ജീവിതത്തില്‍ പലവിധ പ്രശ്നങ്ങളും അനുഭവിക്കുമ്പോള്‍, 'മതി എങ്ങോട്ടെങ്കിലും പോകലാണ് നല്ലത്' എന്ന് തോന്നിയിട്ടുണ്ടോ?
കഷ്ടപ്പെട്ട് അധ്വാനിച്ച് ബന്ധുക്കളെ ഒരു പാട് സഹായിച്ചിട്ടും സ്നേഹിച്ചിട്ടും നിങ്ങള്‍ ആഗ്രഹിച്ച സ്നേഹം കിട്ടാതിരിക്കുകയും അവരുമായി ഒത്തുപോകാന്‍ സാധിക്കാതിരിക്കുകയും ചെയ്യാറുണ്ടോ?
ഭാര്യയും മക്കളും ബന്ധുക്കളൊക്കെയും നിങ്ങള്‍ക്കുണ്ടെങ്കിലും എനിക്കാരുമില്ല എന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ?
മറ്റുള്ളവരുമായി ആത്മാര്‍ഥമായ ബന്ധം സ്ഥാപിക്കാന്‍ പറ്റാതെ വരാറുണ്ടോ നിങ്ങള്‍ക്ക്?
മറ്റു കുടുംബങ്ങളെ കാണുമ്പോള്‍ അവരൊക്കെ എന്തു ഭാഗ്യവാന്മാര് എന്ന് ഒരു നെടുവീര്‍പ്പോടെ നിങ്ങള്‍ പറയാറുണ്ടോ? അങ്ങനെ നിങ്ങള്‍ക്ക് തോന്നാറുണ്ടോ?
ഇപ്പറഞ്ഞതില്‍ മുഴുവനായോ ഏതെങ്കിലുമോ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുവെങ്കില്‍ ശക്തമായ മറ്റൊരു വിലക്കിന്റെ ബലിയാടാണ് നിങ്ങള്‍. വിലക്കിന്റെ പേര് “അരുത്, ബന്ധപ്പെടരുത്” (Don’t belong) എന്നാണ്.
മനുഷ്യന് ഒരു സമൂഹജീവിയാണെന്നും അവന് ഏകനായി ജീവിക്കാന്‍ സാധിക്കുകയില്ല എന്നും ഞാന്‍ നിങ്ങളെ പഠിപ്പിക്കേണ്ടതില്ലല്ലോ. മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്ന് നിരന്തരമായി സ്ട്രോക്കുകള്‍ കിട്ടിക്കൊണ്ടേയിരിക്കണം. അല്ലെങ്കില്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന വികാരം അടിത്തട്ടില്‍ അനുഭവപ്പെടും. അത് അവന്റെ എല്ലാവിധ വിജയങ്ങള്‍ക്കും വിഘാതമായി നില്‍ക്കുകയും ചെയ്യും.
ഈ അസുഖകരമായ വിലക്കിന്റെ അലോസരങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എങ്കില്‍ ഈ വിലക്കിനെക്കുറിച്ച് കൃത്യമായ ബോധത്തിലെത്തുക.
ആദ്യമായി ഇതിന്റെ ഉറവിടം നോക്കാം. കുട്ടികള്‍ ചെറുപ്പത്തില്‍ ‘അമ്മേ ഞാനെവിടുന്ന് വന്നു’ എന്നു ചോദിക്കുമ്പോള്‍ നിങ്ങള്‍ എന്ത് ഉത്തരം പറയും? നിങ്ങള്‍ എന്ത് ഉത്തരമായിരുന്നു പറഞ്ഞിരുന്നത്? നിങ്ങള്‍ക്ക് എന്ത് ഉത്തരമായിരുന്നു കിട്ടിയിരുന്നത്?
‘നിന്നെ ആശുപത്രിയില്‍ പോയപ്പോള്‍ നഴ്സ് തന്നതാണ്’
‘നിന്നെ ആശുപത്രിയില്‍ നിന്നും വാങ്ങിതാണ്’ എന്നാണോ നിങ്ങള്‍ പറഞ്ഞത്? തല്ക്കാലം നിങ്ങള്‍ക്ക് തടിയൂരാം. പക്ഷേ, അവന്റെ ജീവിതം അവതാളത്തിലാവുകയാണ്. അവന് അന്യതാബോധം ഉടലെടുക്കാന്‍ ആരംഭിക്കുന്നു. ഗസ്റ്റുകള്‍ വരുമ്പോഴൊക്കെ നിങ്ങളിത് ആവര്‍ത്തിക്കുന്നത് അവന് കേള്‍ക്കുന്നു.
അവന്റെ അബോധമനസ്സില്‍ ‘ഞാന്‍ ഇവരുമായി ബന്ധപ്പെട്ടതല്ല’ എന്ന ചിന്ത രൂഢമൂലമാകുന്നു. ഫംങ്ഷനിലും മറ്റും എത്തുമ്പോള്‍ പല ബന്ധുക്കളുടെ മുമ്പില്‍ വെച്ചും നിങ്ങളിത് തമാശയായി പറയുമ്പോള്‍ കുട്ടി ഈ ചിന്ത ഉറപ്പിക്കുന്നു.
ഈ ചിന്ത ഇതിനകം മനസ്സില്‍ ഉറച്ച കുട്ടിയെ സംബന്ധിച്ചിടത്തോളം, പിന്നീടങ്ങോട്ടുളള അവന്റെ വളര്‍ച്ചയില്‍ നിങ്ങളില്‍ നിന്നും കിട്ടുന്ന ഓരോ നെഗറ്റീവ് സ്ട്രോക്കുകളും അവന്റെ ഈ ധാരണ ഉറപ്പിക്കാന്‍ പര്യാപ്തമാകുന്നു. അവന്ന് അവരൊരു അന്യനായിട്ട് തോന്നുന്നു. ഇതൊന്നും യഥാര്‍ഥത്തില്‍ അവന്റെ ചിന്താതലത്തില്‍ നടക്കുന്ന കാര്യമല്ല. വൈകാരിക തലത്തിലാണ് ഇവ നടക്കുന്നത്. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് ചിന്തിച്ചാലും ഓര്മിച്ചാലുമൊന്നും ഇത് ഇപ്പോള്‍ കിട്ടുകയില്ല. അധ്യായത്തിന്റെ ആദ്യത്തില്‍ പറഞ്ഞ പ്രശ്നങ്ങള്‍ നിങ്ങള്‍ അനുഭവിക്കുന്നുണ്ടോ ഇല്ലയോ എന്നുമാത്രം ചിന്തിക്കുക.
ഒരേ മേല്‍ക്കൂരയ്ക്കുകീഴില്‍ രണ്ടു ദ്വീപുകളിലായി ജീവിക്കുന്നവരായിരുന്നു നിങ്ങളുടെ രക്ഷിതാക്കളെങ്കില്‍, അപ്പോഴും 'അരുത്, ബന്ധപ്പെടരുത്' എന്ന ഈ വിലക്ക് നിങ്ങളില്‍ സംജാതമാകാനുളള സാധ്യതയുണ്ട്.
പല ഗ്രൂപ്പുകളിലും സംഘടനകളിലും കമ്പനികളിലുമൊക്കെയുളളവര് പറയുന്നത് കേള്‍ക്കാറുണ്ട്:
'എന്ത്...?! എല്ലാവരും കണക്കെന്നെ. ഒന്നും ഒരു ശരിയല്ല. ഓരോരാള്‍ക്കും അവനവന്റെ കാര്യം മാത്രം! മറ്റുളളവരെക്കുറിച്ച് ഒരു പരിഗണനയുമില്ല'.
നിങ്ങള്‍ക്ക് ഇങ്ങനെ പറയേണ്ടി വന്നിട്ടുണ്ടോ? എങ്കില്‍ നിങ്ങള്‍ ഈ വിലക്കിന്റെ വൈകാരിക വലയത്തില്‍ അകപ്പെട്ടയാളാണ്.
ഒരുപാട് ഗള്ഫുകാര് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: 'നമ്മള് എന്തുതന്നെ ചെയ്തു കൊടുത്തിട്ടെന്താ കാര്യം? കുടുംബത്തിനെ എത്ര നോക്കിയാലും കണക്കെന്നെ. നമുക്ക് നമ്മള് തന്നേ ഉണ്ടാവൂ. നമ്മള് എപ്പളും ഒറ്റയെന്നെ. നമ്മളൊന്നു വീണാല്‍ ഒരാളും തിരിഞ്ഞു നോക്കാനുണ്ടാവില്ല'.
ഈ ഒറ്റയാന് ഫീലിങ്ങിനെക്കുറിച്ചാണ് ഞാന്‍ ചര്‍ച്ചചെയ്യുന്നത്. ചെറുപ്പകാലത്തേക്ക് തിരിഞ്ഞുനോക്കൂ. ഒന്നുകില്‍ നിങ്ങളുടെ രക്ഷിതാക്കള്‍ കലഹംകൂടി ഇരു ധ്രുവങ്ങളില്‍ ജീവിച്ചവരായിരിക്കും. അല്ലെങ്കില്‍ നിങ്ങള്‍ ആസ്പത്രിയില്‍ നിന്നോ മറ്റോ കിട്ടിയ കുട്ടിയാണെന്ന ചിന്തയായരിക്കും. ഇത് ഓര്മ ഉണ്ടാകണമെന്നില്ല. കാരണം, മൂന്നുവയസ്സിനു മുമ്പുളള ഒരു കാര്യവും നമുക്ക് ഓര്‍മ്മിച്ചെടുക്കാന്‍ സാധിക്കുകയില്ലല്ലോ? പക്ഷേ, അവയുടെ സ്വാധീനം ചെറുതൊന്നുമല്ലയെന്ന് ഇനിയെങ്കിലും തിരിച്ചറിയുക.
ഈ വിലക്ക് അകത്തുളളവരുടെ മറ്റൊരു പ്രത്യേകത ജോലിചെയ്യുന്ന കമ്പനിയോടോ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പിനോടോ സംഘടനയോടോ മാനസികമായി അടുക്കാന്‍ സാധിക്കുകയില്ല എന്നതാണ്. ഏകാന്തതയെ ഇഷ്ടപ്പെടുന്ന ഇവര്‍ ഉള്വലിയുന്നവരായിത്തീരുന്നു.
കുടുംബ ജീവിതത്തിലും അപ്രകാരം തന്നെ ‘ഏകരായി’ കഴിയുന്ന ഇവര്‍ക്ക് ‘ഇന്റിമസി’ (ഗാഢമായ മാനസിക ബന്ധം) അനുഭവിക്കുവാന്‍ കഴിയുന്നേ ഇല്ല. ജോലിയുടെ പേരു പറഞ്ഞോ, പൊതു പ്രവര്‍ത്തനത്തിന്റെ പേരിലോ ഒക്കെയായി പലപ്പോഴും ഇവര്‍ വീട്ടില്‍ നിന്നും അകന്നുനില്ക്കുന്നു. 'അങ്ങാടിയില്‍ നിന്നും സകല പൂച്ചകളും മടങ്ങിപ്പോയാല് വരെ രാത്രി വീട്ടിലേക്ക് പോകാന്‍ മടിക്കുന്നവരും ഭയക്കുന്നവരും വൈകാരിക ബുദ്ധിമുട്ടുകള്‍ ആ സമയത്ത് അനുഭവപ്പെടുന്നവരും ഉണ്ട്' എന്ന് എന്റെ സുഹൃത്ത് ഈയിടെ എന്നോട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുകയാണ്.
എങ്ങനെ മാറും എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. മാറ്റം സാധ്യമാണെന്ന് ആദ്യമായി വിശ്വസിക്കുക. പ്രശ്നത്തെക്കുറിച്ച് ബോധവാനാവുക. പ്രശ്നം എനിക്കകത്ത് ചെറുപ്പത്തില്‍ സംഭവിച്ച വിലക്കാണെന്ന് തിരിച്ചറിയുക. ഏതു രീതിയിലാണ് ആ വിലക്ക് സംഭവിച്ചതെന്ന് വിലയിരുത്തി നോക്കുക. ഇതൊക്കെ യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്ത കേവലം മാനസിക കണ്ടീഷനിങ്ങ് മാത്രമാണ് എന്നറിയുക. ഇതിനെ പൊട്ടിച്ചെറിഞ്ഞാല്‍ നിങ്ങളെ കാത്തിരിക്കുന്നത് ജീവിത വിജയമാണ്.
അതിനാല്‍ ഇനി നാട് വിട്ട് പോകാനൊന്നും ചിന്തിക്കേണ്ടതില്ല. നാട്ടില്‍ നിന്നുകൊണ്ടുതന്നെ ഇതൊക്കെ നമുക്ക് മാറ്റിയെടുക്കാം. മാറിയതിനു ശേഷം വേണമെങ്കില്‍ നാടുവിട്ടുപോയിക്കോളൂ. ഒളിച്ചോട്ടമല്ല. നാടുകാണാനുളള യാത്ര. പ്രകൃതിയിലെ കരവിരുതുകളും അത്ഭുതകരമായ പ്രാപഞ്ചിക പ്രതിഭാസങ്ങളും നയനമനോഹരങ്ങളായ സീനറികളും കാണല്‍ നല്ലതാണ്. മനസ്സിന് ശാന്തിയും കുളിര്‍മയും ഒപ്പം സമാധാനവും വര്‍ധിക്കും.
പ്രതിജ്ഞ:
“എനിക്കകത്തുള്ള എല്ലാ നെഗറ്റീവ് ബ്ലോക്കുകളും പിന്നീട് സംഭവിച്ചതാണ്. അവ ജന്മനാ ഉണ്ടായതല്ല. അതിനാല്‍ തന്നെ എല്ലാം എളുപ്പത്തില്‍ മാറ്റിയെടുക്കാം. അവ മാറ്റുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും ഞാന്‍ സ്വീകരിക്കുകതന്നെ ചെയ്യും.”
എങ്കില്‍ നമുക്ക് പോവുകയല്ലേ; നാടുകാണാനല്ല, അടുത്ത അധ്യായത്തിലേക്ക്. ARE YOU READY AGAIN.... കമോണ്‍. പേജ് മറിച്ചോളൂ...
ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനറും NLP മാസ്റ്റര്‍ പ്രാക്ടീഷനറും, സക്സസ് ലൈഫ് കോച്ചുമായ എഴുത്തുകാരന്കണ്ണൂര് ജില്ലയിലെ മുല്ലക്കൊടി എന്ന പ്രദേശത്ത് ജനനം. നിയമത്തില്‍ ബിരുദമെടുത്ത അദ്ദേഹം ഓര്മവെച്ച നാളുമുതല്‍ മന:ശാസ്ത്രത്തിലും ജീവിത വിജയ രഹസ്യങ്ങളുടെ പഠനത്തിലും താല്പര്യമായതിനാല് പാഠ്യേതര വിഷയങ്ങളില്‍ നിരവധി കോഴ്സുകള്‍ ചെയ്തു. NLP (Neuro Linguistic Programming), TA (Transactional Analysis), CBT (Cognitive Behavioural Therapy), REBT, കൗണ്‍സെലിങ്, സൈക്കോതെറാപ്പി, ESP (Extra Sensory Power), മെഡിറ്റേഷന്‍, യോഗ, പ്രാണിക് ഹീലിങ്, ഹിപ്നോ തെറാപ്പി, തീറ്റ ഹീലിങ്, സില്വാ അള്‍ട്രാമൈന്റ് സിസ്റ്റം മുതലായ പല കോഴ്സുകളും ഇന്ത്യക്കകത്തും പുറത്തുമുള്ള ഗുരുക്കന്മാരില്നിന്നും പഠിച്ചു. കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ NLP യുടെ സഹായത്തോടെ എളുപ്പത്തില്‍ പഠിക്കുന്നതിന് തയ്യാറാക്കിയ 'ഇംഗ്ലീഷ് ഈസ് ഈസി' എന്ന പുസ്തകം രചിച്ച എഴുത്തുകാരന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ടി.വിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസുകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ എഴുത്തുകാരന് കഴിഞ്ഞ 23 വര്‍ഷങ്ങളായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രെയിനിങ്ങുകളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും സ്വദേശത്തും വിദേശത്തുമായി നടത്തിവരുന്നു.
I am intensely delightful to present an incredible gift to you. It is a 150 pages book's audio version totally free. You will discover the real power of you through this life-changing audio book. Anyone has the competence to become an extraordinary person. In fact, it is what you were born to be. Subscribe now to obtain this incredible gift.