എന്റെ മകനുമായി ബന്ധപ്പെട്ട ഒരു ഉദാഹരണത്തിലൂടെ അടുത്ത വിലക്ക് ഞാന്‍ അരംഭിക്കാം. ഒന്നാം തരത്തില്‍ പഠിക്കുന്ന അവന് സാഹിത്യ സമാജത്തില്‍ സ്റ്റേജില്‍ കയി പ്രസംഗിച്ചു. മുന്‍കൂട്ടി തയ്യാറാക്കിയ വിഷയമല്ലാത്തതിനാല്‍ അവന്റെ മനസ്സില്‍ അപ്പപ്പോള്‍ വന്ന കാര്യങ്ങളാണ് പറഞ്ഞത്.
ഈ സംഭവം കഴിഞ്ഞ് തൊട്ടടുത്ത ദിവസം അന്നത്തെ സാഹിത്യ സമാജത്തില്‍ രക്ഷിതാവെന്ന നിലക്ക് പങ്കെടുത്ത എന്റെ ഒരു ബന്ധു വീട്ടില്‍ വന്നപ്പോള്‍, ഞാനും അദ്ദേഹവും സംസാരിച്ചു കൊണ്ടിരിക്കെ ഹാദി അടുത്തു വന്നു. ആ സമയത്ത് എന്റെ ബന്ധു മകനെക്കുറിച്ച് പറഞ്ഞു: “ഇവന്റെ സംഭവം നീ അറിഞ്ഞിനാ?”.
“എന്താണ്” - ഞാന്‍ ചോദിച്ചു!
“ഇവന് സാഹിത്യ സമാജത്തിന് പ്രസംഗിക്കാന്‍ കേറീറ്റ് എന്തെല്ലോ പറഞ്ഞു. ഇടക്കിടക്ക് ‘എന്നിറ്റ്, എന്നിറ്റ്’ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. എന്തല്ലോ പറയല്‍ തന്നെ” അദ്ദേഹം വിശദീകരിച്ചു.
ഈ വിശദീകരണത്തിനിടയില് മകന്റെ മുഖത്ത് നിരീക്ഷിക്കുക കൂടിയായിരുന്നു ഞാന്‍. അവന്റെ മുഖം മ്ലാനമാകുന്നത് എനിക്ക് കാണാമായിരുന്നു.
ഇനി നിങ്ങള്‍ നിങ്ങളിലേക്ക് തന്നെ തിരിച്ചു വരൂ. ഈ സംഭവത്തിലെ വസ്തുതകള്‍ പിന്നീടു ഞാന്‍ പറയാം. ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കാനുളള അവസരം നിങ്ങള്‍ക്ക് കിട്ടിയപ്പോള്‍ തൊണ്ട വരണ്ടു പോയ അവസ്ഥ നിങ്ങള്‍ക്ക് എപ്പോഴെങ്കിലും സംജാതമായിട്ടുണ്ടോ? മുട്ടുകാല് വിറച്ചു പോകാറുണ്ടോ? വിറയലില്‍ കുടുങ്ങി വിഷയങ്ങള്‍ മറന്നു പോകാറുണ്ടോ?
ഏതെങ്കിലും ഗ്രൂപ്പിന്റെ ലീഡറാകാന്‍ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ ഉള്ക്കിടിലംകൊണ്ടുപോകാറുണ്ടോ? ഏതെങ്കിലും തരത്തിലുളള ഉത്തരവാദിത്വമോ നേതൃത്വമോ ഏറ്റെടുക്കേണ്ടി വരുമ്പോള്‍ നിങ്ങള്‍ക്കതിന് സാധിക്കാതെ വരാറുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് ഈ വിലക്ക് ലഭിച്ചിട്ടുണ്ട്. “അരുത്, കേമനാകരുത്” (Don’t be important) എന്നാണ് ഈ വിലക്കിന്റെ പേര്.
ഈ വിലക്ക് നിങ്ങള്ക്കകത്ത് നിലനില്ക്കുന്നുവെങ്കില് ഇന്റര്‍വ്യൂ ബോര്‍ഡിന്റെ മുമ്പില്‍ നില്ക്കുമ്പോള് ഒരു അകാരണമായ ഭയം നിങ്ങളെ പിന്തുടരുന്നത് കാണാം. പരീക്ഷയെഴുതുമ്പോള്‍ ചിലപ്പോള്‍ നിങ്ങള്‍പോലുമറിയാതെ ചില കൈപ്പിഴകള് പറ്റിപ്പോകുന്നു. ഗ്രൂപ്പ് ഡിസ്കഷന് ആവശ്യമുളള ഉന്നത പോസ്റ്റിലെത്തുവാന് ഇത്തരക്കാര്‍ക്ക് സാധിക്കുകയില്ല.
ആത്മവിശ്വാസവും സെല്‍ഫ് എസ്റ്റീമുമൊക്കെ വര്‍ധിപ്പിക്കുന്ന പല ക്ലാസുകള്‍ക്ക് പങ്കെടുത്തിട്ടും വിജയം വരിക്കാത്ത പലരെയും എനിക്കറിയാം. ഈ വിലക്കിന്റെ നെഗറ്റീവ് വികാരങ്ങള്‍ ഇടക്കിടെ അവരെ ദുര്‍ബലരാക്കി മാറ്റുന്നതാണിതിന്നു കാരണം. ഇത് യഥാര്‍ഥത്തില്‍ കഴിഞ്ഞ അധ്യായത്തില്‍ പറഞ്ഞ വിലക്കിന്റെ ഒരു വ്യത്യസ്തമായ രൂപമാണ്. വളരെ അപകടം പിടിച്ച ഈ വിലക്ക് മാറ്റാതെ നിങ്ങള്‍ക്ക് ജീവിത വിജയം കൈവരിക്കുക സാധ്യമല്ല.
ലീഡര്ഷിപ്പല്ലാത്ത (നേതൃസ്ഥാനം) താഴെക്കിടയിലുളള ജോലികളൊക്കെ സുന്ദരമായി തീര്‍ക്കാന്‍ സാധിക്കുമെങ്കിലും, അവിടെ നിന്നും ഉയര്‍ന്നുപോകാന്‍ സാധിക്കാത്തതിനാല്‍ ജീവിതത്തില്‍ പുരോഗതിയുണ്ടാവുകയില്ല. അതുകൊണ്ടുതന്നെ മനം മടുപ്പും മുരടിപ്പുമൊക്കെ അനുഭവപ്പെടും. എന്നും ഒരേ ജോലി, ഒരേ സാലറി. ഒന്നിലും ഒരു മാറ്റവുമില്ല. ഉണ്ടാക്കാനുളള ആത്മധൈര്യമില്ല എന്നതാണ് ശരി.
ഇനി നമുക്ക് എന്തുകൊണ്ടാണ് ഈ വിലക്ക് രൂപീകൃതമാകുന്നത് എന്നു നോക്കാം. മക്കളുടെ വളര്‍ച്ചയില്‍ തല്പരതയില്ലാത്ത മാതാപിതാക്കള്‍ ഉണ്ടാവുകയില്ല എന്ന് ഉറപ്പാണ്. പലരും ജീവിക്കുന്നതു തന്നെ മക്കള്‍ക്ക് വേണ്ടിയാണ്.
പിന്നെയെങ്ങനെ ഈ “അരുത് കേമനാകരുത്” എന്ന സന്ദേശം കുട്ടിക്ക് കിട്ടിയെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. ഒരു കാര്യത്തിനും മുമ്പിട്ടിറങ്ങാന് പറ്റാത്ത അവസ്ഥ സംജാതമാകുന്ന രീതിയിലുളള ഈ വിലക്ക് എങ്ങനെ സംഭവിക്കുന്നു? ഈ വിലക്കാണെങ്കില്‍ വളരെയധികം ആളുകളില്‍ കണ്ടുവരുന്നുമുണ്ട്. കുട്ടികളില്‍ ഇത് വളരെ കൂടുതല്‍ ആണുതാനും.
ഒരു രക്ഷിതാവും തന്റെ മക്കള്‍ കേമനാകേണ്ട എന്ന് ചിന്തിക്കില്ലല്ലോ? പിന്നെ എന്തുകൊണ്ടിത് സംഭവിച്ചു? നമുക്ക് നോക്കാം.
1. കൊച്ചു കൊച്ചു കാര്യങ്ങള്‍ കുട്ടികള്‍ ചെയ്യുമ്പോള്‍ അവയ്ക്ക് തക്കതായ പ്രോത്സാഹനം ലഭിക്കാ ത്തതാണ് ഒന്നാമത്തെ കാരണം.
2. കുട്ടികളെ മറ്റുളളവരുടെ മുമ്പില്‍ വെച്ച് താര തമ്യം ചെയ്തു കളിയാക്കുന്നുവെന്നതാണ് മറ്റൊരു കാരണം.
3. കൊച്ചു കൊച്ചു കാര്യങ്ങള്‍ കുട്ടികളുടെ കഴിവി നനുസരിച്ച് അവര്‍ ചെയ്യുമ്പോള്‍ അവരെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, ആ കാര്യ മെടുത്ത് പറഞ്ഞുകൊണ്ട് അവരെ തമാശയാ ക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നു.
ഇതൊക്കെ നിരന്തരം (ചിലകുട്ടികള്‍ക്ക് ഒരു പ്രാവശ്യം കിട്ടിയാലും മതി) കിട്ടുന്ന കുട്ടിക്ക് “നീ വലിയ കേമനാകരുത്” എന്ന ചിന്ത അകത്ത് ഉടലെടുക്കുന്നു. തന്റെ കഴിവുകള്‍ പ്രകടിപ്പിച്ച സമയത്ത് കിട്ടിയ നെഗറ്റീവ് സ്ട്രോക്കില്‍ നിന്നുടലെടുത്ത ഭയം കാരണം ആ സാഹചര്യത്തിലേക്കവന്‍ വീണ്ടും വരാന്‍ ശ്രമിക്കുന്നില്ല. ശ്രമിക്കുന്നില്ലെന്നുമാത്രമല്ല, അവന് അത്തരം സന്ദര്‍ഭങ്ങളില്‍ നിന്നും ബോധപൂര്‍വ്വമോ അല്ലാതെയോ ഒഴിഞ്ഞുമാറുന്നു.
'വിജയത്തിന്റെ മനഃശാസ്ത്രം' എന്ന പുസ് തകം വായിച്ചപ്പോള്‍ തൃശൂര്‍ക്കാരിയായ വത്സലടീച്ചര്‍ എന്നോട് പറഞ്ഞ കാര്യം ഞാന്‍ ഇപ്പോഴും ഓര്‍ക്കുകയാണ്. രണ്ട് ആണ് മക്കള്‍ മാത്രമുളള അവരുടെ ഒരു കുട്ടി അവരുടെ സ്കൂളില്‍ തന്നെ പഠിക്കുകയായിരുന്നു. അധ്യാപന രംഗത്ത് കര്‍ശന രീതി പിന്തുടര്‍ന്ന അവര്‍ സ്വന്തം കുട്ടിയോട് കൂടുതല്‍ കര്‍ശന നടപടിയെടുത്തത് കാരണം ആ കുട്ടി ഇന്നും ജീവിതത്തില്‍ എവിടെയും എത്താതെ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടുന്ന അവസ്ഥ സംജാതമായി എന്ന് കരഞ്ഞുകൊണ്ടാണ് ആ ടീച്ചര്‍ വിവരിച്ചത്. ‘വിജയത്തിന്റെ മന:ശാസ്ത്രം’ എന്ന പുസ്തകം വായിച്ച് അതോര്‍ത്ത് ഒരു പാട് കരഞ്ഞുപോയതും അവര്‍ പറഞ്ഞു.
അത്തരത്തിലുളള കര്ശനങ്ങള് കിട്ടാതെ വളര്‍ന്ന മറ്റേ കുട്ടിയാവട്ടെ നല്ല കേമനായ സോഫ്റ്റ്വേര്‍ എഞ്ചിനിയറായി മാറുകയും ചെയ്തു.
ഈ ഉദാഹരണം വെറുതെ ഉദ്ധരിച്ചതല്ല ഞാന്‍. ടി.എ.യില്‍ പ്രത്യേകിച്ചു പറയുന്ന ഒരു വിഷയമാണിത്. മക്കള്‍ കൂടുതല്‍ മിടുക്കരാകാന്‍ വേണ്ടി മാതാപിതാക്കള്‍ കാണിക്കുന്ന കര്‍ശന രീതിമൂലം കുട്ടികള്‍ ഈ വിലക്കിന് വിധേയരാവുകയാണ് ചെയ്യുന്നത്.
എന്റെ മകനുമായി ബന്ധപ്പെട്ട ഉദാഹരണം എന്തിനാണ് ഞാന്‍ ഉദ്ധരിച്ചതെന്ന് നിങ്ങള്‍ക്കിപ്പോള്‍ മനസ്സിലായില്ലേ? കൊച്ചു കൊച്ചു കാര്യങ്ങള്‍ സ്വതസിദ്ധമായി കുട്ടികള്‍ ചെയ്യുമ്പോള്‍ അവരെ കൂട്ടത്തില്‍ വെച്ച് വിമര്‍ശിക്കുകയോ കളിയാക്കുകയോ ചെയ്യുകയാണെങ്കില്‍ കുട്ടിയുടെ മാനസിക ശക്തി ക്ഷയിച്ച് ഈ വിലക്കിന് വിധേയമാകുന്നു. നീ കേമനാകരുത് എന്ന് അകത്തു നിന്നും ആരോ പറയുന്നതായി അവന് അനുഭവപ്പെടുന്നു. അഥവാ അങ്ങനെയായാല്‍ ആരെങ്കിലും എന്നെ വിമര്‍ശിക്കുമോ കളിയാക്കുമോ കൊച്ചാക്കുമോ എന്ന പേടി അവരെ പിന്തുടരുന്നു.
ഇതൊക്കെ ശരിയാണെന്ന് മനസ്സിലായി, ഇനി ഞാന്‍ രക്ഷപ്പെടാന്‍ എനിക്കെന്തുണ്ട് മാര്ഗമെന്നായിരിക്കും നിങ്ങളുടെ ചോദ്യം. കഴിഞ്ഞ അധ്യായങ്ങളില്‍ പറഞ്ഞതുപോലെ തന്നെ, നിങ്ങള്‍ക്ക് ഈ വിലക്ക് ഉണ്ടെങ്കില്‍ ആദ്യം അതിനെക്കുറിച്ച് ബോധവാനാവുക. മറ്റൊരാള്‍ക്കും ഇനിയിത് കൊടുക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുക. മറ്റൊരാള്‍ക്ക് നിങ്ങളത് കൊടുത്താല്‍ (ഭാര്യാഭര്‍ത്തൃബന്ധം, സുഹൃദ് ബന്ധം പോലെയുളളവയില്‍) അയാളും നിങ്ങള്‍ക്കിത് തിരിച്ചുതരും. ജീവിതം മരണം വരെ ഒരു നെഗറ്റീവ് ഗെയിമായിരിക്കും. ഈ ഗെയിമിനിടയില്‍ എവിടെ ജീവിത വിജയം! എവിടെ ആന്തരിക സന്തോഷം! ഒന്നും ലഭിക്കുകയില്ല. അതിനാല്‍ പൊട്ടിച്ചുകളയുക ഈ വിലക്കിനെ നിങ്ങള്‍.
ആലോചിച്ചു നോക്കൂ നിങ്ങള്‍, എന്തുകൊണ്ടാണ് സാക്ഷരതയില്‍ നൂറുശതമാനമെന്ന് പേരുകേട്ട കേരളത്തിലെ വിദ്യാര്‍ഥികള്‍ ഐ.എ.എസ് രംഗത്ത് താരതമ്യേന അധികമൊന്നും ശോഭിക്കാത്തത്? ഇവിടെ യുവാക്കള്‍ ഇല്ലാഞ്ഞിട്ടാണോ? അവര്‍ക്ക് നൂറ് ബില്യണ്‍ ന്യൂറോണുകള്‍ ഇല്ലാഞ്ഞിട്ടാണോ? അല്ലല്ലോ? പിന്നേ എന്തേ കാരണം? ഇത്തരത്തിലുളള നിരവധി വിലക്കുകള്‍ക്ക് അടിമപ്പെട്ടവരാണ് ഇവിടുത്തെ ആള്ക്കാര് എന്നതു തന്നെ കാരണം.
പൊട്ടിച്ചു കളയണം നിങ്ങള്‍ ഇതൊക്കെ. മുന്നേറി വരണം നിങ്ങള്‍. ഐ.എ.എസ് പോലുളള ഉന്നതരംഗം കീഴടക്കാന്‍ നിങ്ങളെ കൊണ്ടാവും; ഇവ പൊട്ടിക്കുകയാണെങ്കില്‍. ആത്മവിശ്വാസം വര്ദ്ദിക്കുന്നതിനും സെല്‍ഫ് എസ്റ്റീം (സ്വാഭിമാനം) വര്ദ്ദിപ്പിക്കുവാനൊക്കെ തെറാപ്പികള്‍ NLP പോലുള്ള മന:ശാസ്ത്രശാഖകള്‍ കണ്ടെത്തിയ ഈ ആധുനിക യുഗത്തില്‍ ഇനിയും പഴയകാല നെഗറ്റീവുകളില്‍ തൂങ്ങി ജീവിതം പാഴാക്കേണ്ടതുണ്ടോ?
ഞാന്‍ നിങ്ങളോട് ചോദിക്കുന്നു: “ARE YOU READY!!?”
കമോണ്‍. എങ്കില്‍ അടുത്ത അധ്യായത്തിലേക്ക് വരൂ. അവിടെയുമുണ്ട് ഒരു പാട് പൊട്ടിച്ചു കളയാന്‍... ഇനിയുമുണ്ട് ഒരുപാട് വലിച്ചെറിയാന്‍. എല്ലാം പൊട്ടിച്ചെറിയുമ്പോള്‍, ഹംസങ്ങള്‍ കുളത്തില്‍ നിന്നും ചെളി വെള്ളത്തില്‍ നിന്നുമൊക്കെ ആകാശത്തിന്റെ അനന്തതയിലേക്ക് പറന്നുയരുന്നത് കണ്ടിട്ടില്ലേ നിങ്ങള്‍? അതു പോലെ നിങ്ങള്‍ക്കും പറന്നുയരാം... സകല പ്രതിബന്ധങ്ങളെയും പൊട്ടിച്ചെറിഞ്ഞുകൊണ്ട് ആകാശത്തിന്റെ അനന്തതയിലേക്ക് പറന്നുയരുവാന് ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്; ഒരിക്കല്‍ കൂടി... “ ARE YOU READY”
എങ്കില്‍ പ്രതിജ്ഞ പറഞ്ഞോളൂ...
പ്രതിജ്ഞ:
“ഞാന്‍ ജന്മനാ ആത്മധൈര്യമുള്ളയാളാണ്. ഞാന്‍ ജന്മനാ ആത്മവിശ്വാസമുള്ളവനാണ്. ചില മാനസിക വിലക്ക് കാരണം പിന്നീടവ കുറഞ്ഞ് പോയതാണ്. ഞാനത് തിരിച്ചുപിടിക്കുക തന്നെചെയ്യും.”
ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനറും NLP മാസ്റ്റര്‍ പ്രാക്ടീഷനറും, സക്സസ് ലൈഫ് കോച്ചുമായ എഴുത്തുകാരന്കണ്ണൂര് ജില്ലയിലെ മുല്ലക്കൊടി എന്ന പ്രദേശത്ത് ജനനം. നിയമത്തില്‍ ബിരുദമെടുത്ത അദ്ദേഹം ഓര്മവെച്ച നാളുമുതല്‍ മന:ശാസ്ത്രത്തിലും ജീവിത വിജയ രഹസ്യങ്ങളുടെ പഠനത്തിലും താല്പര്യമായതിനാല് പാഠ്യേതര വിഷയങ്ങളില്‍ നിരവധി കോഴ്സുകള്‍ ചെയ്തു. NLP (Neuro Linguistic Programming), TA (Transactional Analysis), CBT (Cognitive Behavioural Therapy), REBT, കൗണ്‍സെലിങ്, സൈക്കോതെറാപ്പി, ESP (Extra Sensory Power), മെഡിറ്റേഷന്‍, യോഗ, പ്രാണിക് ഹീലിങ്, ഹിപ്നോ തെറാപ്പി, തീറ്റ ഹീലിങ്, സില്വാ അള്‍ട്രാമൈന്റ് സിസ്റ്റം മുതലായ പല കോഴ്സുകളും ഇന്ത്യക്കകത്തും പുറത്തുമുള്ള ഗുരുക്കന്മാരില്നിന്നും പഠിച്ചു. കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ NLP യുടെ സഹായത്തോടെ എളുപ്പത്തില്‍ പഠിക്കുന്നതിന് തയ്യാറാക്കിയ 'ഇംഗ്ലീഷ് ഈസ് ഈസി' എന്ന പുസ്തകം രചിച്ച എഴുത്തുകാരന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ടി.വിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസുകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ എഴുത്തുകാരന് കഴിഞ്ഞ 23 വര്‍ഷങ്ങളായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രെയിനിങ്ങുകളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും സ്വദേശത്തും വിദേശത്തുമായി നടത്തിവരുന്നു.
I am intensely delightful to present an incredible gift to you. It is a 150 pages book's audio version totally free. You will discover the real power of you through this life-changing audio book. Anyone has the competence to become an extraordinary person. In fact, it is what you were born to be. Subscribe now to obtain this incredible gift.
your fee not affordable for normal persons. your meeting locations are posh and far so not reachable for all. your courses seems are designed for upperclass but most of the problems you mentioned are very common in lower class. why you will able to conduct courses for lower class with a course fee about Rs 1000 per day.