നിങ്ങളുടെ ജീവിത സാഹചര്യവുമായി നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് ആ സാഹചര്യത്തെ കുറ്റം പറഞ്ഞുകൊണ്ട്, പഴിചാരി കൊണ്ട്, കുറ്റപ്പെടുത്തിക്കൊണ്ട്, ആവലാതികളും വേവലാതികളും പറഞ്ഞുകൊണ്ട് ഒരു ഇരയാണ് എന്ന മാനസിക തോന്നലോടെ ജീവിക്കുക. ഈ ജീവിതത്തിലൂടെ നിങ്ങൾക്ക് കിട്ടുന്നത് നരക തുല്യമായ ഒരു ജീവിതമായിരിക്കും. വിക്ടിംഹുഡ് എന്നാണ് ഇതിന് മനശാസ്ത്രത്തിൽ പറയുന്നത്. ഭയവും ഉത്കണ്ഠയും നിരാശയും നിറഞ്ഞ ഒരു ജീവിതം. അതാണ് ഇതിന്റെ ആകെത്തുക.
രണ്ടാമത്തെ മാർഗം ആ സാഹചര്യത്തെ നിങ്ങൾ മാറ്റിമറിക്കുക എന്നുള്ളതാണ്. നിങ്ങൾ ഇപ്പോൾ ഭാര്യയെ കുറിച്ച് കുറ്റം പറയുന്നില്ല, ഭർത്താവിനെ കുറിച്ച് കുറ്റം പറയുന്നില്ല, ചുറ്റുമുള്ള സാമൂഹിക അവസ്ഥകളെക്കുറിച്ച് കുറ്റം പറയുന്നില്ല, സാമ്പത്തിക സ്ഥിതികളെക്കുറിച്ച് കുറ്റം പറയുന്നില്ല, ലോക ഘടനയെ കുറിച്ച് കുറ്റം പറയുന്നില്ല, പരാതികൾ പറയുന്നില്ല, പഴിചാരുന്നില്ല.
വ്യക്തിതലം കുടുംബതലം സാമൂഹികതലം സാമ്പത്തിക തലം തുടങ്ങിയ ജീവിതത്തിൻറെ എല്ലാ മേഖലകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ചലഞ്ചുകൾ വരുമ്പോൾ നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു. അതിനുള്ള പവർ നിങ്ങളുടെ അകത്തുണ്ട്. ഇതാണ് സാഹചര്യവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ചെയ്യാനുള്ള രണ്ടാമത്തെ കാര്യം. ഒന്നാമത്തേതിൽ നിങ്ങൾ വിക്ടിം ആണെങ്കിൽ ഇവിടെ നിങ്ങൾ വിക്ടർ അഥവാ വിജയി ആണ്.
ഇവ രണ്ടിൽ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മാർഗം ഏതാണ്? കമന്റ് ബോക്സിൽ നൽകുക....
MOINU
(Lawyer Turned International Certified Trainer,
NLP & TA Master Practitioner & Author)
Successvalley Counselling Centre
9746919984
ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനറും NLP മാസ്റ്റര്‍ പ്രാക്ടീഷനറും, സക്സസ് ലൈഫ് കോച്ചുമായ എഴുത്തുകാരന്കണ്ണൂര് ജില്ലയിലെ മുല്ലക്കൊടി എന്ന പ്രദേശത്ത് ജനനം. നിയമത്തില്‍ ബിരുദമെടുത്ത അദ്ദേഹം ഓര്മവെച്ച നാളുമുതല്‍ മന:ശാസ്ത്രത്തിലും ജീവിത വിജയ രഹസ്യങ്ങളുടെ പഠനത്തിലും താല്പര്യമായതിനാല് പാഠ്യേതര വിഷയങ്ങളില്‍ നിരവധി കോഴ്സുകള്‍ ചെയ്തു. NLP (Neuro Linguistic Programming), TA (Transactional Analysis), CBT (Cognitive Behavioural Therapy), REBT, കൗണ്‍സെലിങ്, സൈക്കോതെറാപ്പി, ESP (Extra Sensory Power), മെഡിറ്റേഷന്‍, യോഗ, പ്രാണിക് ഹീലിങ്, ഹിപ്നോ തെറാപ്പി, തീറ്റ ഹീലിങ്, സില്വാ അള്‍ട്രാമൈന്റ് സിസ്റ്റം മുതലായ പല കോഴ്സുകളും ഇന്ത്യക്കകത്തും പുറത്തുമുള്ള ഗുരുക്കന്മാരില്നിന്നും പഠിച്ചു. കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ NLP യുടെ സഹായത്തോടെ എളുപ്പത്തില്‍ പഠിക്കുന്നതിന് തയ്യാറാക്കിയ 'ഇംഗ്ലീഷ് ഈസ് ഈസി' എന്ന പുസ്തകം രചിച്ച എഴുത്തുകാരന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ടി.വിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസുകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ എഴുത്തുകാരന് കഴിഞ്ഞ 23 വര്‍ഷങ്ങളായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രെയിനിങ്ങുകളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും സ്വദേശത്തും വിദേശത്തുമായി നടത്തിവരുന്നു.
I am intensely delightful to present an incredible gift to you. It is a 150 pages book's audio version totally free. You will discover the real power of you through this life-changing audio book. Anyone has the competence to become an extraordinary person. In fact, it is what you were born to be. Subscribe now to obtain this incredible gift.