പ്രതിഭയ്ക്കുണ്ടായിരിക്കേണ്ടുന്ന രണ്ടാമത്തെ ഗുണം ജിജ്ഞാസയാണ്. ഇംഗ്ലീഷില്‍ അതിന് inquisitiveness എന്നു പറയുന്നു. നൂറായിരം മഹാപ്രതിഭകള്‍ ജനിക്കാന്‍ മാത്രമുളള ജിജ്ഞാസ ചെറുപ്പത്തില്‍ ഓരോരുത്തരിലും ഉണ്ടായിരുന്നു.
എങ്ങനെയാണ് മഴപെയ്യുന്നത്, എന്തുകൊണ്ടാണ് ഇടിയും മിന്നലും ഉണ്ടാകുന്നത് എന്നിത്യാതി നിരവധി ചോദ്യങ്ങള്‍ നിങ്ങള്ക്കകത്ത് ചെറുപ്പത്തില്‍ ഉണ്ടായത് ഓര്‍ക്കുന്നില്ലേ? അത്തരത്തിലുളള ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് കിട്ടിയ ഉത്തരം എന്തായിരുന്നു? ഇപ്പോള്‍ നിങ്ങളുടെ കുട്ടികള്‍ ഈ രീതിയുള്ള നിരവധി ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ എന്തുത്തരമാണ് നിങ്ങള്‍ നല്‍കാറ്? അല്ലെങ്കില്‍ അവരോട് അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ എങ്ങനെയാണ് പ്രതികരിക്കറ്? അല്പമൊന്ന് ആലോചിച്ച് മുന്നോട്ടു പോയാല്‍ മതി. വെറുതെ വായിച്ചു തള്ളാനുളള പുസ്തകമല്ലിത്. പ്രായോഗികമാറ്റത്തിനുളള കര്‍മ്മപദ്ധതി കൂടിയാണിത്. ആലോചിക്കുക.
മഹാ പ്രതിഭയായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വാക്കുകളില്‍ നിന്നു തന്നെ തുടങ്ങാം:
“I have no particular talent. I am merely inquisitive” [എനിക്ക് പ്രത്യേകമായ ടാലന്റൊന്നുമില്ല. ഞാന്‍ ഒരുജിജ്ഞാസു മാത്രമാണ്.]
ജിജ്ഞാസു എന്നാല്‍ എന്താണെന്ന് വ്യക്തമായില്ലേ? ഏതൊരു പ്രതിഭാസം കാണുമ്പോഴും അതെന്തുകൊണ്ട്, എങ്ങനെ എന്നു ചോദിക്കുന്ന മനസ്സ്. എന്റെ നാട്ടിനടുത്തുള്ള സര്‍സയ്യിദ് കോളേജിലെ ബോട്ടണി ഡിപ്പാര്‍ട്ട് മെന്റിലെ കുട്ടികള്‍ക്ക് ഈ വിഷയത്തെക്കുറിച്ച് ക്ലാസ്സ് എടുക്കുകയായിരുന്ന ഞാന്‍, ഒരു ചാലഞ്ച് എന്ന നിലക്ക് തന്നെ അവരോട് ചോദിച്ചു:
'ഇന്ന് നിങ്ങള്‍ പഠനത്തിന്റെ ഭാഗമായി ചോദിക്കുന്ന ചോദ്യങ്ങളെക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചെറുപ്പത്തില്‍ നിങ്ങള്‍ സ്വയം ചോദിക്കുകയോ, മുതിര്‍ന്നവരോട് ചോദിക്കുകയോ ചെയ്തിട്ടില്ലെ?' ബഹുഭൂരിപക്ഷവും അതെയെന്ന് സമ്മതിക്കുകയും ചെയ്തു. കാരണം, ഇതൊരു പരമയാഥാര്ഥ്യമാണ്. ചെറുപ്പത്തിലെ ജിജ്ഞാസ അത്രമാത്രം ശക്തമാണ്.
അത് ഇപ്പോള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളൊരു പ്രതിഭയായിത്തീരുന്നു. നോബല്‍ സമ്മാന ജേതാവായ നെജീബ് മഹ്ഫൂസിന്റെ വരികളാണ് എനിക്ക് ഓര്‍മവരുന്നത്:
“You can tell whether a man is clever by his answers. You can tell whether a man is wise by his questions”
“ഒരു വ്യക്തി സാമര്ഥ്യമുള്ളവനാണോ എന്നത് അദ്ദേഹത്തിന്റെ ഉത്തരങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. ഒരാളുടെ ചോദ്യങ്ങളില്‍ നിന്നും അയാളുടെ വിവേകത്തെ മനസ്സിലാക്കാം.”
ന്യൂട്ടന്റെ ഉള്ളില്‍ ഉദിച്ച ചോദ്യമാണല്ലോ ന്യൂട്ടനെ പ്രതിഭയാക്കി മാറ്റിയത്. ആപ്പിള്‍ വീണു. ന്യൂട്ടണ്‍ സ്വയം ചോദിച്ചു:
“എന്തുകൊണ്ട് ചന്ദ്രന് താഴേക്കു വീഴുന്നില്ല. ആപ്പിള്‍
മാത്രം വീഴുന്നു?”
ഈ ചോദ്യത്തിന്റെയും ജിജ്ഞാസയുടെയും ഉത്തരമാണ് മഹത്തായ കണ്ടുപിടുത്തമായ ഗുരുത്വാകര്ഷണത്തിലേക്കെത്തിച്ചത്.
ചെറുപ്പത്തില്‍ നിരവധി ചോദ്യങ്ങള്‍ ചോദിച്ച നമ്മുടെ ചോദ്യങ്ങള്‍ വലുതായപ്പോള്‍ എങ്ങനെ അസ്തമിച്ചുപോയി? ചിന്തിക്കേണ്ടുന്ന വസ്തുതയല്ലേ ഇത്? നമ്മുടെ നാട്ടില്‍ ആപ്പിളും ആപ്പിള്‍ വീഴ്ചയും ഇല്ലെങ്കിലും നാളികേരം വീഴാറില്ലേ? എത്രായിരം നാളികേരം വീണു? എത്ര തവണ നാമത് കണ്ടു? നാമിങ്ങനെ ഉന്നതമായ ചോദ്യങ്ങള്‍ ചോദിച്ചോ? നാം ജിജ്ഞാസുവാണോ? നമുക്ക് ചെറുപ്പത്തില്‍ എല്ലാറ്റിലും ജിജ്ഞാസ ഉണ്ടായിരുന്നല്ലോ? ഇതൊക്കെ എവിടെപ്പോയി? നിങ്ങള്‍ തന്നെ ചിന്തിക്കുക.
നാളികേരം വീഴുമ്പോള്‍ രണ്ടുകാര്യത്തില്‍ പലര്‍ക്കും ജിജ്ഞാസയുണ്ടാകാറുണ്ട്. ഒന്ന്, എന്റെ നാളികേരം മറ്റേ പറമ്പിലേക്ക് വീഴുന്നുണ്ടോ? രണ്ട്, അതിര്‍ത്തിയില്‍ കിടക്കുന്ന അവന്റെ തെങ്ങില്‍ നിന്നും എന്റെ സ്ഥലത്തേക്ക് വീണ നാളികേരം എടുത്താല്‍ അവനെങ്ങാനും അറിയുമോ? ഇതല്ലാതെ പോസിറ്റീവായ എന്തു ജിജ്ഞാസയാണ് നമ്മിലിപ്പോള്‍ ബാക്കിയുളളത്?
NLP യിലെ എന്റെ ഗുരു കൂടിയായ ആന്റണി റോബിന്‍സിന്റെ വാക്കുകളുദ്ധരിക്കാന് ഞാന്‍ ആഗ്രഹിക്കുകയാണ്:
“Quality questions create quality life. Successful people ask better questions, and as a result, they get better answers”
“ഉല്‍കൃഷ്ടമായ ചോദ്യങ്ങള്‍ ഉല്‍കൃഷ്ടമായ ജീവിതത്തെ സാര്‍ഥകമാക്കുന്നു. വിജയികള്‍ മികച്ച ചോദ്യങ്ങള്‍ ചോദിക്കുന്നതിനാല്‍ അവര്‍ക്ക് മികച്ച ഉത്തരങ്ങള്‍ ലഭിക്കുന്നു”
ഇവിടെ എന്റെ ചോദ്യവും ജിജ്ഞാസയും ഇതാണ്. അത് നിങ്ങളുമായി പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്തുമാത്രം ജിജ്ഞാസുവായിരുന്നു ചെറുപ്പകാലത്ത് നാം. നിറഞ്ഞു കവിഞ്ഞ ജിജ്ഞാസ എങ്ങോട്ടു പോയി മറഞ്ഞു? മഹാപ്രതിഭയ്ക്കുണ്ടായിരിക്കേണ്ടുന്ന ഈ ഗുണം നമ്മില്‍ ഉണ്ടായിട്ട് അത് നഷ്ടപ്പെട്ടതെങ്ങനെ?
ഐന്സ്റ്റീന് എന്ന പ്രതിഭ മറ്റൊരുസ്ഥലത്ത് പറഞ്ഞു:
“The important thing is not stop questioning” [ചോദ്യം ചോദിക്കുന്നത് നിര്‍ത്താതിരിക്കുക എന്നതാണ് പ്രധാനകാര്യം]
അപ്പോള്‍ ആരാണിത് നമ്മില്‍ നിന്നും നഷ്ടപ്പെടുത്തിയത്, അല്ലെങ്കില്‍ എങ്ങനെയാണിത് നമ്മില്‍ നിന്നും നിലച്ചുപോയത് എന്ന് നിങ്ങള്‍ സ്വയം ചോദിച്ചുതുടങ്ങിയാല്‍, അന്വേഷിച്ചു തുടങ്ങിയാല്‍, ജിജ്ഞാസുവായാല് പ്രതിഭയുടെ ഗുണങ്ങളില്‍ പെട്ട കഴിവിനെ പതിയെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കും. അകത്ത് ഉറങ്ങിക്കിടക്കുന്ന ഈ ഗുണം നിങ്ങള്‍ക്ക് പുറത്തുകൊണ്ടുവരുവാന് പറ്റും. വീണ്ടും ആന്റണി റോബിന്‍സിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക:
“Questions provide the key to unlocking our unlimited potetial” [നമ്മുടെ അപരിമിതമായ കഴിവുകളെ തുറന്നു വിടുവാനുള്ള പ്രേരകമായി നല്ല ചോദ്യങ്ങള്‍ വര്‍ത്തിക്കുന്നു.]
ഒരു കാര്യം കൂടിയുണ്ട്; അതിനെക്കുറിച്ചുകൂടി ബോധവാനായാല്‍ മാത്രമെ ഈ നഷ്ടപ്പെട്ട കഴിവ് തിരിച്ചുപിടിക്കുന്നതിലേക്ക് കണ്ണുതുറക്കാന്‍ പറ്റുകയുളളൂ.
നാം പരസ്പരം കണ്ടുമുട്ടുമ്പോള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ എന്തൊക്കെയാണ്? സ്ഥിരം കാണുമ്പോള്‍ നാം ആവര്‍ത്തിച്ച് ചില ചോദ്യങ്ങള്‍ ചോദിക്കുന്നു. എന്തൊ ക്കെയാണവ എന്നു നോക്കൂ.
* എന്തൊക്കെയുണ്ട്?
* സുഖം തന്നെയല്ലെ?
* ചോറ് കഴിച്ചോ?
* അവിടെ മഴയുണ്ടോ?
* ഇപ്പോള്‍ ചൂടാണോ?
* ജോലി എങ്ങനെ പോകുന്നു?
* ഭാര്യക്ക് ജോലിയുണ്ടോ?
* നിങ്ങളെന്തേ ഇങ്ങനെ മെലിഞ്ഞുപോയത്?
* .....................................................
* ....................................................
ഇങ്ങനെ നീണ്ടുപോകുന്നു നമ്മുടെ ചോദ്യങ്ങള്‍. ഒരു നിമിഷം... പ്രിയ സുഹൃത്തുക്കളേ, ഇനിയെങ്കിലും സ്വയം ചോദിച്ചുനോക്കൂ. ഇതാണോ പ്രതിഭകള്‍ കണ്ടുമുട്ടിയാല്‍ പരസ്പരം ചോദിക്കുന്ന ചോദ്യങ്ങള്‍. അതും നിരന്തരമായ ആവര്‍ത്തന ചോദ്യങ്ങള്‍? പ്രതിഭകള്‍ സ്വയം ചോദിച്ചതും പരസ്പരം ചോദിച്ചതുമായ ചോദ്യങ്ങള്‍ ഈ നിലവാരമുളളതായിരുന്നുവോ? വോള്‍ട്ടയറിന്റെ വാക്കുകള്‍ കാണൂ:
“Judge a man by his questions rather than by his answers” [ഒരാളുടെ ഉത്തരത്തേക്കാള്‍ അയാളുടെ ചോദ്യങ്ങളില്‍ നിന്നും അയാളെ വിലയിരുത്തുക]
ഇതുതന്നെയാണ് ശരി! ഞാന്‍ ഗള്ഫിലായിരുന്നപ്പോള്, ചില സുഹൃത്തുക്കള്‍ ഫോണ്‍ വിളിക്കുമ്പോള്‍ തങ്ങളുടെ ഭാര്യമാരോട് ചോദിക്കാറുണ്ടായിരുന്ന ചോദ്യങ്ങള്‍ എന്നെ ആ വിഷയത്തെക്കുറിച്ച് ജിജ്ഞാസുവാക്കാറുണ്ടായിരുന്നു. ചില ഉദാഹരണങ്ങള്‍ നോക്കൂ...
* ചെക്ക് കിട്ടിയോ?
* പൈസ കിട്ടിയോ?
* അവിടെ മഴയുണ്ടോ?
ഇത്തരത്തിലുളള സാദാചോദ്യങ്ങള് മാത്രം! സ്നേഹവും അനുരാഗവും ജനിപ്പിക്കുന്ന സംസാരത്തിന് ദമ്പതിമാര്‍ സമയം കണ്ടെത്താറുമില്ല. ഇത്തരത്തിലുളള നിരവധി ചോദ്യങ്ങള്‍ ചോദിച്ച് അവയുടെ ഉത്തരവും കേട്ട് ഫോണ്‍ വെക്കും!
അപ്പോള്‍ നിങ്ങള്‍ ഇപ്പോള്‍ ചോദിക്കേണ്ടത് ഒന്നുകൂടി ഞാന്‍ ആവര്‍ത്തിക്കുകയാണ്. ചെറുപ്പത്തില്‍ എന്നിലുണ്ടായിരുന്ന ജിജ്ഞാസയും ചോദ്യം ചോദിക്കലുമൊക്കെ എവിടെപ്പോയി?
സത്യത്തില്‍ അവ എവിടെയും പോയിട്ടില്ല. നിങ്ങള്ക്കകത്തുതന്നെയുണ്ട്. എങ്കില്‍ ഹൃദയത്തിനുമുകളില്‍ കൈവെക്കുക, പ്രതിജ്ഞ പറയുക;
പ്രതിജ്ഞ:
“ഞാന്‍ ജന്മനാ ജിജ്ഞാസുവാണ്. ജിജ്ഞാസയുടെ (curiosity and inquisitivenes) ഒരുപാട് കലവറകള്തന്നെ എന്റെകത്തുണ്ട്. വിജയത്തിലേക്കുള്ള എന്റെ യാത്രയില്‍ ഞാന്‍ അവയെ വേണ്ടുവോളം ഉപയോഗപ്പെടുത്തും.”
ഇനി പ്രതിഭയുടെ മൂന്നാമത്തെ ഗുണം. അതും നിങ്ങള്ക്കകത്ത് ഒളിഞ്ഞുകിടപ്പുണ്ട്. അത് അടുത്ത അധ്യായത്തില്‍ വിശദീകരിക്കാം.
ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനറും NLP മാസ്റ്റര്‍ പ്രാക്ടീഷനറും, സക്സസ് ലൈഫ് കോച്ചുമായ ഗ്രന്ഥകാരന് കണ്ണൂര്‍ ജില്ലയിലെ മുല്ലക്കൊടി എന്ന പ്രദേശത്ത് ജനനം. നിയമത്തില്‍ ബിരുദമെടുത്ത ഗ്രന്ഥകാരന് ഓര്മവെച്ച നാളുമുതല്‍ മന:ശാസ്ത്രത്തിലും ജീവിത വിജയ രഹസ്യങ്ങളുടെ പഠനത്തിലും താല്പര്യമായതിനാല് പാഠ്യേതര വിഷയങ്ങളില്‍ നിരവധി കോഴ്സുകള്‍ ചെയ്തു. NLP (Neuro Linguistic Programming), TA (Transactional Analysis), CBT (Cognitive Behavioural Therapy), REBT, കൗണ്‍സെലിങ്, സൈക്കോതെറാപ്പി, ESP (Extra Sensory Power), മെഡിറ്റേഷന്‍, യോഗ, പ്രാണിക് ഹീലിങ്, ഹിപ്നോ തെറാപ്പി, തീറ്റ ഹീലിങ്, സില്വാ അള്‍ട്രാമൈന്റ് സിസ്റ്റം മുതലായ പല കോഴ്സുകളും ഇന്ത്യക്കകത്തും പുറത്തുമുള്ള ഗുരുക്കന്മാരില്നിന്നും പഠിച്ചു. കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ NLP യുടെ സഹായത്തോടെ എളുപ്പത്തില്‍ പഠിക്കുന്നതിന് തയ്യാറാക്കിയ 'ഇംഗ്ലീഷ് ഈസ് ഈസി' എന്ന പുസ്തകം രചിച്ച ഗ്രന്ഥകാരന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ടി.വിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസുകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗ്രന്ഥകാരന് കഴിഞ്ഞ 23 വര്‍ഷങ്ങളായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രെയിനിങ്ങുകളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും സ്വദേശത്തും വിദേശത്തുമായി നടത്തിവരുന്നു.
I am intensely delightful to present an incredible gift to you. It is a 150 pages book's audio version totally free. You will discover the real power of you through this life-changing audio book. Anyone has the competence to become an extraordinary person. In fact, it is what you were born to be. Subscribe now to obtain this incredible gift.