കൊച്ചു കുട്ടികളോട് സ്വതന്ത്രമായി കളിക്കുവാനും മനസ്സറിഞ്ഞ് ചിരിക്കുവാനും നിങ്ങള്‍ക്ക് സാധിക്കാതെ വരാറുണ്ടോ? മനസ്സിനകത്ത് എപ്പോഴും ഒരു മൂടിക്കെട്ടിയ അവസ്ഥ നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടോ? ഒന്നിലും ഒരു സന്തോഷവും കിട്ടാത്ത അവസ്ഥ പലപ്പോഴും സംജാതമാകാറുണ്ടോ?
പുറമെ നിങ്ങള്‍ ആള്‍ക്കാരോട് ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുവെങ്കിലും ഉളളില്‍ അതിന്റെ ആനന്ദം അനുഭാവിക്കാന്‍ കഴിയാത്ത അവസ്ഥ നിങ്ങള്‍ക്ക് ഉണ്ടാകാറുണ്ടോ?
എങ്കില്‍ നിങ്ങള്‍ മറ്റൊരു വിലക്കിന്റെ അടിമയാണ്. ചെറുപ്പത്തില്‍ ധാരാളമായി ഈ വിലക്ക് കിട്ടിയ കുട്ടിയാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് ഈ ബുദ്ധിമുട്ട് നന്നായി ഉണ്ടാകും.
ഈ വിലക്കിന്റെ പേര് “അരുത്, കൊച്ചു കുട്ടിയായിരിക്കരുത്” (Don’t be a child) എന്നാണ്. അതായത് കുട്ടിയെപ്പോലെ സന്തോഷിക്കരുത് എന്നര്‍ഥം. ഈ വിലക്കിന്റെ മറ്റൊരു പേരാണ് “അരുത്, ആനന്ദിക്കരുത്” (Don’t enjoy) എന്നത്.
ഇത് എങ്ങനെ രൂപമെടുക്കുന്നുവെന്നത് ഒരു ഉദാഹരണത്തിലൂടെ നോക്കാം. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്ന ഒരു അച്ചനാണ് കഥാപാത്രം. പകല്‍ അദ്ദേഹം ഉറങ്ങാന്‍ കിടക്കുമ്പോള്‍ മകന് മുറിയില്‍ പന്തെറിഞ്ഞുകളിക്കുന്നു. മാറിക്കിടക്കാന്‍ വേറെ മുറിയില്ല. പിതാവിന് ഉറങ്ങണം.
'കളിക്കാന്‍ കണ്ട നേരം.... പോയാട്ടെടാ പുറത്ത്' എന്ന് പിതാവ് പറയുകയാണെങ്കില്‍ കുട്ടിയുടെ ഫണ്‍ നഷ്ടപ്പെടുന്നു. അരുത്, സന്തോഷിക്കരുത്, ആനന്ദിക്കരുത് എന്ന സന്ദേശമാണ് കുട്ടി സ്വാംശീകരിക്കുന്നത്. ഇത് നിരന്തരമായി പല രീതിയില്‍ കിട്ടുന്ന കുട്ടിയുടെ അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ. കുട്ടിയുടെ ആനന്ദം നഷ്ടപ്പെടാത്ത രീതിയില്‍ പുറത്ത് പോയി കളിക്കാന്‍ പറഞ്ഞാല്‍ മതിയായിരുന്നു.
കുട്ടി എത്തിച്ചേരാന്‍ സാധ്യതയുളള പരിണിത ഫലം ആലോചിച്ചാണ് പെരുമാറുന്നതെങ്കില്‍ അത് പോസിറ്റീവ് ആയിരിക്കും. അതല്ല നിങ്ങളുടെ അരിശം, രോഷം, തിരക്ക് മുതലായവയുടെ അടിസ്ഥാനത്തിലാണ് പെരുമാറുന്നതെങ്കില്‍ അത്തരം കുട്ടികളില്‍ ഇത് രൂഢമൂലമാകുന്നു.
കൂട്ടുകുടുംബ വ്യവസ്ഥയില്‍ ജീവിച്ച ആളാണ് ഞാന്‍ എന്നതിനാല്‍ എനിക്ക് ആവശ്യത്തിലധികം കിട്ടിയ നെഗറ്റീവ് സ്ട്രോക്കായിരുന്നു ഇത്. അതുകൊണ്ടുതന്നെ ഈ വിലക്ക് എന്നില്‍ ആദ്യകാലത്ത് വളരെ ശക്തമായിരുന്നു. പിന്നീട് ഇവയെക്കുറിച്ച് പഠിച്ചു ബോധവാനായിത്തുടങ്ങിയപ്പോള് മറ്റുളളവരോടും കുട്ടികളോടുമൊക്കെ നന്നായി ഇടപഴകാന്‍ സാധിച്ചു തുടങ്ങി. അപ്പോഴും അകത്ത് ഈ ആനന്ദം അനുഭവിക്കാന്‍ സാധിക്കുന്നില്ല. ഉളളിന്റെ ഉള്ളില്‍ നിന്നും ഈ വിലക്ക് പിന്നീട് പറിച്ചു കളഞ്ഞു. എനിക്കിതിന് അവസരം ലഭിച്ചത്, എനിക്ക് ടി.എ.യിലെ സ്ക്രിപ്റ്റ് അനാലിസിസും, NLP യുമൊക്കെ പഠിപ്പിച്ചു തന്ന സിസ്റ്റര്‍ കാന്റിഡാ കണ്ടത്തിലിന്റെ ഒുരു ചോദ്യമായിരുന്നു.
എന്റെ അകത്തുളള നെഗറ്റീവ് സ്ക്രിപ്റ്റുകള്‍ കണ്ടെത്തി പുറത്തുകൊണ്ടുവരുന്ന സെഷനില്‍ സിസ്റ്റര്‍ ചോദിച്ചു: “മൊയ്നു, നിങ്ങള്‍ നിങ്ങളുടെ കുട്ടികളുമായി അവരിലേക്കിറങ്ങി കളിക്കുമെന്ന് പറഞ്ഞ ല്ലോ? ഞാന്‍ ചോദിക്കട്ടെ, നിങ്ങള്‍ അവരുമായി കളിക്കുന്നത് കുട്ടികളോട് ഇങ്ങനെ കളിക്കണമല്ലോ, ഇങ്ങനെ അവരുമായി ഇടപെട്ടുകളിക്കുന്നില്ലയെങ്കില് എനിക്ക് സംഭവിച്ചതുപോലുളള മാനസിക പ്രശ്നങ്ങള്‍ ഇവര്‍ക്കും സംഭവിക്കുമല്ലോ” എന്ന് ചിന്തിച്ചുകൊണ്ടാണോ? അതല്ല നിങ്ങള്‍ പൂര്‍ണമായും മതിമറന്ന് കൊണ്ട്, ആനന്ദിച്ചുകൊണ്ട് അവരുമായി ലയിക്കുകയാണോ?''
എന്റെ അകക്കണ്ണ് തുറപ്പിച്ച ഒരു ചോദ്യമായിരുന്നു ഇത്. അല്പനിമിഷം ഞാന്‍ എന്റെ അകത്തേക്കു നോക്കി. ഞാന്‍ എന്റെ കുട്ടികളെ കളിപ്പിക്കുന്നത്, ഷ്വലൈസ് (മാനസ്സില് കാണുക) ചെയ്തു. ആ സമയത്തുളള എന്റെ വികാരത്തെ ഞാന്‍ വിലയിരുത്തി നോക്കി. അപ്പോള്‍ എനിക്ക് നന്നായി ബോധ്യപ്പെട്ടു, ആദ്യം പറഞ്ഞതാണ് ശരിയെന്ന്. അതായത് കുട്ടികള്‍ക്കു വേണ്ടി ഞാന്‍ അവരോട് കളിക്കണമല്ലോ എന്ന് ചിന്തിച്ച് കൊണ്ടാണ് ഞാനത് ചെയ്യുന്നത്.
എന്റെ അകത്ത് ഈ വിലക്ക് ഉണ്ടായതിന്റെ പ്രത്യാഖാതങ്ങള്‍ നിങ്ങള്‍ക്ക് ബോധ്യപ്പെട്ടില്ലേ? ഇത് നിങ്ങള്‍ക്കകത്തും ഉണ്ടെങ്കില്‍ ഒന്നിലും ഒരു എന്ജോയിമെന്റ് കിട്ടുകയില്ല. എല്ലാം യാന്ത്രികമായിരിക്കും. നിങ്ങള്‍ അനുഭവിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ നിങ്ങള്ക്കകത്ത് തത്തിക്കളിക്കില്ല. മറിച്ച് എല്ലാറ്റിലും കുറ്റവും കുറവും മാത്രമായിരിക്കും ദര് ശിക്കുക. ഒരു നര്‍മം പറയാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. അല്ലെങ്കില്‍ നിങ്ങള്‍ ധാരാളം നര്‍മ കഥകള്‍ പറയും. പക്ഷേ, നിങ്ങള്‍ അകത്ത് ചിരിക്കുകയില്ല, മറ്റുളളവരെ ചിരിപ്പിക്കുക മാത്രം ചെയ്യും.
രണ്ടായാലും ശരി, അകത്ത് ആനന്ദമില്ലെങ്കില്‍ ജീവിതത്തിന് എന്ത് അര്‍ഥമാണുളളത്! ജീവിതം അറുബോറനായിത്തോന്നും. ഞാനിതെന്തേ ഇങ്ങനെയെന്ന് നിങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. ജീവിതത്തില്‍ നിരാശയും മടുപ്പും അനുഭവപ്പെടുന്നു. എന്ത് തന്നെ നിങ്ങള്‍ക്ക് ഉണ്ടെങ്കിലും ഒന്നിലും ഒരു സന്തോഷം തോന്നുകയില്ല. ഒരുതരം മുരടിപ്പായിരിക്കും എല്ലാറ്റിനോടും. ശ്രദ്ധിക്കുക, ഒട്ടും നിരാശപ്പെടാനില്ല. നഷ്ടപ്പെട്ട സന്തോഷം തിരിച്ചുപിടിക്കാനുള്ള ഒന്നാം തരം തെറാപ്പി ചഘജ യില്‍ ഉണ്ട്. പതിനായിരക്കണക്കിന് ആളുകളില്‍ ഞാനത് ഇതിനകം പ്രയോഗിച്ചു കഴിഞ്ഞു. ഇരുന്ന ഇരുപ്പില്‍ നിന്നുതന്നെ സന്തോഷം അനുഭിക്കുന്ന ചഘജ യുടെ സന്തോഷത്തിന്റെ തെറാപ്പിയും ഇന്നര്‍ ചൈല്‍ഡ് ഹീലിംങ് തെറാപ്പിയുമൊക്കെ ഉള്ളതിനാല്‍ സന്തോഷിക്കുക. മനുഷ്യരാശിക്ക് ഇന്ന് ഈ ആധുനിക യുഗത്തില്‍ പരിഹാരമുണ്ട്.
അതിനാല്‍ ഇവയെക്കുറിച്ച് പഠിച്ച് ബോധവാനാവുക.
ഇനി ഈ വിലക്ക് രൂപപ്പെടുവാനുളള കാരണങ്ങള്‍ നോക്കാം.
1. രക്ഷിതാക്കള്‍ വിഷാദത്തിനടിമപ്പെട്ടവരാണെങ്കില്.
2. രക്ഷിതാക്കള്‍ ഈ വിലക്കിന്റെ ബലിയാടുകളാണെങ്കില്‍.
3. മൂത്ത കുട്ടിയുടെ തൊട്ടുപിറകെ മറ്റു കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍, അമ്മക്ക് മറ്റു കുഞ്ഞുങ്ങളെ കൂടുതല്‍ നോക്കേണ്ടിവരുന്നതിനിടയില് കിട്ടാന്‍ സാധ്യതയുളള നെഗറ്റീവ് സ്ട്രോക്കുകള്‍ മൂലം ഇതു സംഭവിക്കുന്നു,
4. കീഴെയുളള കുട്ടിക്ക് എന്തെങ്കിലും ചെയ്തു കൊടുക്കാനുളള നിര്ബന്ധസാഹചര്യം മൂലം മൂത്തകുട്ടിയുടെ, കുട്ടിയായിരിക്കുന്ന പ്രായത്തില്‍ കിട്ടേണ്ടുന്ന എന്ജോയിമെന്റാക്കെ നഷ്ടപ്പെടുന്നു.
പൂമ്പാറ്റയെപ്പോലെ പാറിക്കളിക്കേണ്ടുന്ന ഈ പ്രായത്തില്‍ വരുന്ന ഭാരം മൂലം ആവശ്യത്തിലേറെ സീരിയസ്സായി മാറുന്നു. സുഖ സന്തോഷങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരം കിട്ടാതിരുന്ന ഇവര്‍ക്ക് കളിതമാശകളും സന്തോഷങ്ങളുമൊക്കെ അന്യമായിരിക്കും.
5. അപൂര്‍വം ചില രക്ഷിതാക്കള്‍ക്ക് (കൂടുതലായും പിതാവിന്) കുട്ടിയെ ഇഷ്ടപ്പെടാത്ത അവസ്ഥ സംജാതമാകുന്നു. കുട്ടിയായതോടെ ദമ്പതികള്‍ എന്ന നിലക്കുളള അവരുടെ സ്വതന്ത്ര ജീവിതത്തിന്ന്തടസ്സമാകുന്നതാണിതിന്ന് കാരണം. ഇത് ബോധപൂര്‍വം തോന്നുന്നതായിരിക്കണമെന്നില്ല. ചിലപ്പോള്‍ അബോധതലത്തില്‍ തോന്നുന്നതുമാകാം. കുഞ്ഞിന്റെ ജന്മത്തിനു ശേഷം ഭാര്യക്ക് ഭര്‍ത്താവിനോട് പഴയതു പോലെ അടുത്ത് പെരുമാറാന്‍ കഴിയാതിരിക്കുമ്പോള്‍, പാതിരാക്കും പുലര്ച്ചക്കുമൊക്കെ കരഞ്ഞും മറ്റും ബുദ്ധിമുട്ടിക്കുന്ന കുഞ്ഞിനോട് അറിഞ്ഞോ അറിയാതെയോ രോഷം തോന്നുന്നു. പിന്നീട് ആ പിതാവ് കുട്ടിയോട് ആ രോഷത്തിന്റ അടിസ്ഥാനത്തില്‍ പെരുമാറുമ്പോള്‍ ഈ വിലക്ക് അകത്ത് സംജാതമായിത്തുടങ്ങുന്നു.
ഇത്തരത്തിലുളള നിരവധി സാഹചര്യങ്ങളില്‍ വളര്‍ന്നവരാണ് നിങ്ങളെങ്കില്‍ പുറമെ സന്തോഷം പ്രകടിപ്പിച്ചാലും നിങ്ങളുടെ അകം സന്തോഷിക്കാന്‍ കഴിയാതെ മുരടിച്ചു പോയിരിക്കും. ഈ വിലക്കിന്റെ തീവ്രത കൂടുതലുളളവരില്‍ ശാരീരികമായ പ്രായപൂര്‍ത്തിവരെ വേഗത്തില്‍ ആകുന്നുവെന്നാണ് ഗവേഷണം പറയുന്നത്.
കളിതമാശകളിലൊക്കെ താല്പര്യമുണ്ടായിട്ടും 'എന്തോ...ഒന്നിനും കഴിയുന്നില്ല' 'ഒന്നിലുമങ്ങനെ ഇറങ്ങിച്ചെല്ലാന്‍ കഴിയുന്നില്ല, എന്താണെന്നറിയില്ല' ഇങ്ങനെയൊക്കെ നിങ്ങള്‍ പറയുന്നുവെങ്കില്‍, ഇങ്ങനെയൊക്കെ തോന്നുന്നുവെങ്കില്‍... ബന്ധുക്കളോടൊത്ത് സന്തോഷിക്കാന്‍ താല്പര്യമുണ്ടെങ്കിലും, ആ സന്തോഷം ഉളളില്‍ ഒരു അനുഭവമായി ഉദയം കൊളളുന്നില്ലെങ്കില്‍... നിങ്ങള്‍ ഈ വിലക്കിനാല്‍ ബുദ്ധിമുട്ടുന്ന ആളാണ്.
ഇത് നിങ്ങളുടെ ജീവിതവിജയത്തെ സ്വാധീനിക്കുമെന്ന് ഞാന്‍ വിശദീകരിക്കേണ്ടതില്ലല്ലോ. ഒന്നിലും സന്തോഷം തോന്നാത്ത മനസ്സുമായിക്കഴിയുന്ന നിങ്ങള്‍ക്ക് പുതിയ സംരംഭത്തില്‍ എങ്ങനെ ഏര്‍പ്പെടുവാന്‍ കഴിയും? എങ്ങനെ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ കഴിയും? എങ്ങനെ അവ നടപ്പിലാക്കാന്‍ കഴിയും?
മനോസംഘര്ഷങ്ങള്, മനോരോഗങ്ങള്‍ മുതലായ മാനസിക രോഗങ്ങളിലായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിലെ മന:ശാസ്ത്രജ്ഞന്മാര് കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അവരുടെ പ്രധാന ഫോക്കസും ഗവേഷണ പരീക്ഷണങ്ങളുമൊക്കെ രോഗങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു.
എന്നാല്‍ 1998ല്‍ അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന് (APA) നിര്‍ണായകമായ ഒരു ദൗത്യം ഏറ്റെടുത്തു. അവരുടെ മിഷന് ഒന്നുകൂടി വികസിപ്പിച്ചു. ജീവിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഘടകമെന്താണ് എന്ന് അവര്‍ അന്വേഷിച്ചു തുടങ്ങി.
ഈ പുതിയ മിഷന്റെ ഭാഗമായി ഉന്നതരായ മന:ശാസ്ത്രജ്ഞരും ന്യൂറോശാസ്ത്രകാരന്മാരും സന്തോഷകരമായി ജീവിക്കുന്നവരില്‍ അതിഗഹനമായ ഗവേഷണ പഠനങ്ങള്‍ ആരംഭിച്ചു. അവരുടെ ശീലങ്ങളും രീതികളും ശൈലികളുമെല്ലാം പഠനവിധേയമാക്കപ്പെട്ടു. പല പുതിയ യാഥാര്‍ഥ്യങ്ങളും ഗവേഷകര്‍ കണ്ടെത്തി.
ഈ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സന്തോഷകരമായിത്തീരാനുള്ള രഹസ്യങ്ങള്‍ കണ്ടെത്തപ്പെട്ടു. ഒരാള്‍ സന്തോഷത്തിന്റെ വൈകാരികതയില്‍ (emotions) ജീവിക്കുമ്പോള്‍ കൂടുതല്‍ സര്ഗാത്മകമാകുന്നു, കൂടുതല്‍ ആരോഗ്യവാനാകുന്നു, കൂടുതല്‍ വിജയിയായിത്തീരുന്നു എന്ന യാഥാര്‍ഥ്യം അവര്‍ വെളിച്ചത്ത് കൊണ്ടുവന്നു. ബന്ധങ്ങളിലും ജോലിയിലും ലക്ഷ്യങ്ങളിലുമെല്ലാം വിജയം കണ്ടെത്താന്‍ സന്തോഷവാനായ വ്യക്തിക്ക് സാധിക്കുന്നുവെന്ന് അജഅ യുടെ പഠന ഗവേഷണങ്ങള്‍ വ്യക്തമായും സ്ഥിതീകരിച്ചു.
അതിനാല്‍ ബോധതലത്തിലേക്ക് വന്ന്, മനസ്സിന്റെ ഉളളിലേക്ക് നോക്കി, പ്രശ്നത്തെ കണ്ടെത്തി പരിഹരിക്കുക. അപ്പോള്‍ നിങ്ങളുടെ ആത്മവിശ്വാസം കൂടിവരും. പ്രവര്‍ത്തനങ്ങളില്‍ ബോധപൂര്‍വ്വം ഇടപെടുക. സന്തോഷത്തെ അകത്തേക്ക് പ്രവേശിപ്പിച്ച് പരിശീലിക്കുക. അപ്പോള്‍ വിജയം നിങ്ങളെത്തേടിയെത്തും, തീര്‍ച്ച.
സന്തോഷം അകത്ത് പ്രവേശിപ്പിക്കുന്ന നിരവധി തെറാപ്പികള്‍ NLP യിലുണ്ട്. ഒരു പുസ്തകം എന്ന നിലക്ക് തെറാപ്പികള്‍ എഴുതിപ്പഠിപ്പിക്കുക സാധ്യമല്ല. അവ നേര്‍ക്കുനേരെ പ്രയോഗിക്കുവാനുള്ളതാണ്. അതൊരു ഓപ്പറേഷന് പോലെയാണ്. ഓപ്പറേഷനെകുറിച്ച് വായിച്ചത്കൊണ്ട് ഓപ്പറേഷന് നടക്കാത്തത്പോലെ തെറാപ്പിയെ കുറിച്ച് വിശദീകരിച്ചത്കൊണ്ട് തെറാപ്പി ആവുകയില്ല. ഓരോ തെറാപ്പിയും മെന്റല്‍ ഓപ്പറേഷനാണ്. അവ സക്സസ്വാലി നടത്തുന്ന NLP കോഴ്സുകളില്‍ ഞാന്‍ ചെയ്ത്കൊടുക്കുമ്പോഴുണ്ടാകുന്ന മാറ്റം വാക്കുകള്‍ക്കതീതമാണ്.
മനസ്സിലാക്കുക, മനുഷ്യന് ഇനി മുമ്പത്തെപ്പോലെ ഇഴഞ്ഞു ജീവിക്കേണ്ടതില്ല. സന്തോഷകരമായി ജീവിക്കുന്നതിനുള്ള എല്ലാരീതികളും വഴികളും ആധുനിക മന:ശാസ്ത്രപഠനങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. അവയുടെ രീതികള്‍ ആവിഷ്കരിച്ചു കഴിഞ്ഞു. ആ ഒരു വാര്‍ത്തതന്നെ നമ്മെ സന്തോഷിപ്പിക്കുന്ന ഘടകമാണ്.
പ്രതിജ്ഞ:
“സന്തോഷത്തിന്റെയും ആന്തരിക ആനന്ദത്തിന്റെയും അതിശക്തമായ എനര്ജിയാലാണ് ഞാന്‍ ജനിച്ചത്. എനിക്കകത്ത് ഇപ്പോഴും അവയുണ്ട്. വിജയത്തിന്റെ അടിസ്ഥാന ഘടക ങ്ങളായ ഇവയെ ഞാന്‍ തിരിച്ചു പിടിക്കുകതന്നെചെയ്യും.”
ഇനി മൂന്ന് വിലക്കുകളും കൂടി നിങ്ങള്‍ മനസ്സിലാക്കാനുണ്ട്. ഓരോന്നായി പഠിച്ചെടുത്ത് നമുക്ക് മുന്നേറാം...
ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനറും NLP മാസ്റ്റര്‍ പ്രാക്ടീഷനറും, സക്സസ് ലൈഫ് കോച്ചുമായ എഴുത്തുകാരന്കണ്ണൂര് ജില്ലയിലെ മുല്ലക്കൊടി എന്ന പ്രദേശത്ത് ജനനം. നിയമത്തില്‍ ബിരുദമെടുത്ത അദ്ദേഹം ഓര്മവെച്ച നാളുമുതല്‍ മന:ശാസ്ത്രത്തിലും ജീവിത വിജയ രഹസ്യങ്ങളുടെ പഠനത്തിലും താല്പര്യമായതിനാല് പാഠ്യേതര വിഷയങ്ങളില്‍ നിരവധി കോഴ്സുകള്‍ ചെയ്തു. NLP (Neuro Linguistic Programming), TA (Transactional Analysis), CBT (Cognitive Behavioural Therapy), REBT, കൗണ്‍സെലിങ്, സൈക്കോതെറാപ്പി, ESP (Extra Sensory Power), മെഡിറ്റേഷന്‍, യോഗ, പ്രാണിക് ഹീലിങ്, ഹിപ്നോ തെറാപ്പി, തീറ്റ ഹീലിങ്, സില്വാ അള്‍ട്രാമൈന്റ് സിസ്റ്റം മുതലായ പല കോഴ്സുകളും ഇന്ത്യക്കകത്തും പുറത്തുമുള്ള ഗുരുക്കന്മാരില്നിന്നും പഠിച്ചു. കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ NLP യുടെ സഹായത്തോടെ എളുപ്പത്തില്‍ പഠിക്കുന്നതിന് തയ്യാറാക്കിയ 'ഇംഗ്ലീഷ് ഈസ് ഈസി' എന്ന പുസ്തകം രചിച്ച എഴുത്തുകാരന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ടി.വിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസുകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ എഴുത്തുകാരന് കഴിഞ്ഞ 23 വര്‍ഷങ്ങളായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രെയിനിങ്ങുകളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും സ്വദേശത്തും വിദേശത്തുമായി നടത്തിവരുന്നു.
I am intensely delightful to present an incredible gift to you. It is a 150 pages book's audio version totally free. You will discover the real power of you through this life-changing audio book. Anyone has the competence to become an extraordinary person. In fact, it is what you were born to be. Subscribe now to obtain this incredible gift.