പ്രായപൂര്ത്തിയായിക്കഴിഞ്ഞിട്ടും കൊച്ചു കുട്ടികളെപ്പോലെ പെരുമാറുന്ന പെണ്‍കുട്ടികളെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങളുടെ മകളോ സഹോദരിയോ ബന്ധത്തില്‍പെട്ടവരോ ആയി ആരെങ്കിലും അങ്ങനെ ഉണ്ടോ?
പ്രായപൂര്‍ത്തിയെത്തിയ പുരുഷന്മാര് കൊച്ചു കുട്ടികളെ പോലെ പെരുമാറുന്നത് കണ്ടിട്ടുണ്ടോ? നിങ്ങള്‍ക്ക് അങ്ങനെ തോന്നിയിട്ടുണ്ടോ?
''അരുത്, നീ വളരരുത്'' (Don’t Grow up) എന്ന വിലക്ക് കിട്ടിയവരാണ് ഇങ്ങനെ അനുഭവിക്കുന്നത്. എന്താണ് ഈ വിലക്ക് എന്നു നോക്കാം.
കുട്ടികള്‍ എന്നും നമ്മുടെ ഓമനകളായി കാണാന്‍ എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നു. കുട്ടികള്‍ വളരുന്നതിനനുസരിച്ച് അവരെ നമുക്ക് ഓമനിക്കാന്‍ കഴിയുകയില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഈ ചിന്ത അബോധമനസ്സില്‍ ശക്തി പ്രാപിച്ചവരുടെ പെരുമാറ്റത്തില്‍ നിന്നും ആശയവിനിമയത്തില്‍ നിന്നും കുട്ടിക്ക് കിട്ടുന്ന വിലക്കാണ് ''അരുത്, നീ വളരരുത്'' എന്നത്.
വളര്‍ന്നാല്‍ എന്തു സംഭവിക്കും? രക്ഷിതാക്കള്‍ക്ക് അവസരം നഷ്ടപ്പെടും. സാധാരണയായി ഈ വിലക്ക് കിട്ടുന്നത് ഇളയകുട്ടിക്കാണ്. ഈ വിലക്ക് ശക്തിയായി ഉളള മാതാപിതാക്കള്‍ കുട്ടിയെ ഈ വിലക്കിന് വിധേയമാക്കുന്നു. മക്കളെ വിട്ടുപിരിയാനുളള മാതാപിതാക്കളുടെ വൈമനസ്യവും കുട്ടികളുടെ പുരോഗതിക്കും വളര്‍ച്ചക്കും തടസ്സമായ ഈ വിലക്കിന് കാരണമായിത്തീരുന്നു.
ഞാന്‍ ചോദിക്കട്ടെ. നിങ്ങളുടെ മുതിര്‍ന്ന കുട്ടികളെ നിങ്ങള്‍ക്ക് ചുംബനം നല്കാന് സാധിക്കാറുണ്ടോ? ആലിംഗനം ചെയ്യാന്‍ സാധിക്കാറുണ്ടോ? മിക്കവാറുമാള്ക്കാര്ക്ക് സാധിക്കാറില്ല. കാരണം, നമ്മുടെ സമൂഹത്തില്‍ ഒരു അഞ്ചു വയെസ്സാക്കെ കഴിയുമ്പോഴേക്ക് കുട്ടികളെ ചുംബിക്കുക, ആലിംഗനം ചെയ്യുക എന്ന പ്രക്രിയയൊക്കെ നിന്നുപോകുന്നു. അതുകൊണ്ടു തന്നെ ഇതുവരെ ഇതൊക്കെ കിട്ടിയ കുട്ടിക്ക് ഇപ്പോള്‍ ഇതു കിട്ടാതിരിക്കുമ്പോള്‍ ഒരു മാനസിക അകല്‍ച്ച അനുഭവപ്പെടുന്നു. ഈ സ്നേഹപ്രകടനങ്ങള്‍ തുടര്‍ന്ന് അനുഭവിക്കാന്‍ വളരാതിരിക്കുക എന്നത് ഒരു ആവശ്യമായി അവന്റെ അബോധമനസ്സില്‍ ഫീല്‍ ചെയ്യുന്നു.
നിങ്ങള്‍ നിങ്ങളുടെ ബാല്യത്തെക്കുറിച്ച് ആലോചിച്ചു നോക്കൂ. എത്ര വയസ്സു വരെ നിങ്ങള്‍ക്ക് മാതാപിതാക്കളില്‍ നിന്നും ചുംബനങ്ങള്‍ ലഭിച്ചിട്ടുണ്ട്? ആലിംഗനം ലഭിച്ചിട്ടുണ്ട്? പലര്‍ക്കും ഓര്മപോലുമുണ്ടാവില്ല. കാരണമെന്തേ? മൂന്നു നാലു വയസ്സു വരെ മാത്രമെ അതു നടന്നുകാണൂ. അതു തന്നെ ഓര്‍മയിലുണ്ടാകില്ല.
പ്രിയ സുഹൃത്തുക്കളെ... എന്നെ അത്ഭുതപ്പെടുത്തിയ ചില സംഭവങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കുവെക്കട്ടെ. മൂന്നര വര്‍ഷത്തിലധികം യു.എ.ഇയിലെ ഷാര്‍ജയില്‍ ജോലിചെയ്ത ഞാന്‍ എല്ലാ എമിറേറ്റുകളിലും യാത്ര ചെയ്തിട്ടുണ്ട്. സ്കൂള്‍ ബസ്സില്‍ മക്കള്‍ തിരിച്ചുവരുമ്പോള്‍ ബസ്സില്‍ നിന്നുമിറങ്ങുന്ന മുതിര്‍ന്ന കുട്ടികള്‍ക്ക് മാതാപിതാക്കള്‍, അല്ലെങ്കില്‍ രണ്ടിലൊരാള്‍, അവരുടെ നെറ്റിയില്‍ സ്നേഹത്തിന്റെ ചുംബനം നല്കുന്ന രംഗം കണ്ട് പലപ്പോഴും ഞാന്‍ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്. ഒപ്പം സങ്കടവും. നമ്മുടെ സമൂഹത്തില്‍ പലപ്പോഴും ഇത് കാണുന്നില്ലല്ലോ എന്നോര്‍ത്തായിരുന്നു സങ്കടം.
നടുറോട്ടില്‍ വെച്ചാണ് ഈ സ്നേഹപ്രകടനം എന്നോര്‍ക്കണം നിങ്ങള്‍. നമുക്ക് നമ്മുടെ വീട്ടിനകത്തു വെച്ചു പോലും കാഴ്ച്ചവെക്കാന്‍ സാധിക്കാത്ത ഈ സ്നേഹപ്രകടനം... നടുറോട്ടില്‍ വെച്ചുപോലും അവര്‍ക്ക് സാധിക്കുന്നുവെങ്കില്‍... എന്തേ നമുക്ക് പറ്റിയത്?!
എന്നാല്‍ നമ്മുടെ സമൂഹത്തിന്റ അവസ്ഥയെന്താണ്? എന്തോ ഒരു തെറ്റു ചെയ്യുന്നതുപോലെയുളള ഫീലിങ്ങാണ് ആള്ക്കാര്ക്കിവിടെ ഉണ്ടാകുന്നത്. മുതിര്‍ന്ന കുട്ടികളുമായി യാതൊരുവിധ ടച്ചും ഉണ്ടാകുന്നില്ല.
ഇതിന്റെയൊക്കെ ദുരന്തഫലം എന്താണെന്ന് ഇനിയും ഞാന്‍ വിശദീകരിക്കേണ്ടതില്ലല്ലോ? ചിന്തിക്കുക; നിങ്ങള്‍.
മാറുക നാം. ഇത്തരത്തിലുളള അനാവശ്യമായ എല്ലാ ചട്ടങ്ങളെയും തകര്‍ത്തെറിയുക. എങ്കില്‍ മാത്രമെ നമുക്ക് വളരാന്‍ കഴിയുകയുളളൂ. അല്ലാത്തപക്ഷം അകത്ത് നിന്നും ആരോ പിറകോട്ട് വലിക്കുന്നതായി നമുക്ക് അനുഭവപ്പെടും. മുന്നോട്ടുളള ചലനത്തെ അത് തടഞ്ഞുവെക്കും.
അവബോധത്തിലൂടെ സകല ബ്ലോക്കുകളെയും തകര്‍ക്കുക. വിജയത്തിന്റെ സൂര്യകിരണങ്ങള്‍ നിങ്ങളിലേക്ക് കടന്നുവരുമ്പോള്‍ നിങ്ങളുടെ ജനവാതിലുകള്‍ തുറന്നു വെക്കുക. അടഞ്ഞുകിടക്കുന്ന എല്ലാ ജനവാതിലുകളും മലര്‍ക്കെ തുറന്നിടുക. പ്രകാശം അകത്തേക്ക് പ്രവേശിച്ചുകൊളളും. താമസിപ്പിക്കരുത്. നിങ്ങളുടെ സമയത്തിന് നിങ്ങള്‍ തുറക്കുമ്പോഴേക്കും സൂര്യകിരണങ്ങള്‍ അവിടെ ഉണ്ടായിക്കൊളളണമെന്നില്ല. അതിനാല്‍ ഇപ്പോള്‍, ഈ നിമിഷം തന്നെ എല്ലാ ജനവാതിലുകളും തുറന്നിടുക. ശുദ്ധവായുവും ഇളം കാറ്റും സൂര്യവെളിച്ചവും ചന്ദ്രവെളിച്ചവും നക്ഷത്രശോഭയുമെല്ലാം അതിലൂടെ അകത്തേക്ക് പ്രവേശിക്കട്ടെ.
പ്രതിജ്ഞ:
“എന്റെ ബ്ലോക്കുകളെല്ലാം പിന്നീട് സംഭവിച്ചതാണ്. ഏത് സമയവും എനിക്കവയെ മാറ്റിയെടുക്കാം. വിജയത്തിലേക്കുള്ള എന്റെ ജനവാതിലുകളെ തുറന്നിടുവാന്‍ ഞാന്‍ എപ്പോഴും തയ്യാറാണ്.”
ONCE AGAIN I ASK YOU, ARE YOU READY TO OPEN...
ഒരിക്കല്‍ കൂടി ഞാന്‍ ചോദിക്കുന്നു; തുറക്കാന്‍ നിങ്ങള്‍ തയാറാണോ? എങ്കില്‍ അവസാനത്തെ അധ്യായവും കൂടി വായിക്കുക.
ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനറും NLP മാസ്റ്റര്‍ പ്രാക്ടീഷനറും, സക്സസ് ലൈഫ് കോച്ചുമായ എഴുത്തുകാരന്കണ്ണൂര് ജില്ലയിലെ മുല്ലക്കൊടി എന്ന പ്രദേശത്ത് ജനനം. നിയമത്തില്‍ ബിരുദമെടുത്ത അദ്ദേഹം ഓര്മവെച്ച നാളുമുതല്‍ മന:ശാസ്ത്രത്തിലും ജീവിത വിജയ രഹസ്യങ്ങളുടെ പഠനത്തിലും താല്പര്യമായതിനാല് പാഠ്യേതര വിഷയങ്ങളില്‍ നിരവധി കോഴ്സുകള്‍ ചെയ്തു. NLP (Neuro Linguistic Programming), TA (Transactional Analysis), CBT (Cognitive Behavioural Therapy), REBT, കൗണ്‍സെലിങ്, സൈക്കോതെറാപ്പി, ESP (Extra Sensory Power), മെഡിറ്റേഷന്‍, യോഗ, പ്രാണിക് ഹീലിങ്, ഹിപ്നോ തെറാപ്പി, തീറ്റ ഹീലിങ്, സില്വാ അള്‍ട്രാമൈന്റ് സിസ്റ്റം മുതലായ പല കോഴ്സുകളും ഇന്ത്യക്കകത്തും പുറത്തുമുള്ള ഗുരുക്കന്മാരില്നിന്നും പഠിച്ചു. കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ NLP യുടെ സഹായത്തോടെ എളുപ്പത്തില്‍ പഠിക്കുന്നതിന് തയ്യാറാക്കിയ 'ഇംഗ്ലീഷ് ഈസ് ഈസി' എന്ന പുസ്തകം രചിച്ച എഴുത്തുകാരന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ടി.വിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസുകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ എഴുത്തുകാരന് കഴിഞ്ഞ 23 വര്‍ഷങ്ങളായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രെയിനിങ്ങുകളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും സ്വദേശത്തും വിദേശത്തുമായി നടത്തിവരുന്നു.
I am intensely delightful to present an incredible gift to you. It is a 150 pages book's audio version totally free. You will discover the real power of you through this life-changing audio book. Anyone has the competence to become an extraordinary person. In fact, it is what you were born to be. Subscribe now to obtain this incredible gift.