ്രന്ഥകാരന് ഓര്മവെച്ച നാളുമുതല്‍ മന:ശാസ്ത്രത്തിലും ജീവിത വിജയ രഹസ്യങ്ങളുടെ പഠനത്തിലും താല്പര്യമായതിനാല് പാഠ്യേതര വിഷയങ്ങളില്‍ നിരവധി കോഴ്സുകള്‍ ചെയ്തു. NLP (Neuro Linguistic Programming), TA (Transactional Analysis), CBT (Cognitive Behavioural Therapy), REBT, കൗണ്‍സെലിങ്, സൈക്കോതെറാപ്പി, ESP (Extra Sensory Power), മെഡിറ്റേഷന്‍, യോഗ, പ്രാണിക് ഹീലിങ്, ഹിപ്നോ തെറാപ്പി, തീറ്റ ഹീലിങ്, സില്വാ അള്‍ട്രാമൈന്റ് സിസ്റ്റം മുതലായ പല കോഴ്സുകളും ഇന്ത്യക്കകത്തും പുറത്തുമുള്ള ഗുരുക്കന്മാരില്നിന്നും പഠിച്ചു. കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ NLP യുടെ സഹായത്തോടെ എളുപ്പത്തില്‍ പഠിക്കുന്നതിന് തയ്യാറാക്കിയ 'ഇംഗ്ലീഷ് ഈസ് ഈസി' എന്ന പുസ്തകം രചിച്ച ഗ്രന്ഥകാരന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ടി.വിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസുകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗ്രന്ഥകാരന് കഴിഞ്ഞ 23 വര്‍ഷങ്ങളായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രെയിനിങ്ങുകളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും സ്വദേശത്തും വിദേശത്തുമായി നടത്തിവരുന്നു.
I am intensely delightful to present an incredible gift to you. It is a 150 pages book's audio version totally free. You will discover the real power of you through this life-changing audio book. Anyone has the competence to become an extraordinary person. In fact, it is what you were born to be. Subscribe now to obtain this incredible gift.