എന്തെങ്കിലും ഒരു കാര്യം നിങ്ങള്‍ ഏറ്റെടുക്കേണ്ടിവരുമ്പോള്‍ “ഹേയ്, ഞാനത് ചെയ്താല്‍ ശരിയാവില്ല” എന്ന് പറയാറുണ്ടോ?
ചെയ്യാനുളള കര്‍മങ്ങള്‍ അപ്പപ്പോള്‍ ചെയ്യാതെ നീട്ടിവെക്കുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടോ? പലപ്പോഴും അങ്ങനെ സംഭവിക്കാറുണ്ടോ?
ഒന്നും ചെയ്യാതെ ഒഴിഞ്ഞുമാറി കാഴ്ചക്കാരനായിരിക്കുവാനാണോ നിങ്ങള്‍ക്ക് താല്പര്യം? എങ്കില്‍ മനസ്സിലാക്കുക; “അരുത്, ഒന്നും ചെയ്യരുത്” (Don’t) എന്ന വിലക്ക് ലഭിച്ചവരാണ് നിങ്ങള്‍.
“നീ വെറുതെ അതു ചെയ്യേണ്ട”
“നീ എന്തു ചെയ്താലും പ്രശ്നമാണ്''
“നീ വേണ്ടാത്ത കാര്യത്തിലൊന്നും ഇടപെട്ട് കുളമാ
ക്കേണ്ട''
ഇത്തരത്തിലുളള നിരവധി നെഗറ്റീവ് സ്ട്രോക്ക് കിട്ടി വളര്‍ന്നവര്‍ ഈ വിലക്കിന് അടിമകളായിത്തീരുന്നു. ഇത്തരക്കാര്‍ സ്വന്തമായി ഒന്നും ചെയ്യാന്‍ പ്രാപ്തിയില്ലാത്തവരായിത്തീരുന്നു. പരാശ്രയമില്ലാതെ ഒന്നും ഇവര്‍ക്ക് ചെയ്യുക സാധ്യമല്ല.
കുട്ടികള്‍ ഓരോ നിമിഷവും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. അവരെ അതു ചെയ്യുന്നത് പ്രശ്നമാണെന്നു പറഞ്ഞു വിലക്കുന്നത് അവരുടെ ജീവിതം തന്നെ നശിപ്പിക്കുന്നതിന് തുല്യമാണ്. എന്റെ മകള്‍ അനു 34 വയസ്സുളളപ്പോള്‍ പഴയ കത്തിയും പച്ചക്കറിയുടെ അത്ര നല്ലതല്ലാത്ത കഷ്ണങ്ങളുമൊക്കെ അരിഞ്ഞ് കറിവെക്കുക, ചപ്പാത്തി പരത്തുക തുടങ്ങിയ പല പ്രവൃത്തികളും ചെയ്യുമായിരുന്നു. ഈ വിഷയത്തിലുളള ബോധത്തിനുശേഷം ഭാര്യയെ പറഞ്ഞ് മനസ്സിയാക്കിയതിനാല് അവള് നല്കുന്ന അവസരങ്ങളാണതൊക്കെ. ഇപ്രകാരം 45 വയസ്സുളളപ്പോള്‍ മകനും പലതും ചെയ്തിരുന്നു.
താഴെകാണുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1. എന്തുചെയ്താലും കുട്ടികളെ വിമര്‍ശിക്കുക.
2. പരസ്പര വിരുദ്ധങ്ങളായ സന്ദേശങ്ങള്‍ കുട്ടികള്‍ക്ക്
കൊടുക്കുക.
3. പിതാവ് ഒന്ന് പറയുന്നു, മാതാവ് അതേ വിഷയ
ത്തില്‍ കുട്ടിയോട് മറ്റൊന്ന് പറയുന്നു.
4. കുട്ടികള്‍ ചെയ്യുന്നതൊക്കെ കുറ്റമറ്റതായിരിക്കണ
മെന്ന് ശാഠ്യം പിടിക്കുക.
മുതലായവ ചെറുപ്പത്തില്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഈ വിലക്കിന് അടിമപ്പെടുന്നതാണ്. കാര്യങ്ങള്‍ നീട്ടിവെക്കുക എന്ന പരാതി നിരന്തരമായി കേള്‍ക്കുന്ന ഒന്നാണ്. ഇപ്പോള്‍ മനസ്സലായില്ലേ അതിന്റെ കാരണമെന്താണെന്ന്.
അതായത് ഒരു കാര്യം ചെയ്യേണ്ടിവരുമ്പോള്‍ ആ വിഷയത്തില്‍ കുറ്റപ്പെടുത്തലുകള്‍ ലഭിച്ചാല്‍ പിന്നീട് അത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ മുതിരുന്നില്ല. ഒരു വൈകാരിക തടസ്സം അനുഭവപ്പെടും. ഇനി അഥവാ ചെയ്യല്‍ നിര്‍ബന്ധമായ ഒരു കര്‍മം വന്നാല്‍ ഈ വൈകാരികപേടി കാരണം - വിമര്‍ശിക്കപ്പെടുമോ, കുററപ്പെടുത്തപ്പെടുമോ എന്ന ഭയം കാരണം- നിങ്ങള്‍ അതിനെ നീട്ടിവെക്കുന്നു. തല്ക്കാലം കുറ്റപ്പെടുത്തലുകളില്‍ നിന്നും ഒഴിവാകാമല്ലോ? പക്ഷേ, ഇതിന്റെ ആത്യന്തിക ഫലമെന്താണ്? തല്ക്കാലം രക്ഷപ്പെടുമെങ്കിലും ജീവിതത്തില്‍ നിങ്ങള്‍ രക്ഷപ്പെടുകയില്ല. കരകയറുകയില്ല. കാരണമെന്താണ്? ഒരു കാര്യവും നിങ്ങള്‍ക്ക് സ്വന്തമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കുകയില്ല എന്നതു തന്നെ. ഒരു കര്‍മവും ചെയ്തു തീര്‍ക്കാതെ വിജയം വരിക്കാന്‍ സാധിക്കുകയില്ലല്ലോ. പ്രതിഭയാകാന്‍ കഴിയുകയില്ലല്ലോ.
ഓര്‍ക്കുക. ഇത് നിങ്ങളുടെ മാത്രം പ്രശ്നമല്ല. മിക്കവാറുമെല്ലാ രക്ഷിതാക്കളും മക്കളില്‍ അറിയാതെയുണ്ടാക്കിവെക്കുന്ന പ്രശ്നമാണിത്. തലമുറ തലമുറയായി കൈമാറിവരികയാണിത്.
ഒന്നാമതായി നിങ്ങള്‍ ഇതിനെക്കുറിച്ച് ശരിക്കും ബോധവാനാവുക. രണ്ടാമതായി ഇത് ഇനി മറ്റാര്‍ക്കും കൊടുക്കില്ലയെന്ന് പ്രതിജ്ഞയെടുക്കുക. മൂന്നാമതായി ഈ വിലക്കിനെ അകത്തുനിന്നും പൊട്ടിച്ചെറിയുക. നിങ്ങള്‍ ബോധവാനാകുന്നതോടെ നിങ്ങള്‍ക്കിത് ചെയ്യാന്‍ കഴിയും. കമോണ്‍, do it yourself...
എങ്കില്‍ പ്രതിജ്ഞ പറഞ്ഞ് അടുത്ത അധ്യായത്തിലേക്ക് നീങ്ങിക്കോളൂ...
പ്രതിജ്ഞ:
“ഞാന്‍ ജന്മനാ ഉത്സുകനാണ്. എന്തും ചെയ്യാനുള്ള ഉത്സാഹത്തോടെയും ഉന്മേഷത്തോടെയുമാണ് ഞാന്‍ ജനിച്ചത്. എനിക്ക് നിയന്ത്രിക്കാന്‍ പറ്റിയിരുന്നില്ലാത്ത ചില സാഹചര്യങ്ങളാലാണ് അവ ശോഷിച്ചുപോയത്. ഇനി ഞാന്‍ അവയെ തിരിച്ചുപിടിക്കുക തന്നെ ചെയ്യും.”
ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനറും NLP മാസ്റ്റര്‍ പ്രാക്ടീഷനറും, സക്സസ് ലൈഫ് കോച്ചുമായ എഴുത്തുകാരന്കണ്ണൂര് ജില്ലയിലെ മുല്ലക്കൊടി എന്ന പ്രദേശത്ത് ജനനം. നിയമത്തില്‍ ബിരുദമെടുത്ത അദ്ദേഹം ഓര്മവെച്ച നാളുമുതല്‍ മന:ശാസ്ത്രത്തിലും ജീവിത വിജയ രഹസ്യങ്ങളുടെ പഠനത്തിലും താല്പര്യമായതിനാല് പാഠ്യേതര വിഷയങ്ങളില്‍ നിരവധി കോഴ്സുകള്‍ ചെയ്തു. NLP (Neuro Linguistic Programming), TA (Transactional Analysis), CBT (Cognitive Behavioural Therapy), REBT, കൗണ്‍സെലിങ്, സൈക്കോതെറാപ്പി, ESP (Extra Sensory Power), മെഡിറ്റേഷന്‍, യോഗ, പ്രാണിക് ഹീലിങ്, ഹിപ്നോ തെറാപ്പി, തീറ്റ ഹീലിങ്, സില്വാ അള്‍ട്രാമൈന്റ് സിസ്റ്റം മുതലായ പല കോഴ്സുകളും ഇന്ത്യക്കകത്തും പുറത്തുമുള്ള ഗുരുക്കന്മാരില്നിന്നും പഠിച്ചു. കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ NLP യുടെ സഹായത്തോടെ എളുപ്പത്തില്‍ പഠിക്കുന്നതിന് തയ്യാറാക്കിയ 'ഇംഗ്ലീഷ് ഈസ് ഈസി' എന്ന പുസ്തകം രചിച്ച എഴുത്തുകാരന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ടി.വിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസുകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ എഴുത്തുകാരന് കഴിഞ്ഞ 23 വര്‍ഷങ്ങളായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രെയിനിങ്ങുകളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും സ്വദേശത്തും വിദേശത്തുമായി നടത്തിവരുന്നു.
I am intensely delightful to present an incredible gift to you. It is a 150 pages book's audio version totally free. You will discover the real power of you through this life-changing audio book. Anyone has the competence to become an extraordinary person. In fact, it is what you were born to be. Subscribe now to obtain this incredible gift.