1. മനുഷ്യന് കരുത്തും ധൈര്യവും ആര്‍ജിച്ചെടുക്കാന്‍ സാധിക്കുന്നത് നെഗറ്റീവായ സാഹചര്യങ്ങളില്‍ നിന്നാണ്.
2. പ്രതികൂല സാഹചര്യങ്ങള്‍ പുതിയ പ്രതീക്ഷകളിലേക്കുള്ള പ്രയാണത്തിന്റെ പ്രാരംഭമാണ്.
3. പ്രതികൂല സാഹചര്യങ്ങള്‍ മനുഷ്യനകത്തുള്ള ക്രിയാത്മകത ഉയര്‍ന്നുവരാന്‍ കാരണമായിത്തീരുന്നു.
4. അതിജീവനത്തിലൂടെ അതിവര്‍ത്തിക്കാനുള്ള അമൂല്യ അവസരങ്ങളാണ് അപ്രതീക്ഷിതങ്ങളായ അടികള്‍.
5. ഇത് ഭയപ്പെടാനോ ഭയപ്പെടുത്താനോ ഉള്ള അവസരങ്ങളല്ല, മറിച്ച് ഭയത്തെ അതിവര്‍ത്തിച്ച് നിര്‍ഭയത്വത്തില്‍ (Fearlenssess mental state) എത്താനുള്ള മഹാ അവസരമാണ്.
6. പ്രതീക്ഷ നഷ്ടപ്പെടുകയല്ല, കൂടുതല്‍ പ്രതീക്ഷകളിലേക്ക് മനുഷ്യരാശിക്ക് വളരാനുള്ള അവസരമാണിത്.
7. ഉറങ്ങിക്കിടക്കുന്നവര്‍ക്കു പോലും ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ഉത്തമ അവസരമാണിത്.
8. പ്രതികൂല സാഹചര്യങ്ങളിലൂടെ ഉണ്ടാകുന്ന വിനകളില്‍ വിതുമ്പാതെ വിനയാന്വിതത്വ മനസ്സിലേക്ക് പോയി വിജയിയായി മാറാനുള്ള വിളനിലമാക്കി വര്‍ത്തിക്കുക.
9. കുറ്റബോധത്തിലേക്കോ കുറ്റപ്പെടുത്തലിലേക്കോ പോകാതെ കൂടപ്പിറപ്പിനെ കൂടെപ്പിടിക്കുന്ന കാരുണ്യത്തിലേക്കുള്ള കവാടങ്ങളിലൂടെ കടന്നു പോകുക.
10. രാത്രി എത്ര കഠിനമാണെങ്കിലും, എത്ര ഇരുണ്ടതാണെങ്കിലും ആയിരം വര്‍ണ രാജിയോടെ പ്രകാശനിര്‍ഭരമായ ആ സൂര്യന് ഉദിക്കുക തന്നെചെയ്യും.
സ്നേഹാശംസകളോടെ
മൊയ്നു.
ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനറും NLP മാസ്റ്റര്‍ പ്രാക്ടീഷനറും, സക്സസ് ലൈഫ് കോച്ചുമായ ഗ്രന്ഥകാരന് കണ്ണൂര്‍ ജില്ലയിലെ മുല്ലക്കൊടി എന്ന പ്രദേശത്ത് ജനനം. നിയമത്തില്‍ ബിരുദമെടുത്ത ഗ്രന്ഥകാരന് ഓര്മവെച്ച നാളുമുതല്‍ മന:ശാസ്ത്രത്തിലും ജീവിത വിജയ രഹസ്യങ്ങളുടെ പഠനത്തിലും താല്പര്യമായതിനാല് പാഠ്യേതര വിഷയങ്ങളില്‍ നിരവധി കോഴ്സുകള്‍ ചെയ്തു. NLP (Neuro Linguistic Programming), TA (Transactional Analysis), CBT (Cognitive Behavioural Therapy), REBT, കൗണ്‍സെലിങ്, സൈക്കോതെറാപ്പി, ESP (Extra Sensory Power), മെഡിറ്റേഷന്‍, യോഗ, പ്രാണിക് ഹീലിങ്, ഹിപ്നോ തെറാപ്പി, തീറ്റ ഹീലിങ്, സില്വാ അള്‍ട്രാമൈന്റ് സിസ്റ്റം മുതലായ പല കോഴ്സുകളും ഇന്ത്യക്കകത്തും പുറത്തുമുള്ള ഗുരുക്കന്മാരില്നിന്നും പഠിച്ചു. കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ NLP യുടെ സഹായത്തോടെ എളുപ്പത്തില്‍ പഠിക്കുന്നതിന് തയ്യാറാക്കിയ 'ഇംഗ്ലീഷ് ഈസ് ഈസി' എന്ന പുസ്തകം രചിച്ച ഗ്രന്ഥകാരന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ടി.വിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസുകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗ്രന്ഥകാരന് കഴിഞ്ഞ 23 വര്‍ഷങ്ങളായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രെയിനിങ്ങുകളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും സ്വദേശത്തും വിദേശത്തുമായി നടത്തിവരുന്നു.
I am intensely delightful to present an incredible gift to you. It is a 150 pages book's audio version totally free. You will discover the real power of you through this life-changing audio book. Anyone has the competence to become an extraordinary person. In fact, it is what you were born to be. Subscribe now to obtain this incredible gift.