ജീവിതത്തില്‍ പല പ്രയത്നങ്ങളും ചെയ്തിട്ടും എവിടെയും എത്തുന്നില്ല എന്ന തോന്നല്‍ നിങ്ങള്‍ക്ക് ഉണ്ടാവാറുണ്ടോ? അങ്ങനെ സംഭവിക്കാറുണ്ടോ? ഉദാഹരണമായി, ചെറിയ ചെറിയ കാര്യങ്ങളാല്‍ അവസാന നിമിഷത്തില്‍ ഉദ്യോഗക്കയറ്റം നഷ്ടപ്പെട്ടുപോവുക. പലതരം ബിസിനസ്സും മറ്റു സംരഭങ്ങളും തുടങ്ങി പരാജയപ്പെടുക. പരാജയത്തില്‍ നിന്നുളള നിരാശയുടെ കൈപ്പുനീര് അകത്തുണ്ടായിരിക്കെ തന്നെ മറ്റുവല്ലതും ചെയ്ത് അവസാന നിമിഷത്തില്‍ വീണ്ടും പരാജയപ്പെടുക.
നന്നായി പഠിച്ച് പരീക്ഷാഹാളിലെത്തുമ്പോള്‍ മോഹാലാസ്യം തോന്നുക. എല്ലാം മറന്നു പോയതുപോലെ തോന്നുക. ചിലപ്പോള്‍ ഉത്തരം കിട്ടാതെ ബുദ്ധിമുട്ടുക.
നാറാണത്തു ഭ്രാന്തന്റെ കഥ നിങ്ങള്‍ കേട്ടിട്ടില്ലേ? കഷ്ടപ്പെട്ട് ഉയരങ്ങളിലേക്ക് കല്ലുയര്‍ത്തി കൊണ്ടുപോയി അവിടെയെത്തിയാല്‍ വീണ്ടും താഴേക്ക് വിടുക. ഓര്‍ത്തു നോക്കൂ. ജീവിതത്തില്‍ ഏതെങ്കിലും മേഖലയില്‍ ഇങ്ങനെ സംഭവിക്കാറുണ്ടോ?
ഇത്തരത്തിലുളള കാര്യങ്ങള്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നവെങ്കില്‍ 'അരുത്, വിജയിക്കരുത്' (Don't succeed) എന്ന വിലക്ക് നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.
ചിലപ്പോള്‍ ഉദ്യോഗക്കയറ്റം കിട്ടാന്‍ പോകുന്ന അവസാന നിമിഷത്തില്‍ നിങ്ങള്‍ പറഞ്ഞ ചിലവാക്കുകളോ നിങ്ങളുടെ പെരുമാറ്റമോ, അല്ലെങ്കില്‍ അതുനിമിത്തം നിങ്ങള്‍ക്ക് ആരോ പാരപണിതതോ ആയിരിക്കാം, അവസാന നിമിഷത്തില്‍ നിങ്ങളുടെ പേപ്പറില്‍ ഉന്നത ഉദ്യോഗസ്ഥന് ഒപ്പിടാതിരിക്കാനുളള കാരണം. കൂടുതല്‍ പഠിച്ച് വിലയിരുത്തുമ്പോഴേ ഇതൊക്കെ വ്യക്തമാവുകയുളളൂ.
എന്തായാലും ഒരു കാര്യം ഉറപ്പാണ്. നിങ്ങളുടെ പരാജയത്തില്‍ നിങ്ങളുടെതായ ഒരു പങ്കുണ്ട്. അതു കണ്ടെത്തി പരിഹരിക്കുകയെന്നതാണ് പ്രതിഭാശാലിയുടെ കഴിവ്. നമ്മുടെ പരാജയത്തിന്റെ ഉത്തരവാദിത്തം നമ്മള് ഏറ്റെടുക്കുമ്പോള്‍ പിന്നെ വിജയം മാത്രമാണ് നമ്മെ സമീപിക്കുക. ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നത് ഒരു മാന്ത്രികവടിയാണ്. അത് നിങ്ങള്‍ പ്രയോഗിക്കുമ്പോള്‍ വിജയങ്ങളുടെ ആയിരം വസന്തങ്ങള്‍ നിങ്ങള്‍ക്കു മുമ്പില്‍ വിരിയുന്നത് കാണാം.
നിങ്ങള്‍ ഇവയുടെ കാരണങ്ങള്‍ കണ്ടെത്തുക. പ്രധാനപ്പെട്ട ഒരു കാരണമാണ് ഈ വിലക്ക്. “അരുത് വിജയിക്കരുത്” (Don't succeed) എന്ന വിലക്ക് കിട്ടിയവരാണ് നിങ്ങളെങ്കില്‍ വിജയത്തിന്റെ അവസാന നിമിഷങ്ങളില്‍ നിങ്ങള്‍ ചെയ്യുന്ന എന്തെങ്കിലും പ്രവര്‍ത്തനം, അല്ലെങ്കില്‍ നിങ്ങളുടെ ഒരു തീരുമാനം കാര്യങ്ങളെ അത് തകിടം മറിക്കുന്നു.
“നിനക്ക് ഗുണം പിടിക്കില്ല”
“നീയൊന്നും നന്നാവില്ല”
“ഒരു കാലത്തും നീ ശരിയാവില്ല” എന്നിത്യാദി വാക്കുകള്‍ നിരന്തരമായി കിട്ടിയവരിലാണ് ഈ വിലക്ക് സംഭവിക്കുന്നത്. ഉളളിന്റെ ഉള്ളിലേക്ക് നോക്കുമ്പോള്‍ ഇത്തരക്കാര്‍ക്ക് എന്നും കടുത്ത നിരാശ മാത്രമായിരിക്കും. ഈ നിരാശക്കിടയില്‍ ബിസിനസ്സ് എങ്ങനെ വിജയിക്കാന്‍! ഈ നിരാശക്കിടയില്‍ എന്തു ജീവിത വിജയം!!
ഇത്തരം വിലക്കുളളവരുടെ മാനസിക പിരിമുറുക്കം വളരെ ആഴത്തിലുളളതാണ്. “പാപി ചെല്ലുന്നിടം പാതാളം” എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ? അപ്രകാരമായിരിക്കും ഇവരുടെ ജീവിതം.
പെരുന്തച്ചന്റെ കഥ ഓര്‍ക്കുന്നുണ്ടോ നിങ്ങള്‍? സമര്‍ഥനായ പിതാവിന്റെ അതിസമര്‍ഥനായ മകന്. മകന്റെ വളര്‍ച്ചയില്‍ പിതാവ് സന്തോഷിച്ചുവെങ്കിലും, പിതാവിനെക്കാള്‍ മകന് കേമനായപ്പോള്‍ എന്തോ ഒരു മ്ലാനത പിതാവില്‍ അനുഭവപ്പെടുന്നു. പൂര്‍ണമായും അംഗീകരിക്കാനുളള ഒരു വൈമുഖ്യം. പിതാവ് കാരണം ആ സമര്‍ഥനായ കുട്ടി മരിക്കുന്നതാണ് കഥ.
നിരവധി പാഠമുള്‍ക്കൊള്ളുന്നതാണ് ആ കഥ. കുട്ടികള്‍ക്ക് പരിപൂര്‍ണ പ്രോത്സാഹനവും അംഗീകാരവും കൊടുക്കാതെ അവരെ ശാപവാക്കുകള്‍ പറയുന്നവര്‍ക്ക് ഒന്നാം തരം താക്കീതുകൂടിയാണാ കഥ.
കടുത്ത മാനസിക പിരിമുറുക്കം അനുഭവിക്കുന്നതിനാല്‍ (പുറത്ത് കാണണമെന്നില്ല) അവരുടെ ഇടപാടുകളും തീരുമാനങ്ങളും അവസാനനിമിഷങ്ങളിലോ മറ്റോ ശരിയാകാതെ വരുന്നതാണ് ഈ പരാജയത്തിന്റെ ഭൗതിക കാരണം. ഈ വിലക്ക് അകത്തുനിന്നും കളിക്കുന്നവര്‍ക്ക് അങ്ങനെയേ സംഭവിക്കൂ എന്നതാണ് വാസ്തവം. കടുത്ത മാനസിക പിരിമുറുക്കം ചിലപ്പോള്‍ ശാരീരികമായ രോഗങ്ങളായും ഇവര്‍ അനുഭവിക്കുന്നു. കടുത്ത തലവേദന, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, അസിഡിറ്റി, അള്‍സര്‍, ഹൃദയത്തകരാറുകള്‍ തുടങ്ങി പല രോഗങ്ങളും പേറി ജീവിക്കേണ്ടി വരുന്നു.
ഡോ: ദിപക് ചോപ്രയുടെ വരികള്‍ കാണുക:
“നിങ്ങളുടെ ചിന്തയും പ്രവര്‍ത്തിയും നിങ്ങളുടെ കോശങ്ങള്‍ക്കുള്ളിലെ പ്രവര്‍ത്തനങ്ങളെ നേരിട്ടു സ്വാധീനിക്കുന്നു. മസ്തിഷ്കത്തില്‍ നിന്നയക്കുന്ന രാസസന്ദേശങ്ങള്‍ മുഖേന ഡി.എന്‍.എയോടു നിങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഡി.എന്‍.എയില്‍ നിന്നുളള വിവരങ്ങളുടെ ഉത്പാദനത്തെ ഈ സന്ദേശങ്ങള്‍ സ്വാധീനിക്കുന്നു.... അദൃശ്യമായ ചിന്താശകലങ്ങളും വികാരങ്ങളും ഓരോ കോശത്തിന്റെയും അടിസ്ഥാനപരമായ രാസഘടനയില്‍ മാറ്റം വരുത്തുന്നുവെന്നകാര്യത്തില് ഇപ്പോള്‍ നമുക്ക് സംശയമില്ല.....” (ഏജ്ലെസ്സ് ബോഡി ടൈംലെസ്സ് മൈന്റ് എന്ന പുസ്തകത്തില്‍ നിന്ന്).
ഇതൊന്നും വായിച്ച് നിങ്ങള്‍ നിരാശപ്പെടരുത് കേട്ടോ? ബോധവാനാകാനാണ് ഇത്ര ആഴത്തില്‍ കാര്യങ്ങളെ ഞാന്‍ വിശദീകരിക്കുന്നത്.
നിങ്ങള്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ട്. മനുഷ്യരാശിക്ക് സന്തോഷിക്കാന്‍ വകയുണ്ട്. കാരണം, ഇത്തരത്തിലുളള എല്ലാ പ്രശ്നങ്ങളില്‍ നിന്നും മുക്തിനേടാനുളള മാര്‍ഗം നമ്മുടെ മുമ്പിലുണ്ട്. Nuclear science of the mind (മനസ്സിന്റെ സൂക്ഷ്മതല ശാസ്ത്രം) എന്നറിയപ്പെടുന്ന NLP യില്‍ ഇതിനുള്ള പരിഹാരങ്ങളുണ്ട്. അതോര്‍ത്ത് സന്തോഷിക്കുക. അതാണ് വിജയത്തിലേക്കുളള ആദ്യത്തേതും പ്രധാനപ്പെട്ടതുമായ സ്റ്റെപ്പ്.
ഇത്തരം പരാജയകാര്യങ്ങളെക്കുറിച്ച് ബോധവാനായി, പോസിറ്റീവ് ചിന്തകള്‍ മാത്രം അകത്ത് കുടിയിരുത്തുന്നുവെങ്കില് നമ്മുടെ D.N.A ക്ക് വരെ മാറ്റം വരുമെന്ന് കോശങ്ങളെക്കുറിച്ച് പഠിക്കുന്ന ജീവശാസ്ത്രജ്ഞനായ ബ്രൂസ് ലിപ്ടണ്‍ പറയുന്നു. “ ദ ബയോളജി ഓഫ് ബിലീഫ്” എന്ന പുസ്തകത്തില്‍ അദ്ദേഹമിത് ശാസ്ത്രീയമായി തെളിയിക്കുന്നുണ്ട്.
മദ്യം അകത്താക്കിയ ഒരാളെ നിങ്ങള്‍ ശ്രദ്ധിച്ചു നോക്കൂ. അയാള്‍ നിങ്ങളെ കണ്ടാല്‍ പച്ചയായ തെറി പറയുന്നത് കാണാം. മദ്യമകത്താക്കാത്ത സമയത്ത് മാന്യനായ ആ വ്യക്തി എന്തേ ഇപ്പോള്‍ തെറിവിളിക്കുന്നത്? മദ്യം ശരീരത്തിലേക്കല്ലേ പോയത്. പിന്നെന്തേ അയാളുടെ മനസ്സ് മാറി ചീത്ത വിളിക്കുന്നത്? ശരീരത്തിലുണ്ടാകുന്ന മാറ്റം ഉടനെ മനസ്സിനെ ബാധിക്കുന്നു. മയക്കുമരുന്ന് അടിക്കുന്നവരൊക്കെ അങ്ങനെത്തന്നെ. ശരീരത്തിലേക്കാണ് മയക്കുമരുന്ന് പോകുന്നതെങ്കിലും, താന്‍ സ്വര്‍ഗത്തിലാണെന്ന് തോന്നുന്നത് മനസ്സിലാണ്. മൈസൂരിലുള്ള ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് അന്റ് ഹിയറിങ്ങി(AIISH)ല്‍ ഒരു കോഴ്സിന് ഞാന്‍ പങ്കെടുത്തപ്പോള്‍ എന്റ ബാച്ചിലുണ്ടായിരുന്ന ഒരു ഡോക്ടര്‍ ഈ വിഷയത്തിലുള്ള തന്റെ അനുഭവം എന്നോട് വിവരിക്കുകയുണ്ടായി.
ഇത് നേരെ തിരിച്ചും സാധ്യമാണെന്ന് ഇന്ന് ശാസ്ത്രം പറയുന്നു. അതായത് നിങ്ങളുടെ മനസ്സിന്റെ മാറ്റം വഴി നിങ്ങളുടെ ശരീരത്തിലും മാറ്റം സംഭവിക്കുന്നുവെന്ന്. പ്രശസ്ത എഴുത്തുകാരനും ഗവേഷകനുമായ വെയിന്‍ ഡെയറിന്റെ വാക്കുകള്‍ നോക്കുക:
“നമുക്ക് നമ്മുടെ ജൈവഘടനയില്‍ മാറ്റം വരുത്താന്‍ കഴിയില്ലായെന്ന വിശ്വാസത്തെ ജൈവ കോശ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞന്മാര് വെല്ലുവിളിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. മനുഷ്യന്റെ ജനിതക ബ്ലൂപ്രിന്റുകളെ മാറ്റുവാനും ചിലതിനെ പുറകോട്ടുകൊണ്ടുവരുവാനും മനുഷ്യന് സാധ്യമാണെന്ന് കാണപ്പെടുന്നു.
അതായത്, നമ്മുടെ ചിന്താരീതിയില്‍ മാറ്റം വരുത്തുകയും പുതിയ മനനഗ്രാഹ്യരീതികള് പഠിക്കുകയും ചെയ്യുമ്പോള്‍ നമുക്ക് നമ്മുടെ ഡി.എന്‍.എയെ തന്നെ മാറ്റാന്‍ സാധിക്കും.”
ഇതിലും വലിയ സന്തോഷ വാര്‍ത്ത നിങ്ങള്‍ക്കെന്താണ് വേണ്ടത്! അതെ സുഹൃത്തുക്കളെ, പോസിറ്റീവ് ചിന്തകള്‍ക്ക് നിങ്ങളുടെ ശാരീരികാവസ്ഥകളെപ്പോലും മാറ്റിമറിക്കാന്‍ കഴിയും. ആയിരക്കണക്കിന് തെളിവുകള്‍ ശാസ്ത്ര ഗവേഷകരുടെ ഭാഗത്ത് നിന്നും വന്നു കഴിഞ്ഞു.
അതിനാല്‍, നിങ്ങള്‍ ബോധവാന്മാരാവുക; നിങ്ങളുടെ വിലക്കുകള്‍ ഏതൊക്കെയെന്നതിനെക്കുറിച്ച്. അവയില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗമുണ്ടെന്ന സന്തോഷ വാര്‍ത്ത അവിടെ പ്രതിഷ്ഠിക്കുക. ഈ ചിന്തയും ബോധവും അകത്തുണ്ടായാല്‍ മാത്രം മതി, പിന്നീട് നിങ്ങളില്‍ നിന്നുണ്ടാകുന്ന പ്രവര്‍ത്തനങ്ങളും ചിന്തകളുമൊക്കെ നിങ്ങളെ വിജയത്തില്‍ കൊണ്ടെത്തിക്കുന്നതായിരിക്കും.
പ്രതിജ്ഞ:
“ഞാന്‍ ജന്മനാ ഉത്സുകനാണ്. എന്തും ചെയ്യാനുള്ള ഉത്സാഹത്തോടെയും ഉന്മേഷത്തോടെയുമാണ് ഞാന്‍ ജനിച്ചത്. എനിക്ക് നിയന്ത്രിക്കാന്‍ പറ്റിയിരുന്നില്ലാത്ത ചില സാഹചര്യങ്ങളാലാണ് അവ ശോഷിച്ചുപോയത്. ഇനി ഞാന്‍ അവയെ തിരിച്ചുപിടിക്കുക തന്നെ ചെയ്യും.”
പരീക്ഷിച്ചു നോക്കൂ നിങ്ങളിത്. എല്ലാ നെഗറ്റീവ് ചിന്തകളെയും വലിച്ചെറിഞ്ഞ് പോസിറ്റീവ് ചിന്തകളുമായി മുന്നേറി നോക്കൂ. തീര്‍ച്ചയായും നിങ്ങള്‍ക്ക് വിജയിക്കാന്‍ പറ്റും. അത്ഭുതകരമായ വിജയം. Wishing you a prosperous and succesful life...
ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനറും NLP മാസ്റ്റര്‍ പ്രാക്ടീഷനറും, സക്സസ് ലൈഫ് കോച്ചുമായ എഴുത്തുകാരന്കണ്ണൂര് ജില്ലയിലെ മുല്ലക്കൊടി എന്ന പ്രദേശത്ത് ജനനം. നിയമത്തില്‍ ബിരുദമെടുത്ത അദ്ദേഹം ഓര്മവെച്ച നാളുമുതല്‍ മന:ശാസ്ത്രത്തിലും ജീവിത വിജയ രഹസ്യങ്ങളുടെ പഠനത്തിലും താല്പര്യമായതിനാല് പാഠ്യേതര വിഷയങ്ങളില്‍ നിരവധി കോഴ്സുകള്‍ ചെയ്തു. NLP (Neuro Linguistic Programming), TA (Transactional Analysis), CBT (Cognitive Behavioural Therapy), REBT, കൗണ്‍സെലിങ്, സൈക്കോതെറാപ്പി, ESP (Extra Sensory Power), മെഡിറ്റേഷന്‍, യോഗ, പ്രാണിക് ഹീലിങ്, ഹിപ്നോ തെറാപ്പി, തീറ്റ ഹീലിങ്, സില്വാ അള്‍ട്രാമൈന്റ് സിസ്റ്റം മുതലായ പല കോഴ്സുകളും ഇന്ത്യക്കകത്തും പുറത്തുമുള്ള ഗുരുക്കന്മാരില്നിന്നും പഠിച്ചു. കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ NLP യുടെ സഹായത്തോടെ എളുപ്പത്തില്‍ പഠിക്കുന്നതിന് തയ്യാറാക്കിയ 'ഇംഗ്ലീഷ് ഈസ് ഈസി' എന്ന പുസ്തകം രചിച്ച എഴുത്തുകാരന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ടി.വിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസുകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ എഴുത്തുകാരന് കഴിഞ്ഞ 23 വര്‍ഷങ്ങളായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രെയിനിങ്ങുകളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും സ്വദേശത്തും വിദേശത്തുമായി നടത്തിവരുന്നു.
I am intensely delightful to present an incredible gift to you. It is a 150 pages book's audio version totally free. You will discover the real power of you through this life-changing audio book. Anyone has the competence to become an extraordinary person. In fact, it is what you were born to be. Subscribe now to obtain this incredible gift.